നോമ്പുകാരനു സ്പ്രേ , അത്തര്‍ മുതലായ സുഗന്ധങ്ങള്‍ ഉപയോഗിക്കാമോ? നോമ്പ് നോല്‍ക്കാത്ത സാഹചര്യത്തില്‍ വിധി എന്ത്?

ചോദ്യകർത്താവ്

മുഹമ്മദ്‌ അമീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നോമ്പു കാരനു സുഗന്ധം ഉപയോഗിക്കല്‍ കറാഹതാണ്. സുഗന്ധം ഉപയോഗിച്ചതു കൊണ്ടും നോമ്പു മുറിയുകയില്ല. നോമ്പ് ഇല്ലാത്ത രാത്രി സമയങ്ങളില്‍ സുഗന്ധം ഉപയോഗിക്കല്‍ സുന്നത്ത് തന്നെയാണ്. രാത്രി പുലര്‍ച്ചയില്‍ (അത്താഴ സമയത്ത്) സുഗന്ധം ഉപയോഗിക്കല്‍ പ്രത്യേകം സുന്നത്താണ്. അത് റമദാന്‍ അല്ലാത്ത ദിവസങ്ങളിലും പ്രത്യേകം സുന്നത്താണ്. നിയ്യത്തു ഉപേക്ഷിച്ചതോ മൂലമോ മറ്റോ നോമ്പു ഒഴിവാകുകയും ഇംസാക് നിര്‍ബന്ധമാകുകയും ചെയ്താല്‍ അവനും സുഗന്ധം ഉപയോഗിക്കല്‍ കറാഹത് തന്നെയാണ്. റമദാന്‍ മാസത്തില്‍ നോമ്പു ഉപേക്ഷിക്കാന്‍ അനുവദിക്കപ്പെട്ടവരും അതിന്‍റെ ബഹുമാനം കാത്തു സൂക്ഷിക്കുന്നതിന്‍റെ ഭാഗമായി പരസ്യമായി ഭക്ഷണം കഴിക്കുന്നതും മറ്റും ഉപേക്ഷിക്കണമല്ലോ. അത്തരക്കാര്‍ പരസ്യമായി സുഗന്ധം ഉപയോഗിക്കുന്നതും ഉപേക്ഷിക്കുന്നത് ഉത്തമമാണ്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നല്‍കട്ടേ.  

ASK YOUR QUESTION

Voting Poll

Get Newsletter