ഫലസ്തീൻ - (ഭാഗം 2)

കഴിഞ്ഞ 1500 വർഷത്തെ ചരിത്രത്തിൽ ലോകത്തെവിടെയും    അറബ് - മുസ്ലിംകൾക്ക്  ജൂതരുമായി നിരന്തരം  സംഘർഷ സ്ഥലികൾ നില നിന്നിരുന്നതായി  ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയില്ലെന്ന് നാം ഒന്നാം  ഭാഗത്തിൽ വിശദീകരിച്ചു . എന്ന് മാത്രമല്ല  റോമക്കാരും ജർമ്മനിയുൾപ്പടെയുള്ള  വിവിധ യൂറോപ്പ്യൻ രാജ്യങ്ങളും     വൈരാഗ്യ ബുദ്ധിയോടെയും വെറുപ്പോടെയും ജൂതരെ വേട്ടയാടിയപ്പോൾ അവർക്ക് ചരിത്രത്തിൽ എല്ലാ കാലത്തും അഭയം നല്കിയിരുന്നതും മുസ്ലിംകൾ ആണെന്ന്  വ്യക്തമാക്കുകയുണ്ടായി .  (വായിക്കാത്തവർ ആദ്യ പോസ്റ്റ് വായിക്കുക :ഫലസ്തീൻ (ഭാഗം -1)

AD 638 മുതൽ 1099 വരെ 461 വർഷങ്ങൾ ജറുസലേമിലും  മുസ്ലിംകൾ  സ്പെയിൻ ഭരിച്ചിരുന്ന 800 വർഷത്തോളം സ്പെയിനിലും   പിന്നീട് ഓട്ടോമൻ തുർക്കിയുടെ കാലത്തും മാത്രമാണ്  ലോകത്ത് ഏതെങ്കിലും ഒരു വിഭാഗം      ഇസ്രായേൽ രാജ്യം ഉണ്ടാകുന്നതിനു മുൻപ് ജൂതരെ സ്ഥിരമായി സംരക്ഷിച്ചിട്ടുള്ളത് . മറിച്ചൊരു ചരിത്രമുണ്ടെന്ന് തെളിയിക്കാൻ   ഒരാൾക്കും കഴിയില്ല .    

വായനയ്ക്ക് : https://bit.ly/33GMNDr

ഇക്കാര്യം അടിവരയിട്ട് പറയുന്നത്  ഇസ്രായേൽ - ഫലസ്തീൻ സമകാലിക സംഘർഷങ്ങളെ മുൻ നിറുത്തി  മുസ്ലിംകളുടെ ജൂത വിരോധമാണ് ഫലസ്തീനിലെ പ്രശ്നമെന്ന് ചുരുക്കി കെട്ടി പറയുന്നവർക്ക് മുൻപിൽ അതല്ല സത്യമെന്ന് ആവർത്തിക്കാനാണ് .  

എന്നാൽ യൂറോപ്പിൽ അതിനു മുൻപും ശേഷവുമൊക്കെ ജൂതരെ കൊല്ലും കൊല്ലാ കൊലയും  ചെയ്യുകയായിരുന്നു . കഴിഞ്ഞ രണ്ടായിരം വർഷത്തെ ജൂത സമൂഹത്തിന്റെ ചരിത്ര സൂചിക കൂടി താഴെ കൊടുക്കുന്നു. ചരിത്ര കുതുകികൾക്കും നിക്ഷ്പക്ഷ വായനക്കാര്ക്കും ഉപകാരപ്പെട്ടേക്കാം.

* ബിസി 37- എ ഡി 324: റോമന്‍ ഭരണം
* എഡി 73: ക്രിസ്തു മതത്തിന്റെ പ്രചാരണം യഹൂദരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
* എഡി 136: റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി .ഏകദേശം 4 ലക്ഷം പേരെ കൊന്നൊടുക്കി എന്ന് പറയപ്പെടുന്നു
* യഹൂദര്‍ക്ക് പലരും ജെരൂശേമിലെ പ്രവേശനവും പ്രാര്‍ത്ഥന പോലും നിഷേധിച്ചു .
* എ ഡി 324-628: ബൈസഡ്രിയന്‍(കിഴക്കന്‍ റോമ) നിയന്ത്രണത്തില്‍
* 629: ബൈസാഡ്രിയക്കാര്‍ അന്നര ലക്ഷം യഹൂദരെ ജറുസലേമില്‍ നിന്നും ഗലീലിയില്‍ നിന്നും പുറത്താക്കി
* 638: ഖലീഫ ഉമറിന്റെ ഭരണത്തില്‍ ജറുസലേം മുസ്ലിംകളുടെ കീഴില്‍ വന്നു
* 661: ഉമവികളുടെ ഭരണത്തില്‍
* 750: അബ്ബാസികളുടെ കീഴില്‍
* 970: ഫാതിമികളുടെ ഭരണത്തില്‍, ജറുസലേമില്‍ ഒരു ജൂത ഗവര്‍ണറെ നിയമിച്ചു
* 700-1250: യഹൂദര്‍ യൂറോപ്പില്‍ കഠിനമായി പീഡിപ്പിക്കപ്പെട്ടു.
* 1071: സെല്ജൂക്ക് തുര്‍ക്കികളുടെ കീഴില്‍
* 1099: യൂറോപ്പിലെ കുരിശു യോദ്ധാക്കള്‍ ജെറുസലേം പിടിച്ചെടുത്തു ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചു. യൂറോപിലും മിഡിൽ ഈസ്റ്റിലും ആയി പത്തായിരം യഹൂദരെ വധിച്ചു.
* 1187: സലാഹുദ്ദീന്‍ അയ്യൂബി ജെറുസലേം തിരിച്ചു പിടിച്ചു. യഹൂദരെ പലസ്തീനില്‍ കൂടുതല്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു
* 900-1090: സ്പെയിൻ മുസ്ലിം ഭരണത്തില്‍ വന്നതോടെ ജൂതന്മാരുടെ സുവര്‍ണ്ണ കാലഘട്ടം ആരംഭിച്ചു എന്ന് പറയപ്പെടുന്നു .(അബ്ദുര്‍ റഹ്മാന്‍ രണ്ടാമന്റെ ഭരണകാലത്ത്)
* 1260-1517: മംലൂക്കുകളുടെ കീഴില്‍
* 1275: എഡ്വാര്‍ഡ് ഒന്നാമന്‍ ഇംഗ്ളണ്ടില്‍ നിന്നും പലിശ നിരോധിച്ച ശേഷം യഹൂദരെ പുറത്താക്കി.
* 1306 -1394: ഫ്രാന്‍സില്‍ നിന്ന് തുടര്‍ച്ചയായി പുറത്താക്കപ്പെട്ടു.
* 1492: സ്പെയിൻ മുസ്ലിംകളുടെ കയ്യില്‍ നിന്ന് പൂര്‍ണ്ണമായി പോയതോടെ 2 ലക്ഷത്തോളം ജൂതന്മാര്‍ നെതർലാന്റ്, തുര്‍ക്കി, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് നാട് കടത്തി.
* 1493: സിസിലിയില്‍ നിന്ന് ജൂതരെ നാടുകടത്തി
* 1496: പോര്‍ചുഗലില്‍ നിന്നും ജര്‍മന്‍ നഗരങ്ങളില്‍ നിന്നും പുറത്താക്കി
* 1501: പോളണ്ട് രാജാവ് ലിത്വനിയയില്‍ ജൂതര്‍ക്ക് അഭയം നല്‍കി
* 1534: പോളണ്ട് രാജാവ് യഹൂദരുടെ പ്രത്യേക വസ്ത്രവകാശം നിരോധിച്ചു .
* 1648: പോളണ്ടില്‍ ജൂത ജന സംഘ്യാവര്‍ധനവ്
* 1655: പോളണ്ടില്‍ കൂട്ട ക്കൊല നടന്നു
* 1700: കളില്‍ ഫ്രാന്‍സ് , ഇംഗ്ളണ്ട് ,അമേരിക്ക എന്നിവിടങ്ങളില്‍ കുടിയേറ്റം
* 1517-1917: പലസ്തീന്‍ ഒട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി ക്കഴിഞ്ഞു.
* ബസയീദ്‌ രണ്ടാമന്‍ എന്ന ഒട്ടമന്‍ ഖലീഫ സ്പെയിനില്‍ നിന്നും പോര്‍ചുഗലില്‍നിന്നും പുറം തള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി .
* 1850 കളില്‍ നോര്‍വേ റഷ്യ എന്നിവിടങ്ങളില്‍ അവകാശം ലഭിച്ചു
* 1860-70 കളില്‍ ഇറ്റലി ജര്‍മനി ഹുംഗറി എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
* 1880: പോളണ്ട് മറ്റു യൂറോപ്പ് റഷ്യ എന്നിവിടങ്ങളില്‍ ജൂതരുടെ ജനസംഘ്യാ വര്‍ദ്ധന
* 1882: ഒന്നാം ജൂത കുടിയേറ്റം(ഒന്നാം അലിയ)
* 1890: തിയോഡര്‍ ഹെര്സി സയണിസത്തിന്നു ആശയാടിത്തറ നല്‍കി.
* 1897: ഒന്നാം സയണിസ്റ്റ് കോൺഗ്രസ്സ് സ്വിറ്റ്സർലാന്റിലെ ബാസലില്‍ നടന്നു.ആ സമ്മേളനത്തില്‍ World Zionist Organization (WZO) രൂപീകരിച്ചു
* 1917: ഒന്നാം ലോക യുദ്ധാവസാനം തുര്‍ക്കിയുടെ നിയന്ത്രണം അവസാനിച്ചു.
* 1917- 1948: പലസ്തീന്‍ ബ്രിട്ടീഷ് മാന്‍ഡേറ്റിന്റെ കീഴില്‍
* 1921: സോവിയറ്റ് യൂണിയനില്‍ നിന്ന് പോളണ്ടിലേക്ക് ഒഴുക്ക്
* 1929-39: അഞ്ചാം അലിയാ(രണ്ടര ലക്ഷം ജൂതര്‍ കുടിയേറി)
* 1938-45: ജര്‍മനിയില്‍ ജൂത പീഡനം, ലക്ഷങ്ങള്‍ കൊല്ലപ്പെട്ടു
* 1948: പലസ്തീനെ യു എന്‍ പ്രമേയം മൂന്നായി തിരച്ചു
* 1948: ഇസ്രയേല്‍ രാജ്യം സ്ഥാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ചിന്നി ചിതറിയ യഹൂദരെ പലസ്തീനില്‍ കുടിയിരുത്തിത്തുടങ്ങി.

കഴിഞ്ഞ 2000 വർഷത്തെ ജൂത ചരിത്രത്തിന്റെ സൂചികകളാണ് . ആരായിരുന്നു ജൂതരെ പീഡിപ്പിച്ചതെന്നും സംരക്ഷിച്ചതെന്നും വ്യക്തമാവാൻ ഇത് ഉപകരിക്കും 

(തുടരും )

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter