കാരണം കൂടാതെ റമളാന്‍ നോമ്പ് ഖളാആക്കിയാല്‍ നല്‍കേണ്ട മുദ്ദിനെ പറ്റി വിശദീകരിക്കുമോ?

ചോദ്യകർത്താവ്

മുശമ്മിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. റമദാനില്‍ കാരണത്തോട് കൂടെയോ അല്ലാതെയോ ഖളാഅ് ആകുന്ന നോമ്പ് നോറ്റ് വീട്ടേണ്ടതും കഴിയാത്ത സാഹചര്യത്തില്‍ അതിന് മുദ്ദ് കൊടുക്കേണ്ടതും അവസരം ലഭിച്ചിട്ടും നോല്‍ക്കാതെ പിന്തിപ്പിക്കുന്ന ഓരോ വര്‍ഷത്തിനും ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം നല്‍കേണ്ടതുമൊക്കെ നാം മുമ്പ് വിശദീകരിച്ചതാണ്. അത് ഇവിടെയും ഇവിടെയും വായിക്കാവുന്നതാണ്. നോല്‍ക്കാത്തതിന്‍റെ മുദ്ദ് ഓരോ നോമ്പിനും ഓരോന്ന് വീതമാണ്. കാരണമില്ലാതെ പിന്തിപ്പിച്ചതിന് പിന്തിയ ഓരോ വര്‍ഷത്തിനും ഓരോ മുദ്ദ് വീതവുമാണ്. പിന്തിയ വര്‍ഷങ്ങള്‍ കണക്കാക്കേണ്ടത്, നോമ്പ് നഷ്ടപ്പെട്ടത് മുതലാണ്. മുദ്ദ് നല്‍കാന്‍ ബാധ്യസ്ഥനായ വ്യക്തി അത് നല്‍കാതെ മരണപ്പെട്ടുവെങ്കില്‍, നോമ്പ് നഷ്ടപ്പെട്ടത് മുതല്‍ മരണം വരെയുള്ള വര്‍ഷങ്ങളാണ് കണക്കുകൂട്ടേണ്ടത്. കാരണം കൂടാതെ നോമ്പ് മുറിച്ചു എന്ന കാരണത്താല്‍ മുദ്ദ് നിര്‍ബന്ധമാവില്ല. അടുത്ത റമളാന്‍ പ്രവേശിക്കുന്നതിനു മുമ്പ് ഖളാഅ് വീട്ടിയില്ലെങ്കിലാണ് മുദ്ദ് നിര്‍ബന്ധമാവുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter