ഭീകരവാദം, സമൂഹം, സംസ്കാരം, ശാസ്ത്രം, പുരഗോതി, ബലഹീനത; പാശ്ചാത്യലോകത്തേക്കാള്‍ പരിഷ്കൃതം മുസ്‌ലിംലോകം തന്നെ!
ഡോ.ജാവേദ് ജമീല്‍. ഇന്ത്യന്‍ മുസ്‌ലിംകളെ കുറിച്ച് പ്രത്യേകിച്ചും ലോകമുസ്‌ലിംകളെ കുറിച്ചു പൊതുവിലും നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പുതിയ ലോകക്രമത്തെ ചോദ്യം ചെയ്ത് ഇതിനകം ഒരു ഡസനിലേറെ ഗ്രന്ഥങ്ങള്‍. Muslims Most Civilized, yet not Enough എന്ന പേരില്‍ പുതിയൊരു ഗ്രന്ഥം പുറത്തുവരാനിരിക്കുന്നു. മുസ്‌ലിംലോകത്തെ അപരിഷ്കതരായി ചിത്രീകരിക്കുന്ന പാശ്ചാത്യ ചിന്താരീതിയെ ചോദ്യം ചെയ്യുകയാണ് ഈ പുസ്തകത്തില്‍ ജാവേദ് ജമീല്.
പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പലതും സോഷ്യല്‍ നെറ്റുവര്‍ക്കിങ്ങ് സൈറ്റുകളില് ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. പുസ്തകത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മുസ്‌ലിം ഒബ്സര്‍വര്‍ ജമീലുമായി നടത്തിയ അഭിമുഖം. പ്രസക്തഭാഗങ്ങളുടെ വിവര്‍ത്തനം.
പുതിയ പഠനം നടത്താനുണ്ടായ സാഹചര്യത്തെ കുറിച്ച്?
മുസ്‌ലിം ജനവിഭാഗം അപരിഷ്കൃതരും പിന്തിരിപ്പന്‍മാരുമാണെന്ന തരത്തില്‍ ചില ശക്തികള് മനപ്പൂര്‍വം പ്രചാരണം നടത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. ചില മാധ്യമങ്ങള്‍ കൂടി ഏറ്റെടുക്കുന്ന പ്രസ്തുത പ്രോപഗണ്ടയെ വിശകലനം ചെയ്യുക എന്നതാണ് ഈ പുസ്തക രചനയിലേക്ക് എന്നെ നയിച്ചത്. അതു കൊണ്ട് തന്നെ ഈ പഠനം നടത്തുമ്പോള്‍ എന്‍റെ മുന്നില് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു.
1, മുസ്‌ലിംകള്‍ അപരിഷ്കൃതരാണെന്നും പാശ്ചാത്യര്‍ പരിഷ്കൃതരുമാണെന്നുമുളള വാദത്തെ ചോദ്യം ചെയ്യുക.
2, ശത്രുക്കളും മിത്രങ്ങളുമെല്ലാം മുസ്‌ലിംകളെ ഒരു തരം ഇന്‍ഫീരയോരിറ്റി കോംപ്ലകസിലേക്കാണ് നയിക്കുന്നത്. അനാവശ്യമായ ആ ബോധത്തിന്‍റെ ആവശ്യമില്ലെന്ന് മുസ്‌ലിം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക.
3, പാശ്ചാത്യ രീതികളെ അന്ധമായി അനുകരിക്കേണ്ട ആവശ്യമില്ലെന്നും വിദ്യാഭ്യാസം, വിവരം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളൊന്നും ഒരു പ്രത്യേക പ്രത്യയശാസ്ത്രതതിന്‍റെയും കുത്തയല്ലെന്ന് ലോകസമക്ഷം പ്രഖ്യാപിക്കുക.
ഒരു സമൂഹമെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് നിരവധി ബലഹീനതകളുണ്ടെന്ന പൊതുകാഴ്ചപ്പാട് ശരിയല്ലെന്നാണോ?
അങ്ങനയല്ല. മുസ്‌ലിംകളുടെ ഗുണവശങ്ങള്‍ക്കൊപ്പം ദോഷവശങ്ങളും ഞാനീ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പുസ്തകത്തിന്‍റെ പേര് പോലും അതാണ് വ്യക്തകമാക്കുന്നത്. അതിലുപരി, തങ്ങളുടെ ഗുണങ്ങളെ കുറിച്ച സുഖിപ്പിക്കുകയെന്നതിലുപരി ബലഹീനതകളെ തിരിച്ചറിഞ്ഞ് അതിന് തക്കവും യുക്തവുമായ പരിഹാരം അടിയന്തിരമായ സ്വീകരിക്കണമെന്ന് മുസ്‌ലിംകളോട് ആവശ്യപ്പെടുകയാണ് സത്യത്തിലീ പുസ്തകം.
പരിഷ്കൃതം, അപരിഷ്കൃതം എന്ന വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ ആദ്യം തന്നെ മനസ്സില്‍ വരുന്ന ചോദ്യം സംസ്കാരം എന്ന പദത്തെ കറിച്ചാണ്. സത്യത്തില്‍ സംസ്കാരത്തെ താങ്ങളെങ്ങനെയാണ് വിവക്ഷിക്കുന്നത്?
നോക്കൂ, ഒരെസമയം വിവിധ വിവിക്ഷകള്‍ക്ക് സാധ്യതയുള്ള പദങ്ങളിലൊന്നാണ് സംസ്കാരം. വിവിധ സമൂഹങ്ങള്‍ക്കനുസരിച്ച് ആ പദത്തിന്‍റെ വിവക്ഷ മാറും. വിവിധങ്ങളായ പ്രത്യയശാസ്ത്രങ്ങള്‍ക്കുനസരച്ചും അവിടങ്ങളിലെ ഭരണകൂടങ്ങള്‍ക്കനുസരിച്ചുമെല്ലാം അതിന്‍റെ വിവക്ഷ മാറിവരുന്നത് സ്വാഭാവികമാണ്. ഒരു രാജ്യത്തെ ഭരണകൂടം നിശ്പക്ഷവും പൊതുജന നന്മ കാംക്ഷിക്കുന്നതുമാണെങ്കില്‍ സംസ്കാരത്തെ കുറിച്ച് അവര്‍ മുന്നോട്ട് വെക്കുന്ന സന്ദേശം വളരെ ഹ്യൂമനിസ്റ്റിക് ആയ ഒന്നായിരിക്കും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഒന്നു. എന്നാല് ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, നിലവിലെ ലോകഘടനയെ നിയന്ത്രിക്കുന്നവര്‍ നിശ്പക്ഷരല്ലെന്നു മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ അധീശത്വം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നവരുമാണ്. അതു കൊണ്ട് തന്നെ അവരെ സംബന്ധിച്ചിടത്തോളം സംസ്കാരം എന്നത് തങ്ങളുടെ അധികാരം വിപുലപ്പെടുത്താനും തങ്ങളുടെ നിലനില്‍പ് സാധ്യമാക്കാനും സഹായിക്കുന്ന ഒന്ന് മാത്രമായി ചുരുങ്ങുന്നു.
പാശ്ചാത്യരാജ്യങ്ങള്‍ക്കൊന്നും സാംസ്കാരികതയുടെ കുത്തക അവകാശപ്പെടാനാവില്ലെന്നാണ് താങ്കളുടെ പ്രധാനപ്പെട്ട ഒരു വാദം. ശാസ്ത്രസാങ്കേതികതയില്‍ അവര്‍ മുന്നിട്ടു നില്‍ക്കുമ്പോള് ഈ വാദം എത്രമാത്രം ശരിയാണ്?
ശസ്ത്ര സാങ്കേതിക രംഗത്ത് പാശ്ചാത്യ ലോകം ഏറെ മുന്നിലാണെന്ന് ശരി തന്നെ. പക്ഷെ അതനുസരിച്ച് അന്യന്‍റെ അവകാശം അനുവദിക്കാനും മുനുഷ്യാവകാശങ്ങളെ സംരക്ഷിക്കാനും തദ്ദേശീയവും അന്തര്‍ദേശീയവുമായ അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുവാനും ചെറുരാജ്യങ്ങളുമായി സഹകരിക്കുവാനും പാശ്ചാത്യലോകത്തിന് സാധിക്കാത്ത കാലത്തോളം ഈ സൂചകങ്ങളെ എങ്ങനെ സാംസ്കാരിക പുരഗോതിയായി നാം അടയാളപ്പെടുത്തും? എന്ന് മാത്രമല്ല പലപ്പോഴും മാനുഷിക മൂല്യങ്ങളെ കാറ്റില്‍ പറത്തിയും അക്രമം നടത്തി വൈയ്കതികവും കുടുംബപരവുമായ സമാധാനത്തെ തകര്‍ത്തുമാണ് ഈ രാജ്യങ്ങള്‍ ഇപ്പറഞ്ഞ നേട്ടങ്ങള്‍ നേടിയെടുത്തത് പോലും. ചുരുങ്ങിയപക്ഷം താഴെ അക്കമിട്ടു പറയുന്ന കാര്യങ്ങള്‍ക്കെങ്കിലും പാശ്ചാത്യലോകം ഉത്തരവാദിയാണ്.
1, ഏറ്റുവം കൂടുതല്‍ അന്യരാജ്യങ്ങളുടെ മേല്‍ അക്രമം നടത്തിയത് പാശ്ചാത്യലോകമാണ്.
2, ഭൂമിലോകത്ത് ഇതുവരെ നടന്ന ഏക ആണവാക്രമണം നടത്തിയതും അവരാണ്.
3, മുസ്‌ലിംലോകത്തെ വലിയൊരു ജനസംഖ്യയെ ആക്രമിച്ചു കൊന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മാത്രം മുസ്‌ലിംലോകത്ത് പാശ്ചാത്യലോകം വധിച്ചത് ഒരു മില്യന്‍ പേരെയാണ്.
4, ലോകത്ത് ഏറ്റവും കൂടതല് ആത്മഹത്യ നടക്കുന്നത് അവിടങ്ങളിലാണ്.
5, മദ്യവും മയക്കുമരുന്നും എയിഡ്സുമായും ബന്ധപ്പെട്ട് കൂടുതല്‍ മരണം നടക്കുന്നതും അവിടെ തന്നെ.
6, ലോകത്തെ 50 ശതമാനം ഗര്‍ഭഛിദ്രം, 50 ശതമാനം വിവേഹേതര ജന്മങ്ങള്‍, ഏറ്റവും കുടുതല് സ്വവര്‍ഗദമ്പതികള്‍ തുടങ്ങി വലിയൊരു കണക്ക് പാശ്ചാത്യലോകത്തിന്‍റെ പട്ടികയിലാണ്.
7, ലൈംഗികം, മദ്യം, അക്രമം തുടങ്ങിയവുമായി ബന്ധപ്പെട്ട ബിസിനസുകള് ഏറ്റവും വളര്‍ന്നതും പാശ്ചാത്യലോകത്താണ്.
8, കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന മിക്കവാറുമെല്ലാ യുദ്ധങ്ങളും പാശ്ചാത്യലോകം നടത്തിയതാണ്. അവയില്‍ ജീവഹാനി സംഭവിച്ചതാകട്ടെ 160 മില്യനിലേറെ പേര്‍ക്കും.
ഇപ്പറഞ്ഞ കണക്കുകള്‍ ശരിയായിരിക്കാം. എന്നാലും മുസ്‌ലിംലോകത്തിന് എങ്ങനെ സംസ്കാരികതയും പരിഷ്കാരവും അവകാശപ്പെടാനാകും?
ശരിയാണ് അതിന്‍റെ പരിപൂര്‍ണതയില്‍ സംസ്കാരവും പരിഷ്കാരവും മുസ്‌ലിംലോകത്ത് ഇല്ലായിരിക്കാം. എന്നാലും പാശ്ചാത്യരാജ്യങ്ങളേക്കാള്‍ പരിഷ്കൃതര് തങ്ങളാണെന്ന് മുസ്‌ലിംകള്‍ക്ക് എന്തു കൊണ്ടും അവകാശപ്പെടാം. കാരണം:
ഒന്ന്, മിക്കവാറും മുസ്‌ലിംരാജ്യങ്ങള്‍ ഇതര രാജ്യങ്ങളെ അക്രമിക്കുകയോ അധീനപ്പെടുത്തുകയോ ചെയ്തിട്ടില്ല.
രണ്ട്, ലോകത്ത് ഏറ്റവും കുറഞ്ഞ തോതില്‍ ബലാല്‍സംഗവും കൊലയും ഗര്‍ഭഛിദ്രവുമെല്ലാം നടക്കുന്നത് മുസ്‌ലിംരാജ്യങ്ങളിലാണ്.
മൂന്ന്, അവിടങ്ങളിലെ പൊതുജനങ്ങള്‍ മദ്യം, ചൂതാട്ടം തുടങ്ങിയ സാമൂഹിക തിന്മകളിലേര്‍പ്പെടുന്നത് കുറവാണ്. ശരിയാണ്, അവിടങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്ക് ഇത്തരം ദൂഷ്യങ്ങളുണ്ടെന്നതിന് നിങ്ങള്‍ക്ക് കണക്ക് ഉദ്ധരിക്കാനാവും. അത് നമ്മള് ചര്‍ച്ചക്കെടുക്കേണ്ടതില്ല. കാരണം അത് പൊതുസമൂഹത്തെ ബാധിക്കുന്ന തരത്തില് ഒരു സാമൂഹ്യ തിന്മയായി മാറുന്നില്ല. ഇനി ചര്‍ച്ചക്കെടുത്താല് തന്നെ അവിടത്തെ ഭരണകര്‍ത്താക്കളുടെ ഇത്തരം ദൂഷ്യങ്ങള്‍ ക്ലിന്‍റന്‍, സാര്‍ക്കോസി അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ ഭരണകര്‍ത്താക്കളെ അപേക്ഷിച്ച് തുലോം വിരളമാണ്.
നാല്, ഈ രാജ്യങ്ങളിലെയെല്ലാം പൊതുജനം പാശ്ചാത്യ രാജ്യങ്ങളിലേതിന് സമാനമായ സൌകര്യപൂര്‍ണമായി ജീവിതം തന്നെയാണ് നയിക്കുന്നത്.
അഞ്ച്, പല രാജ്യങ്ങളിലും ജനാധിപത്യം നിലനില്‍ക്കുന്നില്ലെന്നത് ശരി തന്നെ. എന്നു മാത്രമല്ല പലേടത്തും രാജഭരണമാണെന്നതും. അപ്പോള്‍ പോലും പാശ്ചാത്യാരാജ്യങ്ങളോട് കിടപിടിക്കുന്ന സാക്ഷരതാ-ജനന നിരക്കുകളും life expectancy യും ഈ രാജ്യങ്ങളിലുമുണ്ട്.
എന്നാല്‍ പിന്നെ ഈ രാജ്യങ്ങളെ ലോകത്തെ ഏറ്റവും പരിഷ്കൃതവിഭാഗം എന്ന് എന്തു കൊണ്ട് വിളിച്ചു കൂടാ?
ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച് ഈയടുത്ത് ഇന്ത്യയില്‍ നടന്നിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട കമലഹാസന്‍ ചിത്രം ചര്‍ച്ചയായപ്പോള്‍.
അന്താരാഷ്ട്ര ഭീകരവാദത്തെ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ടോ?
തീര്‍ച്ചയായും. ഭീകരവാദത്തെ ഞാന്‍ ലോകത്ത് നടക്കുന്ന വിവിധ അക്രമങ്ങളുടെ കൂട്ടത്തിലാണ് കാണുന്നത്. അതല്ലാതെ അതിനെ പ്രത്യേകമായി പേരെഴുതി കാണിക്കേണ്ട ആവശ്യമില്ല. ഏറ്റവും വലിയ ഭീകരസംഘടനയായ അല്‍ഖാഇദ ഇതുവരെ 5000 ത്തില് താഴെ ആളുകളെ മാത്രമെ കൊന്നിട്ടുള്ളൂ. ഭീകരവാദത്തിനെതിരെ അമേരിക്ക നടത്തിയ യുദ്ധം മാത്രം രണ്ടു മില്യന്‍ നിരപരാധികളായ മുസ്‌ലിംകളെ ഇതിനകം കൊന്നൊടുക്കി കഴിഞ്ഞിട്ടുണ്ട്. അതെന്ത് കൊണ്ട് മാധ്യമങ്ങളില് ചര്‍ച്ചയാവുന്നില്ല? അതാണെന്‍റെ ചോദ്യം.
അല്‍ഖാഇദയെ ഞാന്‍ 5000 തവണ എതിര്‍ക്കുന്നുവെങ്കില്‍ അതിനര്‍ഥം അമേരിക്കയെ ഞാന്‍ 2 മില്യന്‍ പ്രാവശ്യം എതിര്‍ക്കണമെന്നാണല്ലോ.
ഇനി ഇന്ത്യയിലെ മുസ്‌ലിം ഭീകരവാദത്തിന്റെ കാര്യമെടുത്താലും കഥക്ക് മാറ്റമൊന്നുമില്ല. ഇതുവരെ മുസ്‌ലിംകളുടെ മേല്‍ ആരോപിക്കപ്പെട്ട എല്ലാ അക്രമങ്ങളിലുമായി കൊല ചെയ്യപ്പെട്ടവരുടെ എണ്ണം രാജ്യത്തെ നകസലൈറ്റ്, സിക്ക്, തമിള്‍, ഉള്‍ഫ, മാവോയിസ്റ്റ്, ഹിന്ദു തുടങ്ങിയ വിവിധ ഭീകരവാദി അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടേതിനേക്കാള്‍ താഴെ മാത്രമെ വരൂ.
ഈ അന്വേഷണത്തിനു സ്വീകരിച്ച മെത്തേഡോളജി എന്താണ്?
മുസ്‌ലിം-പാശ്ചാത്യ രാജ്യങ്ങളിലെ കുറ്റം, കുടുംബപ്രശ്നം, സാമൂഹ്യദ്രോഹം, യുദ്ധം, ആഭ്യന്തയുദ്ധം തുടങ്ങി വിവിധ കാര്യങ്ങളുടെ കണക്കുകളാണ് ഇതിനായി അടിസ്ഥാനമാക്കിയത്. അവിടങ്ങളിലെ ആരോഗ്യ-സാമ്പത്തിക മേഖലയിലെ കണക്കുകളും പരിശോധിച്ചിട്ടുണ്ട്. എല്ലാം അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റാറ്റിറ്റിക്സ് തന്നെയാണ്. ആര്‍ക്കുമവ പരിശോധിക്കാം.
മുസ്‌ലിം ലോകത്ത് അല്പം ആധിയോടെ കാണേണ്ട രാജ്യങ്ങളേതെല്ലമാണ്?
അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, സുഡാന്‍, സോമാലിയ തുടങ്ങിയ രാജ്യങ്ങള്‍ കാര്യമായി ഇനിയും പുരഗോതി പ്രാപിക്കാനുണ്ട്. ഇന്ത്യയിലെ മുസ്‌ലിംകളും സാമൂഹികവും സാമ്പത്തികവുമായി മുന്നോട്ടുള്ള വഴി ആരായേണ്ടിയിരിക്കുന്നു.
മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ ബലഹീനത ഏതെന്ന് ചോദിച്ചാല്‍?
ആധുനിക സാങ്കേതിക വിദ്യകളെ സ്വീകരിക്കുന്നതില്‍ എപ്പോഴും അവധാനത കാണിക്കുന്നു. പാശ്ചാത്യരാജ്യങ്ങളോട് എതിരിടാന് പോന്ന സൈനിക ശക്തി ആര്‍ക്കുമില്ല. പാശ്ചാത്യ രാജ്യങ്ങളോട് ഇടപെടുന്നതിനുള്ള ഒരു നയതന്ത്രപോളിസി പോലുമില്ല. അതെ കുറിച്ച് മുസ്‌ലിം രാജ്യങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് അടിയന്തിരമായി ഒരു നയം രൂപീകരിക്കേണ്ടിയിരിക്കുന്നു.
മുസ്‌ലിം രാജ്യങ്ങളും ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച്?
വളരെ അത്യാവശ്യമാണത്. ഇരു കൂട്ടര്‍ക്കും ഏറെ ഉപകാരപ്രദമായതും. മുസ്‌ലിംരാജ്യങ്ങള്‍ക്ക് ഇന്ത്യയിലെ സാങ്കേതികതയെ ഉപയോഗപ്പെടുത്താം. ഇന്ത്യക്കാകട്ടെ മുസ്‌ലിംലോകത്തെ പണവും.
പക്ഷെ അതിന് മുന്നിലുള്ള ഏകതടസ്സമായി എനിക്ക് തോന്നുന്നത് ക്ഷയിച്ചു കഴിഞ്ഞ ഇന്ത്യാ-പാക് ബന്ധമാണ്. ആ പ്രശ്നം പരിഹരിച്ചു കഴിഞ്ഞാല് തുടര്‍ച്ച വളരെ പെട്ടെന്ന് സാധ്യമാകും.
Leave A Comment