വിഷയം: ‍ വുളുഇൽ ചെവി തടവൽ

വുളുഇൽ മുഖം കഴുകുമ്പോളും തല തടവുമ്പോളും ചെവി തടവൽ സുന്നത്തുണ്ടോ?

ചോദ്യകർത്താവ്

Suhaila

Aug 18, 2026

CODE :Pra16452

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

വുളൂഇൽ തല മുഴുവനായോ ഭാഗികമായോ തടവിയതിനു ശേഷമാണ് രണ്ട് ചെവികളും തടവേണ്ടത്. എന്നാൽ, മുഖം കഴുകുമ്പോൾ മുഖത്തിന് നിശ്ചയിക്കപ്പെട്ട അതിരുകൾ പൂർണ്ണമായി കഴുകുക എന്നതിന്റെ ഭാഗമായി ചെവിയുടെ മേൽഭാഗവും കഴുകപ്പെടാറുണ്ട്. ഇത് മുഖം കഴുകുന്നതിന്റെ ഭാഗമായി വരുന്ന ഒരു പ്രവൃത്തിയാണെന്നല്ലാതെ, ചെവി തടവുക എന്ന സുന്നത്തിൽ പെട്ടതല്ല.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter