മുസ്‌ലിംലോകത്തെ മറ്റു പ്രസിദ്ധീകരണങ്ങള്‍

ഇസ്‌ലാമിക പ്രബോധന മേഖലയില്‍ അന്തര്‍ദേശീയ തലത്തില്‍ മുസ്‌ലിംകള്‍ അവലംബിക്കുന്ന പ്രധാന മാധ്യമമാണ് പ്രസിദ്ധീകരണങ്ങള്‍. ആയിരക്കണക്കിന് പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകളുടെതായിട്ട് പുറത്തിറങ്ങുന്നുണ്ട്. ഒരു ലഘുപരിചയത്തിനായി ചില പേരുകള്‍ കാണുക: എക്കോ ഓഫ് ഇസ്‌ലാം (ഇറാനില്‍നിന്നും പ്രസിദ്ധീകരിക്കപ്പെടുന്നു.), ക്രസന്റ് ഇന്റര്‍ നാഷ്‌നല്‍ (ലണ്ടന്‍), മുസ്‌ലിം എജ്യുക്കേഷന്‍ കോര്‍ട്ടര്‍ലി (കാംബ്രിഡ്ജ് ഇസ്‌ലാമിക് അക്കാദമി), ഹംദര്‍ദ് ഇസ്‌ലാമികസ് (പാകിസ്താന്‍, ഹംദര്‍ദ് ഫൗണ്ടേഷന്‍), മജല്ലത്തുല്‍ അസ്ഹര്‍ (അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി), മജല്ലത്തുല്‍ ജാമിഅത്തില്‍ ഇസ്‌ലാമി (മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി), റേഡിയന്‍സ് ന്യൂസ് വീക്ക്‌ലി (ഡല്‍ഹി),  അല്‍ രിസാല (ഈജിപ്ത് ഔഖാഫ് മിനിസ്ട്രി), അല്‍ ബഅസുല്‍ ഇസ്‌ലാമി (ലക്‌നോ). അശ്ശര്‍ഖുല്‍ ഔസഥ്, അല്‍ ബയാന്‍, അന്നദ്‌വ, അല്‍ ഉഖ്ഖാള്, അല്‍ ബിലാദ്, അല്‍ അഹ്‌റാം, അല്‍ വഥന്‍, അല്‍ ജസീറ, ഖലീജ് ടൈംസ്, അറബ് ന്യൂസ് തുടങ്ങിയവ മുസ്‌ലിം ലോകത്തെ വിഖ്യാതമായ ദിന പത്രങ്ങളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter