ബറാഅത് രാവില്‍ യാസീന്‍ ഓതിയാല്‍ ആയുസ്സ് കൂടും എന്ന് പറയുന്നു. നമ്മുടെ ആയുസ്സ് മുമ്പേ എഴുതി വെച്ചിട്ടുള്ളതല്ലേ, പിന്നെ എങ്ങനെയാണ് ഇത് സാധ്യാമവുക?

ചോദ്യകർത്താവ്

shefeek

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കണക്കുകളില്‍ നിരുപാധികവും സ്വാപാധികവുമുണ്ട്. ആയുസ്സിന്‍റെ കണക്കുകള്‍ സ്വാപാധികാമാവാം. ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ ഇത്ര ആയുസ്സെന്നും ഇല്ലെങ്കില്‍ ഇത്രയെന്നുമുള്ള വിധമാവാം കണക്ക്. ഇത് ബറാഅത് രാവിലെ യാസീന്‍ ഓത്തിന് മാത്രമല്ല, കുടുംബബന്ധം പുലര്ത്തുക പോലോത്ത, പല സല്കര്മ്മങ്ങളുടെയും പ്രതിഫലമായി ആയുസ്സിലെ വര്ദ്ദനവ് ഹദീസുകളില് തന്നെ വന്നിട്ടുണ്ട്. കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അല്ലാഹുവിന്റെ തീരുമാനങ്ങളും കണക്കുകളുമുണ്ടാവുന്നത്. നമുക്ക് ലഭിക്കുന്ന ഭക്ഷണം ആദ്യമേ കണക്കാക്കി വെച്ചതാണല്ലോ, എന്നാലും നാം അതിനായി അധ്വാനിക്കുന്നുണ്ട്. അധ്വാനം അത് ലഭിക്കാനുള്ള കാരണമാണ്. എന്നത് പോലെ, ആയുസ്സിലും മറ്റുകാര്യങ്ങളിലുമെല്ലാം കാരണങ്ങളുണ്ട്. ഇത്തരം സല്‍കര്‍മ്മങ്ങളും കുടുംബബന്ധം ചേര്‍ക്കുക പോലോത്ത കാര്യങ്ങളുമൊക്കെ കാരണങ്ങളായി വര്‍ത്തിക്കുന്നുവെന്ന് മാത്രം. ഉറച്ച വിശ്വാസത്തോടെ ജീവിക്കാനും വിശ്വാസിയായി തന്നെ മരണം വരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter