വിഷയം: ഖുർആൻ പാരായണം
നിത്യ അശുദ്ധിക്കാർക്ക് ഖുർആൻ തൊട്ടു ഓതാൻ ഒരു വകുപ്പുമില്ലെന്ന് കേട്ടു, ശരിയാണോ? അത്തരക്കാർക്ക് മൊബൈലിൽ ഓതാമോ?
ചോദ്യകർത്താവ്
Shabeeb
Aug 16, 2026
CODE :Pra16450
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
തുടർച്ചയായി അശുദ്ധിയുള്ള ആൾക്ക് (ദായിമുൽ ഹദസ്) വുളൂഅ് ചെയ്ത് ഖുർആൻ ഓതാവുന്നതാണ് (ഓതുന്നതിനിടയിൽ തുടർച്ചയായുള്ള അശുദ്ധി ഉണ്ടായാലും കുഴപ്പമില്ല). എന്നാൽ നിത്യ അശുദ്ധിയല്ലാത്ത മറ്റെന്തെങ്കിലും അശുദ്ധിയുടെ കാരണങ്ങൾ ഉണ്ടായാൽ മാത്രമേ അയാൾക്ക് ഓതാൻ പാടില്ലാത്തതായി വരുന്നുള്ളൂ. മൊബൈൽ ഫോൺ നോക്കി ഓതുമ്പോൾ വുളൂഅ് നിർബന്ധമില്ലെങ്കിലും, വുളൂഓടെ ഓതുന്നതാണ് കൂടുതൽ ഉത്തമം
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


