ഇഞ്ജക്ഷന്‍ എടുത്താല്‍ നോമ്പ് മുറിയുമോ?

ചോദ്യകർത്താവ്

അലി അക്ബര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഉള്ളിലേക്ക് വല്ലതും പ്രവേശിച്ചാല്‍ നോമ്പ് മുറിയുമെന്നാണ് നിയമം. ഇന്‍ജക്ഷനുകളില്‍ ചിലത് ഞരമ്പിനുള്ളിലേക്ക് ചെയ്യുന്നതും ചിലത് മാംസത്തിലേക്ക് ചെയ്യുന്നതും ഉണ്ട്. ഞരമ്പിനുള്ളിലേക്ക് ചെയ്യുന്ന ഇഞ്ചക്ഷന്‍ കൊണ്ടുനോമ്പ് മുറിയുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ഫിഖ്ഹിന്റെ ഗ്രന്ഥങ്ങള്‍ നിര്‍വ്വചിക്കുന്ന വിധമുള്ള ഉള്ള ഞരമ്പുകള്‍ക്ക് ഇല്ലെന്നും ആയതിനാല്‍ ഇഞ്ജക്ഷനിലൂടെ നോമ്പ് മുറിയില്ലെന്നുമാണ് പ്രബലാഭിപ്രായം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter