വിഷയം: ‍ നജസ്

ഉറുമ്പിന്‍റെയും പ്രാണിയുടെയും ശവം നിസ്കാര കുപ്പായത്തിലുണ്ടായാൽ നിസ്കാരം ശരിയാകുമോ?

ചോദ്യകർത്താവ്

Nasrin

Aug 2, 2026

CODE :Pra16429

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

പ്രബലവീക്ഷണപ്രകാരം, ഉറുമ്പിന്റെയും പ്രാണിയുടെയും ശവം വിട്ടു വീഴ്ചയില്ലാത്ത നജസാണ്. ആകയാൽ, ഉറുമ്പിന്റെയോ മറ്റു പ്രാണികളുടെയോ ശവം നിസ്കാരക്കുപ്പായത്തിലുണ്ടായാൽ നിസ്കാരം സ്വഹീഹാകുന്നതല്ല. പ്രസ്തുത നിസ്കാരം മടക്കുകയും വേണം. വസ്ത്രത്തിൽ വീണ ഉടനെ തട്ടിമാറ്റാതെ കുപ്പായത്തിൽ തന്നെ തുടരുമ്പോഴാണ് ഈ വിധി. വീണ ഉടനെ തട്ടിമാറ്റിയാൽ നിസ്കാരം ബാത്വിലാവുകയുമില്ല.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter