വിഷയം: നിത്യ അശുദ്ധി
നിത്യഅശുദ്ധിക്കാർ പഞ്ഞി വെച്ച് കെട്ടി നിസ്കരിക്കുന്നതിന് പകരം പമ്പേഴ്സ്, പാഡ് എന്നിവ ഉപയോഗിച്ചാൽ മതിയോ? കീഴ് വായു ശല്യം ഉള്ളവർ വെച്ച് കെട്ടണോ?
ചോദ്യകർത്താവ്
Muhammed yaseen
Aug 7, 2026
CODE :Pra16434
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
പഞ്ഞി വെച്ച് കെട്ടണം എന്ന് പഴയകാല കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞതിന്റെ ലക്ഷ്യം അശുദ്ധി പുറത്തുപോയി വസ്ത്രത്തിലോ ശരീരത്തിലോ പടരുന്നത് തടയുക എന്നതാണ്. അതിനാൽ, രക്തം പുറത്തുവരുന്നത് തടയുന്ന രീതിയിലുള്ള പാഡുകളോ (Sanitary Pads), പമ്പേഴ്സോ (Adult Diapers) ആണെങ്കിൽ പഞ്ഞിക്ക് പകരം ഇവ ഉപയോഗിക്കാവുന്നതാണ്.
കീഴ്വായു ശല്യമുള്ളവർ പഞ്ഞിയോ പാഡോ വെച്ച് കെട്ടേണ്ടതില്ല. കാരണം, ഇത് രക്തമോ മൂത്രമോ പോലെയുള്ള ദ്രാവകരൂപത്തിലുള്ള ഒന്നോ, നജസോ (അഴുക്ക്) അല്ല
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


