നോര്‍വെയില്‍ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്
- Web desk
- Sep 24, 2018 - 19:39
- Updated: Sep 26, 2018 - 11:32
നോര്‍വെയില്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്.
ഏറ്റവും ചുരുങ്ങിയത് 3,000ത്തോളം പേര്‍ നേര്‍വെയില്‍ ഇസ്‌ലാം സ്വീകരിച്ചെന്ന് ഓസ്‌ലോ യൂണിവേഴ്‌സിറ്റിയിലെ സാസ്‌കാരിക,പൗരസത്യ ഭാഷ പഠന വിഭാഗത്തിലെ ഗവേഷകന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
1990 കള്‍ മുതലാണ് നോര്‍വെക്കാര്‍ ഇസ്‌ലാമിനെ വരവേല്‍ക്കാന്‍ തുടങ്ങിയതെന്നും കഴിഞ്ഞ വര്‍ഷങ്ങളിലായി ഏകദേശം 3000ത്തോളം പേര്‍ ഇസ് ലാം സ്വീകരിച്ചെന്നും നോര്‍വെ പത്രമായ വെര്‍ഡന്‍സ് ഗാംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
1990കള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നവരുടെ എണ്ണം 500 ആണെങ്കില്‍ ഇപ്പോള്‍ അത് 3000ത്തോളം എത്തിയെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ആദ്യ ഘട്ടങ്ങളില്‍ മുസ്‌ലിം പുരുഷന്മാരെ വിവാഹം കഴിക്കാനായിരുന്നു സ്ത്രീകള്‍ ഇസ്‌ലാം മതത്തെ സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇസ്‌ലാമിനെ കുറിച്ച് പഠിച്ചതിന് ശേഷമാണ് നോര്‍വെയില്‍ പ്രത്യേകിച്ചും സ്ത്രീകള്‍ ഇസ്‌ലാം സ്വീകരിക്കുന്നതെന്നും ഗവേഷണത്തില്‍ വ്യക്തമാക്കുന്നു.
മോണിക സല്‍മുക്ക എന്ന ഇസ്‌ലാം സ്വീകരിച്ച വനിത മാധ്യമത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്,
ഞാന്‍ 4 വര്‍ഷം മുമ്പെ ഇസ്‌ലാം സ്വീകരിച്ചത് ഗവേഷണത്തിലൂടെയാണ്. ഇസ്‌ലാം മതത്തെ സ്വീകരിക്കാന്‍ ഗ്രീന്‍ലാന്‍ഡ് മസ്ജിദിലെ ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രത്തിലും(ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍) ഓസ്‌ലോയിലും പോയതിന് ശേഷം കൃത്യമായി മനസ്സിലാക്കിയിട്ടാണ് ഞാന്‍ ഇസ്‌ലാം മതത്തെ തെരെഞ്ഞെടുത്തത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment