വിഷയം: ‍ നായ തൊട്ടാൽ

എന്റെ കടയുടെ മുന്നിൽ ഉണങ്ങിയ സ്ഥലത്ത് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നായക്കുട്ടികൾ കിടക്കാറുണ്ടായിരുന്നു (ഇപ്പോൾ വരാറില്ല). അവിടെയുണ്ടായിരുന്ന കവറുകളിൽ തൊട്ടതിനു ശേഷം മറ്റു വസ്ത്രങ്ങളിൽ തൊട്ടാൽ അത് അശുദ്ധമാകുമോ? അത്തരം സന്ദർഭങ്ങളിൽ ശുദ്ധിയാക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

നദീറ

Aug 24, 2026

CODE :Qur16471

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

 നായയുടെ ശരീര ഭാഗം ഈർപ്പത്തോടെ (നനവോടെ) മറ്റൊന്നിൽ തട്ടുമ്പോഴാണ് അതിലേക്ക് അശുദ്ധി (നജസ്) പകരുന്നത്. ഉണങ്ങിയ പ്രതലത്തിലോ ഉണങ്ങിയ വസ്തുക്കളിലോ നായ കിടക്കുകയോ തൊടുകയോ ചെയ്തതുകൊണ്ട് മാത്രം അശുദ്ധി പകരുന്നില്ല. അതിനാൽ നായക്കുട്ടികൾ കിടന്നിരുന്ന സ്ഥലം പൂർണ്ണമായും ഉണങ്ങിയതാണെങ്കിൽ അവിടെയുണ്ടായിരുന്ന കവറുകളിലേക്ക് അശുദ്ധി പകർന്നിട്ടുണ്ടാകില്ല. അതിനാൽ ഇത്തരം വസ്ത്രങ്ങൾ കഴുകി ശുദ്ധിയാക്കേണ്ടതില്ല; അവ ധരിച്ച് നിസ്കരിക്കുന്നതിൽ  യാതൊരു തടസ്സവുമില്ല.

എന്നാൽ, നായ കിടന്ന സമയത്ത് അവിടെയൊ ആ കവറുകളിലോ നായയുടെ ഉമിനീര്, മൂത്രം അല്ലെങ്കിൽ മറ്റെന്തെങ്കിലും ഈർപ്പമുള്ള നജസ്സ് നേരിട്ട് പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ അത് ശുദ്ധിയാക്കേണ്ടതുള്ളൂ. കേവല സംശയങ്ങളുടെ പേരിൽ വസ്ത്രങ്ങൾ അശുദ്ധമായി എന്ന് കരുതേണ്ടതില്ല

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter