ഇസ്‌ലാമിക അന്തരീക്ഷം എന്ന് പറയുമ്പോള്‍ ഭയപ്പെടുന്നവരോടാണ്

ഒരു പരസ്യവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക അന്തരീക്ഷം എന്ന വാക്ക് ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. അന്തരീക്ഷം ഇസ്‌ലാമികമാകുമ്പോള്‍ ഭയക്കുന്നവരോടാണ്.

ഇസ്‌ലാമിക അന്തരീക്ഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ഥാപനത്തില്‍ മതാചാരപ്രകാരം അനുഷ്ഠാന കര്‍മങ്ങള്‍ നിര്‍വഹിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യവും സൗകര്യവും ഉണ്ട് എന്നതാണ്. പല സ്ഥാപനങ്ങളിലും അത്തരം സൗകര്യങ്ങള്‍ ഇല്ലാത്തത് നമുക്കറിയാവുന്നതുമാണ്.

ഹിജാബ് ധരിക്കാന്‍ കഴിയാത്ത, പരിപൂര്‍ണമായി മതാചാരപ്രകാരം വസ്ത്രം ധരിക്കാന്‍ കഴിയാത്ത, മതചിട്ടകൾ പാലിക്കാൻ കഴിയാത്ത സാഹചര്യങ്ങള്‍ പല സ്ഥാപനങ്ങളിലും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. മതചിഹ്നങ്ങളെ വരെ ഇല്ലാതാക്കുന്ന രാജ്യങ്ങളുമുണ്ട്. 

ഇവിടെ ഒരാൾ സ്വന്തം ഇഷ്ടപ്രകാരം പഠിക്കാന്‍ ഒരു കോഴ്‌സ് തെരഞ്ഞെടുക്കുമ്പോൾ ആരെയാണ് വേദനിപ്പിക്കുന്നത്. ഇവിടെ ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല, താൽപര്യമുണ്ടെങ്കിൽ‍ ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കാം ഇല്ലെങ്കില്‍ വേണ്ട. ഇസ്ലാമിക അന്തരീക്ഷം എന്ന് കേള്‍ക്കുമ്പോഴേക്ക് അത് ഒരു ഭയപ്പെടുത്തുന്ന വാക്കായി അവതരിപ്പിക്കുന്നതും ചിത്രീകരിക്കുന്നതും ഒരുതരം  ഇസ്‌ലാമോഫോബിക് ആണെന്ന് പറയാതെ വയ്യ,  

പിന്നെ പരസ്യം ഏതയാലും അവിടെ പരസ്യത്തില്‍ പറയപ്പെടുന്ന സാഹചര്യങ്ങള്‍ അല്ലെങ്കില്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കേണ്ടതും ഉറപ്പുവരുത്തേണ്ടതും ഉപഭോക്താവിന്റെ അതല്ലെങ്കില്‍ അവിടേക്ക് പോകാന്‍ താത്പര്യപ്പെടുന്നവരുടെ ഉത്തരവാദിത്വമാണ് .

മുടി കൊഴിച്ചില്‍ നില്‍ക്കാന്‍, താരന്‍ ഇല്ലാതാവാന്‍, താടി വളരാന്‍, തടി കുറയാന്‍ തുടങ്ങി ഇന്ന് ഒരുപാട് പരസ്യങ്ങള്‍  നമുക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് നാം കാണുന്നതാണ്. ഇതിലേത് ശരി, ഏത് തെറ്റ് എന്ന് തെരെഞ്ഞെടുക്കേണ്ടതും തിരിച്ചറിയേണ്ടതും അവനവന്റെ വിവേകബുദ്ധി ഉപയോഗിച്ചെന്ന് മാത്രം. 


ഇസ്‌ലാമിക അന്തരീക്ഷം എന്നുപറഞ്ഞുള്ള സ്ഥാപനങ്ങളില്‍ അത്തരം അന്തരീക്ഷം ഉണ്ടോ ഇല്ലയോ എന്ന് നോക്കേണ്ടത് അവിടേക്ക് കോഴ്‌സ് ചെയ്യാന്‍ പോകുന്നവരുടെ ഉത്തരവാദിത്തമാണെന്ന് ചുരുക്കം. എന്നുകരുതി  അതിനെ എന്തോ ഫോബിക് ആയി കാണുന്നത് ഒരുതരം രോഗം തന്നെയാണ് എന്ന് പറയാതെ വയ്യ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter