വിഷയം: ‍ ഖുതുബ

വെള്ളിയാഴ്ച ഖുതുബയിൽ വാൾ പിടിക്കുന്നത് എന്തിന്?

ചോദ്യകർത്താവ്

Fayiz

May 19, 2026

CODE :Oth16288

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

വെള്ളിയാഴ്ചത്തെ ജുമുഅ ഖുതുബയിൽ ഖത്തീബ്  ഒരു വടി, വാൾ, അല്ലെങ്കിൽ അമ്പ് പോലുള്ളവയിൽ കൈ ഊന്നി നിൽക്കൽ സുന്നത്താണ്. തിരു നബി (സ്വ) ഖുതുബ നിർവ്വഹിക്കുമ്പോൾ വടിയിലോ അമ്പിലോ അല്ലെങ്കിൽ വില്ലിലോ (ചില റിവായതുകളിൽ വാളിലോ) ചാരി നിൽക്കാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം. (തുഹ്ഫ, മഹല്ലി). അതിലാൽ തിരു സുന്നത് പിന്തുതുടരുന്നതിനാണ് പ്രസ്തുത കാര്യം ചെയ്യുന്നതെന്ന് സാരം. 

മിൻബറിൽ നിന്ന് ദീർഘനേരം സംസാരിക്കുമ്പോൾ ഖതീബിന് ഒരു ഗാംഭീര്യവും ശരീരത്തിന് ഒരു താങ്ങും ലഭിക്കാൻ ഇത് സഹായിക്കുന്നു. ഖുതുബ നടത്തുമ്പോൾ കൈകൾ എവിടെ വെക്കണം എന്നറിയാതെ അനാവശ്യമായി ചലിപ്പിക്കുന്നത് ഒഴിവാക്കാനും, ഖുതുബ കേൾക്കുന്ന ആളുകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് സഹായിക്കുമെന്നത് ഒരു പ്രായോഗിക വശം കൂടിയാണ്. എന്നാൽ, ഇസ്ലാമിക നിലനിൽപ്പിന് പ്രതിരോധത്തിന്‍റെ ഭാഗമായി ചില നാടുകളിൽ കായികബലപ്രയോഗം നടത്തേണ്ടി വന്നിട്ടുണ്ട് എന്നതിലേക്കുള്ള സൂചനയാണ് ഇതെന്നും ചിലർ അഭിപ്രായപ്പെടുന്നു. പ്രസ്തുത വാദത്തെ ഖണ്ഡിച്ചു സംസാരിച്ച പണ്ഡിതരുമുണ്ട്.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter