ദലിതുകളോട് രാജ്യം ഇപ്പോഴും മാന്യമായി പെരുമാറുന്നില്ല
ന്വൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും ദലിതുളുടെയും പ്രതിഷേധിക്കാനുള്ള അവകാശങ്ങള്‍ അപകടകരമായ ഘട്ടത്തിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച പൂനെ പോലീസ് രാജ്യത്തൊട്ടാകെ വിലസുകയും മുംബൈ, റാഞ്ചി, ഹൈദരാബാദ്, ഡല്‍ഹി, ഫരീദാബാദ്, ഗോവ എന്നിവിടങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് നടത്തി, അവരില്‍ അഞ്ചുപേരെ അവര്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിനെ കുറിച്ചുള്ള പോലീസ് നീതീകരണങ്ങള്‍ക്ക് യാതൊരുവിധ ന്യായവും കാണിക്കാനായിട്ടില്ല. കോടതിയില്‍ അതിലൊരാളെ അറസ്റ്റ് ചെയ്യാനുള്ള കാരണമായി പറഞ്ഞത് ആള്‍ക്കൂട്ടകൊലപാതകത്തെ കുറിച്ച് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചതാണ്.
ഏതായാലും, അറസ്റ്റ് സൃഷ്ടിച്ചത് ഒരുപാട് ശബ്ദ കോലാഹലങ്ങളാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം പാര്‍ശവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന രാജ്യത്തെ അറിയപെട്ട ആക്ടിവിസറ്റുകളാണ്.രാജ്യത്തെ മുന്‍നിരയിലുള്ള അഡ്വക്കറ്റുകളും ബുദ്ധിജീവികളും അവരുടെ പ്രധിരോധത്തിന് വേണ്ടി മുന്നോട്ട് വന്നു. ഏകപക്ഷീയമായ പോലീസ് നടപടിക്കെതിരെ കഴിഞ്ഞ ബുധനാഴ്ച സുപ്രീംകോടതി ശക്തമായ നിലപാടടാണ് മുന്നോട്ട് വെച്ചത്.
നമ്മുടെ രാജ്യത്തിന്റെ അഭിമാനം അതിന്റെ വൈവിധ്യമാണ്. അത് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് ഓരോ പൗരനും ചെയ്യേണ്ടത്. എന്നാല്‍, അതിനെതിരെയുള്ള കടന്നാക്രമണമാണ് അരങ്ങേറിയിരിക്കുന്നത്. അടച്ചുപൂട്ടിവെച്ചാല്‍ ഒരു പ്രഷര്‍ കുക്കര്‍ പോലെ അത് പൊട്ടിത്തെറിച്ചേക്കും- ഈ വിഷയത്തെക്കുറിച്ച് ഒരു ജഡ്ജ് പ്രതികരിച്ചത് ഇങ്ങനെയാണ്.
രാഷ്ട്രത്തിലെ ക്രൂരതകള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ജനതക്ക് നേരെ ഏകപക്ഷീയമായ പോലീസ് നടപടി ഉണ്ടായതാണ് ഈ സംഭവത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. പ്രത്യേകിച്ചും വികാരങ്ങളെ വ്രണപ്പെടുത്താവുന്ന ന്യൂനപക്ഷ ആദിവാസി ദലിത്കള്‍ക്കെതിരെ. മുന്‍കഴിഞ്ഞ റെക്കോര്‍ഡുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ഒരു തുടര്‍ച്ചയുടെ ഭാഗമാണെന്ന് ബോധ്യമാവും.
ഉദാഹരത്തിന് ഝാര്‍ഖണ്ഡില്‍. കഴിഞ്ഞ മാസം പോലീസ് മറച്ചുവെച്ച ഒരു ബലാല്‍സംഗ കേസുണ്ടായിരുന്നു.ഇക്കാര്യത്തില്‍ ആദിവസികളുടെ പക്ഷത്തുനിന്ന് ഭരണഘടനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി പതല്‍ഗഡി പ്രസ്ഥാന നേതാക്കള്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നിട്ടും, പറയാവുന്ന മുന്നേറ്റമൊന്നും ഇതില്‍ ഉണ്ടായിട്ടില്ല. പകരം, പതല്‍ഗഡി പ്രസ്ഥാന നേതാക്കളെ ബുദ്ധിമുട്ടിക്കുന്നതിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് പലരുടെയും വെളിപ്പെടുത്തല്‍.
ചത്തീസ്ഗഢില്‍ 2017 ലാണ് 14 ജേര്‍ണലിസ്റ്റുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.ഉത്തര്‍പ്രദേശില്‍ ദലിത് സംഘടന നേതാവിനെ യാതൊരു നിയമവും കൂടാതെ കഴിഞ്ഞവര്‍ഷം ജൂണ്‍മുതല്‍ വീട്ടുതടങ്കലില്‍ വെച്ചിരുന്നു.തമിഴ്‌നാടില്‍ മാവിയിസ്റ്റാണെന്ന് ആരോപിക്കപ്പെടുന്ന ജനങ്ങള്‍ക്ക് വേണ്ടി വാദിച്ചിരുന്ന അഡ്വക്കറ്റായ മുരുകനെതിരെ 2017 ജനുവരിയില്‍ യു.എ.പി.എ ചുമത്തി. അദ്ദേഹത്തിനെതിരെ ഒരു തെളിവു പോലും ഹാജരാക്കാന്‍ പോലീസിനായില്ല.
2016 ല്‍ കാശ്മീരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുര്‍റം പര്‍വേസിനെ 76 ദിനം തടങ്കലലില്‍ വെച്ചിരുന്നു. ജമ്മു കാശ്മീര്‍ ഹൈക്കോടതി അത് നിയമ വിരുദ്ധമാണെന്ന് പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ സാംസ്‌കാരിക സംഘടനയായ കബിര്‍കലാം മഞ്ച് അംഗങ്ങളെ ജാതി സമത്വത്തിന്റെ സന്ദേശം പകര്‍ന്ന് കൊടുത്തതിന് യു.എപിഎ ചുമത്തി വര്‍ഷങ്ങളോളെം ജയിലിലടച്ചത് 2010ലാണ്.
ജനാധിപത്യ രാഷ്ട്രമെന്നാണ് ഇന്ത്യയെ കുറിച്ച് എല്ലാവരും വളരെ പ്രാധാന്യത്തോടെ വിശേഷിപ്പിക്കാറ്. പക്ഷെ, അവിടെ ഇപ്പോള്‍ ചിലര്‍ക്ക് പൗരാവകാശങ്ങള്‍ പോലും നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദലിതനും ആദിവാസികള്‍ക്കും എല്ലാവര്‍ക്കും ഒരു പോലെ നീതിലഭിക്കണം. വിസമ്മതം ജനാധിപത്യത്തിന്റെ സുരക്ഷാമൂടിയാണെങ്കില്‍,ഫാഷിസ്റ്റ് കാലത്ത് അരുന്ധതി റോയ് വെളിപ്പെടുത്തിയ അപ്രഖ്യാപിത അടിയന്തരാവസ്ഥ നീങ്ങണമെങ്കില്‍, രാജ്യത്തിന്റെ പരിപാലകര്‍ ജനാധിപത്യം നിലനിര്‍ത്താന്‍ ഇനിയുമൊരുപാട് കഠിനാധ്യാനം ചെയ്യണം.
Leave A Comment