വെള്ളിയാഴ്ച ദിവസം അല്‍ കഹ്ഫ്‌ സൂറത്ത് ഓതു ന്നതിന്റെ പുണ്യം ഒന്ന് വിശദീകരിക്കാമോ? വെള്ളിയാഴ്ച ദിവസം അൽ കഹ്ഫ്‌ സൂറത്ത് ഓതുന്നത് സ്ത്രീകള്‍ക്കും സുന്നതുണ്ടോ?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വ്യാഴാഴ്ച പകല്‍ സൂര്യന്‍ അസ്തമിച്ചതു മുതല്‍ (ശറഉ പ്രകാരം വെള്ളിയാഴ്ച രാവ്) വെള്ളിയാഴ്ച സൂര്യന്‍ അസ്തമിക്കുന്നതിനിടയിലാണ്  അല്‍ കഹ്ഫ് സൂറത് ഓതേണ്ടത്. എങ്കിലും രാത്രിയേക്കാള്‍ ഏറ്റവും ഉത്തമം പകലിലോതുന്നതാണ്. പകലില്‍ തന്നെ സുബ്ഹിക്കു ശേഷമാണുത്തമം. സൂര്യനുദിക്കുന്നതിനു മുമ്പാണെന്നും അസ്വറിനു മുമ്പാണെന്നും അഭിപ്രായങ്ങളുണ്ട്.

അടുത്ത ജുമുഅവരെ പ്രത്യേക പ്രഭ നല്‍കപ്പെടുക, മക്കവരെ നീണ്ടു കിടക്കുന്ന പ്രകാശം നല്‍കപ്പെടുക, അടുത്ത ജുമുഅക്കിടയില്‍ സംഭവിച്ച ചെറു ദോശങ്ങള്‍ പൊറുക്കപ്പെടുക, ദജ്ജാല്‍, കുഷ്ഠം, വെള്ളപാണ്ട്, തളര്‍വാദം, മറ്റു രോഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള മോചനം, എഴുപതിനായിരം മലക്കുകളുടെ പ്രാര്‍ത്ഥന എന്നിവ വെള്ളിയാഴ്ച അല്‍ കഹ്ഫ് സൂറത് ഓതുന്നതിന്‍റെ നേട്ടങ്ങളാണ്.

കഹ്ഫ് ഓതലും ദുആയും സ്വലാതും വര്‍ദ്ധിപ്പിക്കലും സ്ത്രീകള്‍ക്കും സുന്നത് തന്നെയാണ്.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter