ദുല്‍ഖര്‍നൈന്‍ രാജാവിനെകുറിച്ച് ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

ഹിശാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദുല്‍ഖര്‍നൈന്‍ എന്ന വ്യക്തിയെ സൂറതുല്‍കഹ്ഫിലാണ് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. ദുല്‍ഖര്‍നൈനിയെ സംബന്ധിച്ച് അവര്‍ ചോദിക്കുന്നു. പറയുക, അദ്ദേഹത്തിന്‍റെ ചരിത്രത്തില്‍നിന്നുള്ള ചില വിവരങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് ഓതിത്തരാം (സൂറതുല്‍കഹ്ഫ്86). ശേഷം വരുന്ന ഏതാനും ആയതുകളിലൂടെ അദ്ദേഹത്തിന്‍റെ ചരിത്രത്തിലെ ഏതാനും ഭാഗങ്ങള്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. യഅ്ജൂജ് മഅ്ജൂജ് എന്നീ വിഭാഗക്കാരുടെ ശല്യത്തില്‍നിന്ന് നാട്ടുകാരെ രക്ഷിക്കാന്‍ ഇരുമ്പുമതില്‍ പണിതതെല്ലാം അവിടെ കാണാം. പ്രസ്തുത ആയതുകളുടെ വിശദീകരണത്തില്‍ ദുല്‍ഖര്‍നൈന്‍ ആരായിരുന്നു എന്ന് പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വിവിധ ഹദീസുകളുടെ വെളിച്ചത്തില്‍ നടത്തിയ അത്തരം ചര്‍ച്ചകളില്‍നിന്ന് മനസ്സിലാകുന്നത്, അല്ലാഹുവിനെ ഭയപ്പെട്ട്കൊണ്ട് നല്ല ജീവിതം നയിക്കുകയും നീതി പൂര്‍വ്വമായി ഭരണം നടത്തുകയും ചെയ്ത ഒരു പഴയ കാല ഭരണാധികാരിയായിരുന്നു എന്നാണ്. ഇബ്നുകസീര്‍ (റ), ഇബ്നുഹജര്‍ (റ) തുടങ്ങിയവരൊക്കെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇബ്റാഹീം നബിയുടെ കാലത്തായിരുന്നു അദ്ദേഹം ജീവിച്ചതെന്നാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter