സ്വപ്നത്തില്‍ പോലും ഗാസക്ക് ദുരിതമാണ് കൂട്ട്......
 width=ദുരിതത്തിന് പുതിയ കാലത്ത് നമുക്ക് ഗാസയെന്ന് പേരിടാം. ഗാസയിലെ ജീവിതം അത്രയും ദുസ്സഹമായി തുടരുന്നതിനിടെയാണ് ജൂതരാഷ്ട്രം അവിടെ മറ്റൊരു അക്രമം കൂടി നടത്തി അവരുടെ പാട്ടിന് പോയിരിക്കുന്നത്. പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ഇസ്രായേല്‍ നീക്കാത്തിടത്തോളം കാലം ഒരു നല്ലജീവിതം അവിടത്തുകാരുടെ സ്വപ്നത്തില്‍ പോലും കാണില്ല. ഐക്യരാഷ്ട്രസഭക്ക് കീഴിലെ ദുരിതാശ്വാസ ഏജന്‍സിയുടെ ചില സൌകര്യങ്ങള്‍ തങ്ങളെ ആക്രമിക്കാന്‍ ഹമാസ് ഉപയോഗപ്പെടുത്തുന്നുവെന്ന് ഇസ്രായേല്‍ പ്രസ്താവിച്ചിരുന്നു. നിങ്ങളാ പ്രസ്താവത്തെ തള്ളിക്കളയുകയും ചെയ്തു. റിലീഫ് ഏജന്‍സിക്ക് ഗാസ മുനമ്പില്‍ നിരവധി സ്കൂളുകളും മറ്റു സൌകര്യങ്ങളുമുള്ളതാണല്ലോ? അവ അത്തരമൊരു രീതിയില്‍ വല്ലപ്പോഴും ഹമാസ് ഉപയോഗപ്പെടുത്തിയിട്ടുണ്ടോ? അത്തരമൊരു ആരോപണം ഉന്നയിച്ചുവെന്നതിനപ്പുറം വാദം സമര്‍ഥിക്കാവനാവശ്യമായ ഒരു തെളിവു പോലും ഹാജറാക്കാന്‍ ഇതുവരെ ഇസ്രായേലിനായിട്ടില്ല. പിന്നെ വല്ലപ്പോഴും ഹമാസ് അവ ഉപയോഗപ്പെടുത്തിയുട്ടുണ്ടോ എന്ന നിങ്ങളുടെ സംശയം. നോക്കൂ. ഞങ്ങളുടേത് ഒരു ദുരിതാശ്വാസ ഏജന്‍സി മാത്രമാണ്. ഗാസ തെരുവിലിറങ്ങി ഞങ്ങള്‍ ആരും പട്രോളിങ്ങ് നടത്താറില്ല. രഹസ്യമായി കാര്യങ്ങളന്വേഷിക്കാന്‍ പോന്ന അന്വേഷണ ഏജന്‍സികളോ വെറും പോലീസ് വ്യൂഹം പോലുമോ ഏജന്‍സിക്ക് കീഴിലില്ല. ഏജന്‍സിയുടെ കെട്ടിടങ്ങളിലും മറ്റും വെച്ച് അഭയാര്‍ഥികള്‍ക്കാവശ്യമായ സഹായങ്ങള്‍ ഒരുക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. അതിന് പുറത്ത് നടക്കുന്ന കാര്യത്തെ കുറിച്ച് ഞങ്ങള്‍ക്കറിയില്ലെന്ന് തന്നെ പറയാം. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഞങ്ങളുടെ സൌകര്യങ്ങളുപയോഗപ്പെടുത്തി അത്തരമൊരു ശ്രമം ഹമാസ് നടത്തുന്നുവെങ്കില്‍ അതിനുത്തരവാദി ഏജന്‍സി തന്നെയാണ്. പക്ഷേ, ഇതിനു മുമ്പ് 2008 ല്‍ യുദ്ധമുണ്ടായപ്പോഴും ഇസ്രായേല്‍ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. തെളിവ് സഹിതം തങ്ങളുടെ വാദം ആഗോള സമക്ഷം സ്ഥാപിക്കാന്‍ ഇന്നും അവര്‍ക്കായിട്ടില്ലല്ലോ. നിങ്ങള്‍ ഇങ്ങെ പറയുമ്പോഴും ഇസ്രായേല്‍ വീണ്ടും ഇത്തരമാരോപണങ്ങള്‍ ഉന്നയിക്കുന്നത്? അതെന്തു കൊണ്ടാണെന്ന് അവരോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. ഗാസയിലെ നിലവിലെ ജീവിതചുറ്റുപാട് എങ്ങനെയാണ്. പുതിയ ആക്രമണം ഏല്‍പിച്ച സാമൂഹികവും മാനുഷികവുമായ പ്രതിസന്ധികളുടെ പിരിമുറുക്കത്തില്‍ നിന്ന് ഗാസക്കെന്ന് മുക്തി നേടാനാകും? പുതിയ ആക്രമണം നടന്നില്ലായിരുന്നുവെങ്കിലും ഗാസയിലെ സാഹചര്യം അത്ര ശുഭകരമൊന്നുമല്ല. അതിനെ ഒന്നുകൂടി വഷളാക്കി പുതിയ ആക്രമണം എന്നുമാത്രം. എല്ലാ തലത്തിലുമുള്ള പിരിമുറുക്കങ്ങള്‍ക്കിടയില്‍ കിടന്നാണ് പ്രദേശത്തെ ജീവിതചക്രം കറങ്ങുന്നത് തന്നെ. അവിടത്തെ കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം വലിയൊരു പ്രതിസന്ധിയാണ്. പുതുതായി നൂറ് സ്കൂളുകള്‍ നിര്‍മിക്കുന്ന് പദ്ധതിയുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് ഞങ്ങളിപ്പോള്‍. പൊതു ആരോഗ്യം അതിലേറെ വഷളാണ്. ഒരുദാഹരണം പറയാം. ഗാസയില്‍ ലഭ്യമായ വെള്ളത്തിന്റെ 90 ശതമാനവും പാനയോഗ്യമല്ല. ഓവുചാലുകളിലെ മാലിന്യസംസ്കരണത്തിലെ പിഴവ് മൂലം അഴുക്കുവെള്ളവും നേരിട്ട് കടലിലേക്കാണ് ഒഴുകിയെത്തുന്നത്. അതു കൊണ്ട് തന്നെ പാനയോഗ്യമായ വെള്ളത്തിന്റെ ലഭ്യത ഗാസക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്നമാണ്. എല്ലാ അര്‍ഥത്തിലും ദുസ്സഹമായി തീര്‍ന്നിട്ടുണ്ട് ഇവിടത്തുകാര്‍ക്ക് നിത്യജീവിതം. സാമ്പത്തിക സ്ഥിതിയും ഏറെ പരിതാപകരം തന്നെയാണ്. ഐക്യരാഷ്ട്രസഭ ഈയടുത്ത് ഗാസയുടെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു, ഗാസ 2020 എന്ന പേരില്‍. അതനുസരിച്ച് 2020 ആകുമ്പോഴേക്ക് ലക്ഷക്കണക്കിന് പുതിയ മനുഷ്യജന്മങ്ങളാണ് പ്രശ്നങ്ങളുടെ ഈ ഭൂമികയിലേക്ക് പുതുതായി പിറന്നുവീഴാനിരിക്കുന്നത്. ഞങ്ങളെ പോലുള്ള സംഘങ്ങള്‍ നടത്തുന്ന പൊതുസേവനം ഗാസയില്‍ ഇനിയും ഭാരമായി തുടരാനെ വഴിയുള്ളൂവെന്നര്‍ഥം. 2020 നപ്പുറം ഗാസയില്‍ സാധാരണക്കാരന് ജീവിതം തീര്‍ത്തും ദുസ്സഹമാകുമെന്ന് മനസ്സിലാക്കിയതിനാലാണ് ഐക്യരാഷ്ട്രസഭ സര്‍വേക്ക് ആ വര്‍ഷം തന്നെ ഒരു മാനദണ്ഡമായി സ്വീകരിച്ചതെന്ന് തോന്നുന്നു. ജൂതരാഷ്ട്രം ഇക്കഴിഞ്ഞ ഏഴെട്ട് ദിവസങ്ങളിലായി കടുത്ത ആക്രമണമാണ് പ്രദേശത്ത് അഴിച്ചുവിട്ടത്. ഇപ്പോള്‍ എന്ത് തോന്നുന്നു. 2020 എന്ന വര്‍ഷം കുറുച്ച് കൂടി മുന്നോട്ടാക്കേണ്ടി വരുമെന്ന് കരുതുന്നുണ്ടോ? അതെ കുറിച്ച് കൃത്യമായി എന്തെങ്കിലും പറയുക സാധ്യമല്ല. ഒരു കാര്യം തീര്‍ച്ചയാണ്. മാനുഷിക പ്രയാസങ്ങള് പുതിയ ആക്രമണം കാരണം ഭീകരമായ തോതില്‍ അധികരിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങളാണ് ഈ ഒരാഴ്ചക്കാലത്തിനടക്ക് ഗാസയില്‍ തകര്‍ന്നു തരിപ്പണമായത്. 2008 ലെ അത്ര വരില്ലെങ്കിലും. അതെ കുറിച്ച് ഞങ്ങള്‍ കണക്കെടുത്ത് തുടങ്ങിയിട്ടേ ഉള്ളൂ. അത് പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കും. എന്നാലും ഞങ്ങള്‍ പുതുതായി റിലീഫ് പദ്ധതികള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. വീട് പൂര്‍ണമായും തകര്‍ന്ന വീട്ടുടമകള്‍ക്ക് ഇതിനകം സബ്സിഡി കൊടുത്തു തുടങ്ങി. ഭാഗികമായി തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാനും ഏജന്‍സി സഹായം ചെയ്യുന്നുണ്ട്. ഇടക്കാലശ്വാസത്തിന് വേണ്ടി മാത്രം 12.7 മില്യന്‍ ഡോളറിന്റെ സാന്ത്വന പദ്ധതികളാണ് ഞങ്ങള്‍ ഗാസയിലെ ജനതക്കായി ആവിഷ്കരിച്ചിരിക്കുന്നത്. ഭക്ഷണ, ഭക്ഷണേതര പദ്ധതികള്‍ ഇതില്‍ വരുന്നുണ്ട്. ഈ വിഷയത്തില്‍ ആഗോളതലത്തിലുള്ള സ്പോണ്‍സര്‍മാര്‍ ഏജന്‍സിയോട് കാര്യമായും സഹകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. www.unrwa.org എന്ന സൈറ്റില്‍ സന്ദര്ശിച്ച് സാധാരണക്കാരായ വ്യക്തികള്‍ക്കും തങ്ങള്‍ക്കാവുന്ന സംഭാവനകള്‍ ചെയ്യാവുന്നതാണ്. ഗാസയിലെ ജനങ്ങളോട് അല്‍പം കൂടി വിട്ടുവീഴ്ച കാണിക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചതായാണ് ഹമാസ് പറയുന്നത്. കാലങ്ങളായി തുടരുന്ന ഉപരോധം നീക്കുമെന്നും ചരക്കുകളുടെയും മറ്റും കടത്ത് എളുപ്പമാക്കുമെന്നുമെല്ലാം കേള്‍ക്കുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍പ്രദേശത്തെ ജീവിത ഞെരുക്കത്തിന് അല്‍പമെങ്കിലും പരിഹാരമാകില്ലേ? ഉപരോധത്തിന്റെ കാര്യത്തില്‍ ഇസ്രായേല്‍ എന്തു നിലപാട് സ്വീകരിക്കാനിരിക്കുന്നുവെന്ന് കാത്തിരുന്നു തന്നെ കാണണം.ഉപരോധം നീക്കണമെന്ന് കാലങ്ങളായി ഞങ്ങളും ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. 1.7 മില്യന്‍ ജനതയെ മൊത്തത്തില്‍ ശിക്ഷിക്കുന്നതിന് സമാനമാണ് നിലവിലിവിടെയുള്ള ഉപരോധം. അതെന്തായാലും അംഗീകരിക്കാനാകില്ല. ജൂതഭരണകൂടം ഇതു സംബന്ധമായി എന്തു നിലപാട് എടുക്കുമെന്നതാണ് പ്രധാനം. ഏതായാലും ഗാസയിലെ ജനതയെ സംബന്ധിച്ചിടത്തോളം ഇതൊരു സന്തോഷ വാര്‍ത്ത തന്നെയാണ്. (ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ഏജന്‍സി (UN Relief and Works Agency for Palestine Refugees) വക്താവ് Chris Gunness അനുവദിച്ച അഭിമുഖത്തില്‍ നിന്ന്. RT Live പ്രസിദ്ധീകരിച്ചതിന്‍റെ ഭാഷാന്തരം.)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter