ഒളിമ്പിക്‌സില്‍ സഊദി സ്ത്രീകളും

ലണ്ടന്‍: width= ലണ്ടനിലെ ഒളിമ്പിക് വില്ലേജില്‍ കായികമത്സരങ്ങള്‍ അരങ്ങേറുമ്പോള്‍ ഇത്തവണ അത്‌ലെറ്റുകളുടെ കൂട്ടത്തില്‍ രണ്ട് സഊദി സ്ത്രീകളും പങ്കെടുക്കുന്നു. ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് സഊദി അറേബ്യയില്‍നിന്നുള്ള പെണ്‍ മല്‍സരാര്‍ത്ഥികള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. പൊതുമേഖലകളിലും സ്‌പോര്‍ട്‌സ് ഇനങ്ങളിലും സ്ത്രീകള്‍ പരസ്യമായി പങ്കെടുക്കാന്‍ പാടില്ലായെന്ന കര്‍ശനമായ നിയമം നിലനില്‍ക്കേയാണ് ഇത്. സ്‌കാര്‍ഫ് ധരിസക്കാതെത്തന്നെ ഒളിമ്പിക്‌സില്‍ ഒരു കൈനോക്കാനായി വുജ്ദാന്‍ ശര്‍ഖാനിയും സാറ അത്താറുമാണ് എത്തുന്നത്.

സ്ത്രീകളുടെ സ്‌പോര്‍ട്‌സിനു നേരെ സഊദി അറേബ്യ ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും, തങ്ങള്‍ക്കു ലഭിച്ച ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായാണ് ഇരുവരും ഇതിനെ കാണുന്നത്. ആയിരക്കണക്കിന് സ്‌പോര്‍ട്‌സ് തല്‍പരരായ സ്ത്രീകള്‍ ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്താനാവാതെ ഇന്നും തങ്ങളുടെ നാട്ടില്‍ കഴിയുന്നതായി അവര്‍ പറയുന്നു. 'തന്റെ രണ്ടു സഹോദരിമാരും സ്‌പോര്‍ട്‌സ് മേഖലയില്‍ ഉന്നതങ്ങള്‍ കീഴടക്കുകയും ഒരാള്‍ ടെന്നീസ് കളിച്ച് അതിര്‍ത്തി കടന്ന് ഇപ്പോള്‍ പുറത്ത്  വളരെ പ്രസിദ്ധയായി മാറുകയും ചെയ്തിട്ടുണ്ട്. മറ്റൊരാള്‍ ബൈറൂത്തിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് സ്‌പോര്‍ട്‌സില്‍ വന്‍ വിജയങ്ങള്‍ കൊയ്തിട്ടുണ്ട്. തനിക്കും അതുപോലെ ഉയരങ്ങള്‍ കീഴടക്കണം.' കൂട്ടത്തില്‍ ഒരാളുടെ പ്രതികരണം ഇങ്ങനെയാണ്.

സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ഡ്രൈവ് ചെയ്യുന്നതിനു നേരെയും ശക്തമായ നിയമങ്ങള്‍ സഊദിയില്‍ നിലനില്‍ക്കുന്നുണ്ട്. റമദാനോടനുബന്ധിച്ച് സ്ത്രീകളുടെ വോളിബോള്‍, ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കമെന്നാവശ്യപ്പെട്ടുകൊണ്ട്   ഇത്തവണ സഊദി സ്‌പോര്‍ട്‌സ് മിനിസ്ട്രിക്ക് കത്ത് ലഭിച്ചിരുന്നുവെങ്കിലും ഗവണ്‍മെന്റ് അത് അംഗീകരിച്ചിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter