വിഷയം: ദുൽഹിജ് പത്ത് ദിനഞ്ഞിലെ കർമ്മങ്ങൾ
വിവാഹം പോലെയുള്ളത് ദുൽഹിജ്ജുടെ ആദ്യ പത്ത് ദിവസങ്ങളിൽ നടത്താമോ?
ചോദ്യകർത്താവ്
KASIM
May 17, 2026
CODE :Oth16285
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളിൽ വിവാഹമോ അതുപോലെയുള്ള മറ്റ് ചടങ്ങുകളോ നടത്തുന്നതിന് ഇസ്‌ലാമിക നിയമപ്രകാരം യാതൊരുവിധ വിലക്കുകളുമില്ല. ഇഹ്റാമിലുള്ളവർക്കാണ് ചില വിലക്കുകളുള്ളത്. ഇഹ്‌റാമിൽ ആയിരിക്കുന്ന അവസ്ഥയിൽ വിവാഹം കഴിക്കാനോ, കൽപ്പിച്ച് കൊടുക്കാനോ, പാടില്ല എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. എന്നാൽ ഹജ്ജിന് പോകാത്ത, നാട്ടിലുള്ള സാധാരണക്കാർക്ക് ഈ വിലക്ക് ബാധകമല്ല.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


