വിഷയം: നിസ്കാരം
നിസ്കാരത്തിനിടയിൽ മുടി ശരിയാക്കുമ്പോൾ മൂന്ന് തവണ അനങ്ങിയാൽ നിസ്കാരം ബാത്തിലാകുമോ?
ചോദ്യകർത്താവ്
Shamna
Oct 2, 2026
CODE :Abo16531
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
നിസ്കാരത്തിൽ മുടി മറയ്ക്കൽ പെണ്ണിന്റെ ഔറതിൽ പെട്ടതാണ്. എങ്കിലും, മുടി പുറത്താവുകയും ഉടൻതന്നെ അത് മറയ്ക്കുകയും ചെയ്താൽ നിസ്കാരം ബാതിലാകുന്നില്ല. ഔറത് മറയ്ക്കാനായുള്ള അത്യാവശ്യ ഘട്ടങ്ങളിൽ മൂന്നിൽ കൂടുതൽ തവണ അനങ്ങേണ്ടി വന്നാലും ആ അനക്കങ്ങൾക്ക് വിടുതി (ഇളവ്) നൽകപ്പെട്ടിട്ടുണ്ട്. മൂന്നിൽ കുറഞ്ഞ അനക്കങ്ങളിൽ തന്നെ ശരിയാക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ തന്നെ ചെയ്യണം.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


