ഷാ ഫൈസൽ പാർട്ടിയിൽ നിന്ന് രാജിവെച്ചു: രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് സൂചന
ശ്രീനഗര്‍: 2010-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി പ്രശസ്തനായ ഷാ ഫൈസൽ താൻ രൂപീകരിച്ച ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെ (ജെ.കെ.പി.എം) അധ്യക്ഷ സ്ഥാനം രാജിവെച്ചു. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച്‌ കഴിഞ്ഞ വര്‍ഷമാണ് ഷാ ഫൈസല്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്.

രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ കഴിയില്ലെന്നും സംഘടനയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ഷാ ഫൈസല്‍ ആവശ്യപ്പെട്ടതായി ജെ.കെ.പി.എം പ്രസ്താവനയില്‍ അറിയിച്ചു. ഷാ ഫൈസല്‍ വീണ്ടും സിവില്‍ സര്‍വീസിലേക്ക് തന്നെ മടങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. കശ്മീരിലെ തുടര്‍ച്ചയായ കൊലപാതകങ്ങള്‍, മുസ്‌ലിംകളോടുള്ള വിവേചനം എന്നിവക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ 2019-ല്‍ അദ്ദേഹം സിവില്‍ സര്‍വീസ് വിട്ട് രാഷ്ട്രീയ പ്രവേശം നടത്തിയത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് മുമ്പ് ഷാ ഫൈസല്‍ അടക്കമുള്ള കശ്മീരിലെ നൂറോളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ തടങ്കലിലാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ വിട്ടയച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter