നബി (സ) തങ്ങളുടെ മുഅ്സജിസത്തില്‍ പ്രധാനപെട്ടതു എതാന് ?അവിടത്തെ വഫാതോട് കൂടി മുഅ്സിത്തിന്റെ പ്രാധാന്യം നഷ്ട്ടപെടുമോ ?

ചോദ്യകർത്താവ്

നൌഷാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നബി യുടെ അമാനുഷികതകളില്‍ ഏറ്റവും വലിയത് ഖുര്‍ആനാണ്. ചന്ദ്രന്‍ പിളര്‍ന്നത്, കൈവിരലുകള്‍ക്കിടയില്‍ നിന്ന് ശുദ്ധജലം പൊട്ടിയൊലിച്ചത്, കുറഞ്ഞ ഭക്ഷണം വര്‍ദ്ധിച്ചത്, വൃക്ഷം സലാം ചൊല്ലിയത്, മിമ്പറയായി ഉപയോഗിച്ച ഈത്തപ്പനമരം കരഞ്ഞത് തുടങ്ങി അനേകം മുഅ്സിതുകളുണ്ട്. വാഫാതോടെ മുഅ്ജിസതുകളുടെ പ്രാധാന്യം ഒരിക്കലും നഷ്ടപ്പെടുകയില്ല. വഫാതിനു ശേഷവും അമാനുഷികതകള്‍ ഉണ്ടാവുകയും ചെയ്യാമെന്നാണ് അഹ്ലുസ്സുന്നത്തിന്‍റെ കാഴ്ചപ്പാട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

 

ASK YOUR QUESTION

Voting Poll

Get Newsletter