ഞണ്ട് കഴിക്കല്‍ ഹറാം ആണെന്ന് പലരും പറഞ്ഞു കേള്‍ക്കുന്നു. അതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

hameed athanikkal

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കഴിക്കല്‍ അനുവദനീയമായതും നിഷിദ്ധമായതും ഏതെല്ലാമാണെന്ന് കര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ശാഫീ മദ്ഹബിലെ പ്രമുഖ ഗ്രന്ഥങ്ങളായ ഫത്ഹുല്‍മുഈനും തുഹ്ഫതുല്‍ മുഹ്താജും ഈ വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത്, ഞണ്ട് ഹറാം ആണെന്ന് വ്യക്തമായി പറയുന്നതായി കാണാം. എന്നാല്‍ അതേസമയം മജ്മൂഇല്‍ ഇമാം നവവി(റ), കടല്‍ജീവികളില്‍ തവള അല്ലാത്തതൊക്കെ അനുവദനീയമാണെന്ന് പ്രബലമാക്കിയതായും കാണാം. ഇത് രണ്ടിന്‍റെയും വെളിച്ചത്തില്‍ കടലില്‍ മാത്രം ജീവിക്കുന്ന ഞണ്ട് അനുവദനീയമാണെന്നും കരയിലും കടലിലുമായി ജീവിക്കുന്ന തരം ഞണ്ട് ഹറാം ആണെന്നുമാണ് പണ്ഡിതര്‍ ഇതില്‍നിന്ന് മനസ്സിലാക്കുന്നത്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter