വിത്ര്‍ നിസ്കാരത്തിനു ശേഷം ഖുര്‍ആന്‍ ഓതാമോ?

ചോദ്യകർത്താവ്

സമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആന്‍ ശുദ്ധിയുള്ള ഏത് അവസരത്തിലും നിഷിദ്ധമല്ലാത്ത ഏത് സ്ഥലത്തും ഓതാവുന്നതാണ്. ഉറങ്ങുന്നതിന് മുമ്പ് വിത്റ് നിസ്കരിക്കുന്നവന്‍, അത് നിസ്കരിച്ചാല്‍ മറ്റു ഭൌതിക സംസാരങ്ങളില്‍ മുഴുകി സമയം കളയാതെ എത്രയും വേഗം ഉറങ്ങുന്നതാണ് ഉത്തമം. എന്നാല്‍ ഖുര്‍ആന്‍ പാരായണം, ദിക്റുകള്‍ പോലോത്തവയില്‍ സമയം ചെലവഴിക്കുന്നിടത്ത് ആ നിയമം ബാധകമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter