വിഷയം: ‍ നിസ്കാരം

മനപ്പൂർവം നിസ്കരിക്കാതെ നടന്നവർക്ക് അതൊക്കെ ഖളാ വീട്ടാൻ കഴിയുമോ?

ചോദ്യകർത്താവ്

Farsha

Sep 30, 2026

CODE :Abo16529

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നിസ്കാരം ഉപേക്ഷിച്ചുകളഞ്ഞ വ്യക്തികൾക്ക് പിന്നീട് ആ നഷ്ടപ്പെട്ട നിസ്കാരങ്ങൾ ഖളാഅ് വീട്ടൽ നിർബന്ധമാണെന്നാണ് പ്രബലമായ അഭിപ്രായം. അതിനാൽ അത്തരം വ്യക്തികൾ നഷ്ടപ്പെട്ട നിസ്കാരങ്ങൾ ഓരോന്നായി കണക്കാക്കി ഖളാഅ് വീട്ടാൻ തീർച്ചയായും ശ്രമിക്കേണ്ടതാണ്. ഒപ്പം, നിസ്കാരം മനപ്പൂർവം കളഞ്ഞുകുളിക്കുന്നത് കടുത്ത പാപമാണെന്നും കേവലം ഖളാഅ് വീട്ടിക്കൊണ്ടു മാത്രം ആ പാപം പൂർണമായി പൊറുക്കപ്പെടില്ലെന്നും മനസ്സിലാക്കി, പശ്ചാത്തപിക്കുകയും ഇനിമേലാൽ നിസ്കാരം നഷ്ടപ്പെടുത്തുകയില്ല എന്ന് ദൃഢനിശ്ചയം ചെയ്യുകയും വേണം.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter