കഅ്ബഃ കഴുകല്‍ ചടങ്ങിലെ ഉന്തും തള്ളും; ആരും മരിച്ചിട്ടില്ലെന്ന് മക്ക പൊലീസ്
kaabaഇന്നലെ നടന്ന കഅ‍്ബഃ കഴുകല്‍ ചടങ്ങില്‍ അനുഭവപ്പെട്ട ഉന്തും തള്ളിലും മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത മക്ക പൊലീസ് നിഷേധിച്ചു. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നിഷേധവുമായി രംഗത്തെത്തിയത്. സ്ഥലത്തുണ്ടായ തര്‍ക്കത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. പരുക്കേറ്റ സ്ത്രീകളില്‍ മൂന്ന് പേര്‍ക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നല്‍കുകയും ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞതിങ്ങനെ: വിശുദ്ധ ഗേഹത്തിന്റെ ഉള്‍ഭാഗം ഒരു നോക്ക് കാണാനായി തടിച്ചുുകൂടിയ ജനം, കഴുകാന്‍ വേണ്ടി കഅ്ബഃ തുറന്നതോടെ തള്ളിക്കയറുകയും തെരക്കില്‍ പെട്ട് ഒരാള്‍ തലയടിച്ച് വീഴുകയുമാണ് ചെയ്തത്. ഇന്നലെ നടന്ന കഴുകല്‍ ചടങ്ങിന് മക്ക ഗവര്‍ണര്‍ മിഷ്അല്‍ ബിന്‍ അബ്ദില്ല രാജകുമാരന്‍ നേതൃത്വം നല്‍കി. ഹറം കാര്യ വകുപ്പ് മേധാവി അബ്ദുറഹ്‍മാന്‍ അസ്സുദൈസ് , സാംസ്കാരിക മന്ത്രി അബ്ദുല്‍ അസീസ് ഖോജ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter