ചൈനയില്‍ ഇസ്ലാം എന്തുകൊണ്ട് ചര്‍ച്ചാവിഷയമാകുന്നു?
- നഈം സിദ്ദീഖി
- Oct 4, 2018 - 07:55
- Updated: Oct 4, 2018 - 07:55
ചൈനയിലെ ഇസ്ലാം മതത്തിന്റെ സ്വാധീനം നിയന്ത്രിക്കാനായി നദിക്ക് പുനര്‍നാമകരണം ചെയ്ത് അധികൃതര്‍. അറബിക് ഉച്ചാരണത്തിന് സാമ്യതയുള്ളതിനാല്‍ ആയി എന്ന പുഴയുടെ പേരാണ് ഡിയാന്നോങ് എന്നാക്കി മാറ്റിയത്. ആയി എന്നത് മുഹമ്മദ് നബിയുടെ ഭാര്യയായ ആയിശയില്‍ നിന്ന് ഉദ്ഭവിച്ചതാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
ഹുയി മുസ്ലിംകള് കൂടുതലായുള്ള നിന്ഷ്യാങ്ങിലെ നദിയാണിത്. നിന്ഷ്യങ്ങിലെ ആദ്യകാല നാമമാണ് ഡിയാന്നോങ്. പൊതു സ്ഥലത്തിന്റെ പുനര്നാമകരണത്തിനായി പ്രാദേശിക ജല അതോറിറ്റിയില്‍ അപേക്ഷ ലഭിച്ചുവെന്നും വിദഗ്ധരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുഴയുടെ പേര് മാറ്റിയെന്നും നിന്ഷ്യാങ് സര്‍ക്കാര്‍ അറിയിച്ചു.
20 ലക്ഷത്തോളം മുസ്ലിംകളാണ് ഇവിടെ താമസിക്കുന്നത്. ചൈനയില്‍ 23 മില്യണ്‍ മുസ്ലിംകളാണുള്ളത്. ഇതില്‍ മത്ത് മില്യണ്‍ ഹുയി മുസ്ലിംകളാണ്.
10 മില്യണോളമുള്ള ഉയിഗൂര്‍ മുസ്ലിംകള്‍ക്കെതിരെയുള്ള ചൈനീസ് സര്‍ക്കാറിന്റെ നടപടികള്‍ ലോക ശ്രദ്ധ നേടിയിരുന്നു. മുസ്ലിംകള്‍ക്കെതിരെയുള്ള സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ഒടുവിലത്തെ നടപടിയായിട്ടാണ് നദിയുടെ പുനര്‍നാമകരണം വിലയിരുത്തപ്പെടുന്നത്.
ഇസ്ലാമികവത്കരണത്തില്‍ നിന്നുള്ള മാറ്റമാണ് നദിയുടെ പുനര്നാമകരണംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബെയ്ജിങിലെ മിന്‍സു യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഷിയോങ് കുന്ഷിങ് പറയുന്നു.
പ്രാദേശിക സര്‍ക്കാറിന്റെ അവഗണനയും അസംബന്ധവും കാരണത്താലാണ് പുനര്നാമകരണമുണ്ടായത്. ആയി എന്നാല്‍ സുന്ദരിയായ ഹുയ സ്ത്രീകളെ ഓര്‍മിപ്പിക്കുന്ന കേവലം പേരുമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
അറേബ്യന്‍ സംസ്കാരത്തോട് സാദൃശ്യമുള്ള രീതിയില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. രാജ്യത്തെ നിര്‍മാണ രീതികള്‍ ചൈനീസ് സംസ്കാരത്തോട് അനുയോജ്യമായി മാറ്റുകയെന്നതാണ് സര്‍ക്കാറിന്റെ പദ്ധതിയെന്നാണ് ന്യായീകരണം.
മതങ്ങള്‍ക്കെതിരെയുള്ള കര്‍ശന നടപടികള്‍ പ്രസിഡണ്ട് ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ 2015 മുതലാണ് ആരംഭിച്ചത്. മത പ്രവര്‍ത്തനങ്ങളെ ചൈനയുടെ സംസ്കാരത്തിലേക്ക് മാറ്റുകയെന്നതാണ് ഇപ്പോഴത്തെ പ്രധാന പദ്ധതി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment