വിഷയം: ഫസ്ഖ്
എന്‍റെ ഭാര്യ എന്നെ ഫസ്ഖ് ചൊല്ലിട്ടുണ്ട്. ഞാൻ മൂന്നുമാസം ജൈലിൽ ആയതാണ് കാരണം. ഞാൻ പുറത്തു വന്നപ്പോൾ അവളുടെ മാതാപിതാക്കൾ വന്ന് അവളെ കൂട്ടിക്കൊണ്ടു പോയിരുന്നു എന്നറിയാൻ സാധിച്ചു. ഞങ്ങൾക്ക് മൂന്നു മക്കളാണുള്ളത്. ഒരുമോളും രണ്ടു ആണ് കുട്ടികളും. ജമാഅത്ത് പള്ളിയിലെ ഒരു ഭാരവാഹി വിളിച്ചു പറഞ്ഞാണ് നിങ്ങളുടെ ഭാര്യ മഹല്ലിൽ വന്നു നിങ്ങളെ മൊഴി ചൊല്ലി എന്ന്. ഇപ്പോൾ നാലു വർഷത്തോളമായി ഞാൻ കുട്ടികൾക്ക് ചിലവിനു കൊടുക്കുന്നു. എനിക്ക് പിരിയാൻ അന്നും ഇന്നും താല്പര്യമില്ല. അവർ സാമ്പത്തികമായി എന്നെക്കൾ ഉയർന്ന നിലയിലുമാണ്. ജമാഅത്ത്- ഭരണ സമിതിയിലുള്ളത് അവർക്ക് വേണ്ടപ്പെട്ടവരുമാണ്. ഞാൻ ഇനി എന്ത് ചെയ്യണം ?
ചോദ്യകർത്താവ്
Seydali
Feb 6, 2026
CODE :Oth16058
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഫസ്ഖ് എന്നാൽ ഒരു സ്ത്രീക്ക് ചില നിബന്ധനകളോടെയും നിയമപരമായ നടപടികളിലൂടെയും മാത്രം വിവാഹബന്ധം വേർപെടുത്താനുള്ള അവകാശമാണ്. ഖാളിയെ സമീപിച്ച്, അദ്ദേഹത്തിന്റെ സമ്മതത്തോടും നിയമപരമായ പരിശോധനകൾക്കും ശേഷമേ ഇത് സാധ്യമാകൂ. ഫസ്ഖിനെപ്പറ്റി കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അതിനാൽ, ഭാര്യ നടത്തിട്ടുള്ള ഫസ്ഖ് ഇസ്ലാമികമായി സാധുവാനോ എന്നറിയുവാൻ നിങ്ങളുടെ മഹല്ലിലെ ഖാളിയെ സമീപിച്ച് പരിശോധിക്കുകയാണ് വേണ്ടത്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


