ബുദ്ധഭിക്ഷുക്കള്‍ എന്തിനാണ് മുസ്‌ലിംകളെ ഭയക്കുന്നത്?

പിറന്ന മണ്ണില്‍ ജീവിതംപോലും അപരാധമായി വിധിക്കപ്പെട്ട ഒരു ജനത കേട്ടുകേള്‍വിയില്ലാത്തവിധം അസ്തിത്വ പ്രതിസന്ധി നേരിടുന്ന കാഴ്ചയാണ് മ്യാന്മറില്‍ ഇന്ന് കേട്ടുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളോളം ഭരണം നടത്തുകയും സ്വന്തമായൊരു ഭാഷയും സംസ്‌കാരവും വികസിപ്പിച്ചെടുക്കുകയും ചെയ്തവര്‍ തങ്ങളുടെ മാതൃഭൂമിയില്‍ പൗരത്വംപോലും നിഷേധിക്കപ്പെടുന്ന വിരോധാഭാസം നമ്മളിവിടെ കാണുന്നു. ചരിത്രത്തിലെവിടെയും തുല്യതയില്ലാത്തവിധം മൃഗീയവും അതിദയനീയവുമായ മനുഷ്യാവകാശ ലംഘനങ്ങളാണ് മ്യാന്മറിലെ റാഖൈനില്‍നിന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

മ്യാന്മറിന്റെ (പഴയ ബര്‍മ) തെക്ക്-പടിഞ്ഞാറ് ഭാഗഭത്ത് ബംഗ്ലാദേശിനോട് ചേര്‍ന്നുനില്‍ക്കുന്ന തീര പ്രദേശമാണ് റാഖൈന്‍ (അറാകാന്‍). ബംഗാള്‍ ഉള്‍ക്കടലിന്റെ തീരങ്ങളില്‍ 360 മൈല്‍ നമ്യാന്മറിന്റെ (പഴയ ബര്‍മ) തെക്ക്-പടിഞ്ഞാറ് ഭാഗഭത്ത് ബംഗ്ലാദേശിനോട് ചേര്‍ന്നുനില്‍ക്കുന്ന തീര പ്രദേശമാണ് റാഖൈന്‍ (അറാകാന്‍). ബംഗാള്‍ ഉള്‍ക്കടലിന്റെ തീരങ്ങളില്‍ 360 മൈല്‍ നീണ്ടുകിടക്കുന്ന ഈ പ്രദേശം മുമ്പ് റോഹന്‍ഗ് എന്ന പേരിലാണ് വിളിക്കപ്പെട്ടിരുന്നത്. ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന അവിടത്തെ മുസ്‌ലിംകള്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ എന്നും അറിയപ്പെട്ടു. എ.ഡി ഏഴാം നൂറ്റാണ്ടുവരെ പിറകോട്ട് പോകുന്നതാണ് ഇവിടത്തെ മുസ്‌ലിം അധിവാസത്തിന്റെ ചരിത്രം.  ീണ്ടുകിടക്കുന്ന ഈ പ്രദേശം മുമ്പ് റോഹന്‍ഗ് എന്ന പേരിലാണ് വിളിക്കപ്പെട്ടിരുന്നത്. ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന അവിടത്തെ മുസ്‌ലിംകള്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ എന്നും അറിയപ്പെട്ടു. എ.ഡി ഏഴാം നൂറ്റാണ്ടുവരെ പിറകോട്ട് പോകുന്നതാണ് ഇവിടത്തെ മുസ്‌ലിം അധിവാസത്തിന്റെ ചരിത്രം. 

എന്നാല്‍, മ്യാന്‍മര്‍ ഗവണ്‍മെന്റും ബര്‍മീസ് ചരിത്രകാരന്മാരും ഈ വസ്ത ബോധപൂര്‍വ്വം മറച്ചുവെക്കുന്നു. തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിനായി റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് പുതിയൊരു ചരിത്രം മെനഞ്ഞുണ്ടാക്കുന്നു അവര്‍. 1824 മുതല്‍ 1948 വരെ നിലനിന്ന ബ്രിട്ടീഷ് കോളനി ഭരണകാലത്ത് ബംഗാളില്‍നിന്നും കുടിയേറിപ്പാര്‍ത്തവരാണ് മുസ്‌ലിംകളെന്നാണ് അവരുടെ ഭാഷ്യം. അതുകൊണ്ടുതന്നെ റാഖൈനിലെ മുസ്‌ലിംകളെ റോഹിംഗ്യകള്‍ എന്നുപോലും വിളിക്കാന്‍ അവര്‍ തയ്യാറല്ല. പകരം, ബംഗാളികള്‍ എന്നുമാത്രമാണ് അവര്‍ വിളിക്കുന്നത്. എന്നാല്‍, നൂറ്റാണ്ടുകളായി റാഖൈനിലെ സ്ഥിരവാസികളാണ് റോഹിംഗ്യകളെന്ന് ദക്ഷിണേഷ്യയെക്കുറിച്ചുള്ള ഏതു ചരിത്ര ഗ്രന്ഥവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

അര നൂറ്റാണ്ടോളമായി പുകയുന്ന റോഹിംഗ്യന്‍ മുസ്‌ലിം പ്രതിസന്ധിയുടെ വേരുകള്‍ കിടക്കുന്നത് ഇവിടെയാണ്. വസ്തുതകള്‍ക്കും 'നിര്‍മിത സത്യങ്ങള്‍'ക്കുമിടയില്‍ അധികാരം മേല്‍കൈ നേടുന്നാണ് ഇവിടെ നാം കാണുന്നത്. മ്യാന്‍മര്‍ ജനസംഖ്യയില്‍ നാലു ശതമാനത്തില്‍ താഴെ മാത്രം വരുന്ന മുസ്‌ലിംകളെ രാജ്യത്തുനിന്നും തുടച്ചുനീക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇതിന്റെയെല്ലാം പിന്നില്‍. അതിനുവേണ്ടി ഇല്ലാത്ത കാരണങ്ങള്‍ ഉണ്ടാക്കുകമാത്രമാണ് നിലവിലെ ആരോപണങ്ങള്‍ക്കും അധിക്രമങ്ങള്‍ക്കും പിന്നിലുള്ളത്. ഭരണകൂടവും ബുദ്ധവിഭാഗവും സംഘടിക്കുമ്പോള്‍ ഈ ലക്ഷ്യം നേടല്‍ വളരെ എളുപ്പമാകുന്നു.

ആഴ്ന്നിറങ്ങിയ വേരുകളെയെല്ലാം പിഴുതുമാറ്റി റോഹിംഗ്യന്‍ മുസ്‌ലിംകളെ നാട്ടില്‍നിന്നും ചരിത്രത്തില്‍നിന്നും ആട്ടി പുറത്താക്കുകാനുള്ള കുതന്ത്രങ്ങളാണ് മ്യാന്‍മര്‍ ഭരണകൂടം ഇന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് ചരിത്രകാരന്മാരെപ്പോലെ സൈന്യത്തെയും അവര്‍ ഉപയോഗപ്പെടുത്തുന്നു. തീവ്ര ബുദ്ധ പുരോഹിത സംഘടനകളുടെ പരസ്യ പിന്തുണയും സമാധാനത്തിന് നോബല്‍ സമ്മാനം നേടിയ ആങ് സാന്‍ സൂകിയുടെ മൗനാനുവാദവും ലഭിക്കുന്നതോടെ ഈ പണി കൂടുതല്‍ എളുപ്പമാവുകയാണ്.

നാസി ജര്‍മനിയില്‍ ജൂതന്മാര്‍ അനുഭവിച്ച അതേ അന്യവല്‍കരണവും ജീവിതദുരിതങ്ങളുമാണ് ഇന്ന് റോഹിംഗ്യകള്‍ പിറന്ന നാട്ടില്‍ അനുഭവിക്കുന്നത്. ഭരണകൂടം ആവിഷ്‌കരിച്ച 'റാഖൈന്‍ ആക്ഷന്‍ പ്ലാന്‍' വംശ ഉന്മൂലനത്തിന്റെ വഴിതന്നെയാണ് പിന്തുടരുന്നതും. ഹിറ്റ്‌ലറും മുസോലിനിയും നയിച്ച ജൂതവിരുദ്ധ തരംഗമാണ് വംശവെറിയുടെ ബുദ്ധഭാവം പൂണ്ട അശിന്‍ വിറാതു എന്ന ബുദ്ധഭിക്ഷു സന്യാസിമാരെ ഉപയോഗപ്പെടുത്തി മുസ്‌ലിംകള്‍ക്കെതിരെ മ്യാന്മറില്‍ നടത്തിക്കൊണ്ടിരിക്കുന്നതും. 2012 ല്‍ തീവ്ര ബുദ്ധ വംശീയ വാദിയായ അയാള്‍ക്കു കീഴില്‍ ശക്തിപ്പെട്ട ന്യൂനപക്ഷ വേട്ട ഇന്ന് അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയിരിക്കുന്നു. മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണം 'വിശുദ്ധ കര്‍മ'മാണെന്ന് ചില ബുദ്ധ സന്യാസിമാര്‍ പ്രഖ്യാപിച്ചതോടെസ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്നു. അതിജീവനത്തിന്റെ സാധ്യതകളെല്ലാം അടഞ്ഞ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ ഭാവിതന്നെ തീര്‍ത്തും ഇരുളടഞ്ഞിരിക്കയാണ്.

ദേശമില്ലാത്ത ജനത (സ്‌റ്റെയ്റ്റ്‌ലസ് കമ്യൂണിറ്റി) എന്നാണ് റോഹിംഗ്യകളെ പല ഔദ്യോഗിക വൃത്തങ്ങളും ഇന്ന് പരിചയപ്പെടുത്തുന്നത്. ഒരു ജനതയെ മൊത്തം തമസ്‌കരിക്കുന്നതില്‍ മ്യാന്‍മര്‍ ഇതിനകം നേടിയെടുത്ത വിജയമാണിത്. മീഡിയകളെ പോലും കടന്നുചെല്ലാനനുവദിക്കാതെയുള്ള റാഖൈനിലെ 'കോണ്‍സെന്‍ണ്ട്രേഷന്‍ ക്യാംപുക'ളിലെ ഭയാനതകളെക്കുറിച്ച് രക്ഷതേടി ഉലകം ചുറ്റുന്ന അഭയാര്‍ത്ഥികളില്‍നിന്നാണ് പുറംലോകം പലപ്പോഴും അറിയുന്നത്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പോലെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ഇന്ന് ഈ മേഖലയില്‍ ഇറങ്ങിപ്രവര്‍ത്തിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. റോഹിംഗ്യകള്‍ അനുഭവിക്കുന്ന യാതനകള്‍ പുറംലോകമറിയാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സൈനിക ജണ്ട പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ സാറ്റലൈറ്റ് സാങ്കേതിക വിദ്യകളുപയോഗിച്ച് ചുട്ടെരിക്കപ്പെട്ട ഗ്രാമങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി പുറത്തെത്തിച്ചത് ഈ സംഘടനകളായിരുന്നു. മ്യാന്മര്‍ സൈന്യത്തെ കുറ്റപ്പെടുത്താന്‍ റോഹിംഗ്യകള്‍ സ്വയം ചെയ്യുന്നതാണിതെന്നായിരുന്നു സൈനിക വൃത്തങ്ങള്‍ ഇതിനു നല്‍കിയ വിശദീകരണം!

ഇതിനകം വിശ്വോത്തരമായ പല സന്നദ്ധ സംഘടനകളും മ്യാന്മറിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് പഠിക്കുകയും ഞെട്ടിക്കുന്ന വിവരങ്ങളുമായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ടവയാണ് അമേരിക്കയിലെ യാലെ യൂണിവേഴ്‌സിറ്റിക്കുകീഴിലുള്ള യാലെ ലോ സ്‌കൂള്‍-ഫോര്‍ട്ടിഫൈ റൈറ്റ്‌സും ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷ്‌നല്‍ ക്രൈം ഇനീഷ്യേറ്റീവും 2016 ല്‍ നടത്തിയ രണ്ടു പഠനങ്ങള്‍. ചരിത്രത്തില്‍തന്നെ തുല്യതയില്ലാത്ത തരം മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter