സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം പ്രതിനിധാനങ്ങള്‍

ഇന്ത്യയുടെ മതേതരത്വ കാഴ്ചപ്പാടിനെതിരെ എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് രാജ്യത്തിന് ബ്രിട്ടീഷ് അധികാരികളില്‍നിന്നും സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനായി രംഗത്തിറങ്ങിയ മുസ്‌ലിം നേതൃത്വത്തെക്കുറിച്ച അന്വേഷണത്തിന് പ്രസക്തിയുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് രാജ്യത്തെ ഒറ്റുകൊടുത്ത സംഘ്പരിവാര്‍ ശക്തികള്‍ രാജ്യസ്‌നേഹത്തിന്റെപേരില്‍ കപട നാട്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന്റെ ചരിത്രം പോലും വക്രീകരിക്കപ്പെടുകയാണ്. ലബ്ധപ്രതിഷ്ഠമായ ചരിത്രം പോലും മറച്ചുപിടിച്ച്, ചരിത്രത്തില്‍ കയറിക്കൂടാനുള്ള ശ്രമത്തിലാണ് കാവിപ്പട. 

ഗാന്ധിജിക്കും നെഹ്‌റുവിനും ആസാദിനും മുഹമ്മദലിമാര്‍ക്കും പകരം ഹെഡ്ഗ്വാറും സവര്‍ക്കറും ആദരിക്കപ്പെടണമെന്നാണ് ഉയര്‍ന്നുകേള്‍ക്കുന്ന പുതിയ വാദഗതികള്‍. സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന ഈ ചരിത്രവക്രീകരണ യജ്ഞത്തെ നാം കരുതിയിരിക്കേണ്ടതുണ്ട്. 

ഇത്തരുണത്തില്‍, ഇന്ത്യയ്ക്ക് ബ്രിട്ടീഷ്‌കാരില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ പോരാടിയ മുസ്ലിം നേതാക്കളില്‍ ചിലരെ പരിചയപ്പെടുത്തുകയാണിവിടെ:

1. നവാബ് സിറാജുദ്ദൗല.
2. ശഹീദ് ടിപ്പു സുല്‍ത്താന്‍.
3. ഹസ്രത്ത് ഷാഹ്  വലിയുല്ലാഹ് മുഹദ്ദിസ് ദഹ് ലവി.
4. ഹസ്രത്ത് ഷാഹ് അബ്ദുല്‍ അസീസ് മുഹദ്ദിസ് ദഹ് ലവി.
5. ഹസ്രത്ത് സയ്യിദ് അഹമ്മദ് ശഹീദ്.
6. ഹസ്രത്ത് മൗലാന വിലായത്ത് അലി സാദിക്ക് പുരി.
7. അബു സഫര്‍ സിറാജുദ്ദീന്‍ മുഹമ്മദ് ബഹ്ദൂര്‍ഷാ സഫര്‍.
8. അല്ലാമ  ഫസല്‍ ഹഖ് ഖൈറാബാദി.
9.  ഷെഹ്‌സാദ് ഫിറോസ് ഷാ.
10. മൗലവി മുഹമ്മദ് ബഖര്‍ ശഹീദ്.
11. ബീഗം ഹസ്രത്ത് മഹല്‍.
12. മൗലാന അഹ് മദുല്ലാഹ് ഷാ.
13. നവാബ് ബഹ്ദൂര്‍ ഖാന്‍.
14. അസിസാന്‍ ഭായ്.
15.  ഷാ അബ്ദുല്‍ ഖാദിര്‍ ലുധിയാനവി.
16. ഹസ്രത്ത് ഹാജി ഇംദാദുല്ലാഹ് മുഹാജിറുല്‍ മക്കിയ്യ്.
17. ഹസ്രത്ത് മൗലാന മുഹമ്മദ് ഖ്വാസിം നന്ദ്വവി.
18. ഹസ്രത്ത് മൗലാന റഹ് മത്തുല്ലാഹ് ഖൈര്‍ നവി.
19. ഷൈഖുല്‍ ഹിന്ദ് ഹസ്രത്ത് മൗലാന മഹ് മൂദുല്‍ ഹസ്സന്‍.
20. ഹസ്രത്ത് മൗലാന ഉബൈദുല്ലാഹ് സിന്ദി.
21. ഹസ്രത്ത് മൗലാന റഷീദ് അഹ് മദ് ഗംഗോയി.
22. ഹസ്രത്ത് മൗലാന അന്‍വര്‍ ഷാ കശ്മീരി.
23. മൗലാന ബര്‍ക്കത്തുല്ലാഹ് ഭോപ്പാലി.
24. ഹസ്രത്ത് മൗലാന മുഫ്തി ഖിഫായത്തുല്ലാഹ്.
25. ഷഹ്ബാനുല്‍ ഹിന്ദ് മൗലാന അഹ് മദ് സഈദ് ദഹ് ലവി.
26. ഹസ്രത്ത് മൗലാന സയ്യിദ് ഹുസൈന്‍ അഹ് മദ് മദനി.
27. സയ്യിദുല്‍ അഹ്രാര്‍ മൗലാന മുഹമ്മദ് അലി ജൗഹര്‍.
28. മൗലാന ഹസ്രത്ത് മൊഹാനി.
29. മൗലാന ആരിഫ് ഹിസ് വി.
30. മൗലാന അബ്ദുല്‍ കലാം ആസാദ്. 
31. റഈസുല്‍ അഹ്രാര്‍ മൗലാന ഹബീബുര്‍ റഹ് മാന്‍ ലുധിയാനവി.
32. ഡോ: സൈഫുദ്ദീന്‍ ക്വച്ചുലു അമൃത്‌സരി.
33. മാസിഹുല്‍ മുല്‍ക്ക് ഹക്കീം അജ്മല്‍ ഖാന്‍.
34. മൗലാന മസ്ഹറുല്‍ ഹഖ്.
35.  മൗലാന സഫര്‍ അലി ഖാന്‍. 
36. അല്ല ഇനായത്തുല്ലാഹ് ഖാന്‍ മശ് രിഖി.
37. ഡോ: മുക് താര്‍ അഹ് മദ് അന്‍സാരി. 
38. ജനറല്‍ ഷാനവാസ് ഖാന്‍.
39. ഹസ്രത്ത് മൗലാന സയ്യിദ് മുഹമ്മദ് മിയാന്‍.
40. മൗലാന മുഹമ്മദ് ഹിഫ്സ്സുര്‍ റഹ് മാന്‍ സ്യോഹര്‍വി.
41. ഹസ്രത്ത് മൗലാന അബ്ദുല്‍ ബാരി.
42. ഖാന്‍ അബ്ദുല്‍ ഗഫ്ഫാര്‍ ഖാന്‍.
43. മുഫ്തി ആത്വിഖുര്‍ റഹ് മാന്‍ ഉസ്മാനി.
44. ഡോ : സയ്യിദ് മഹ് മൂദ്. 
45. ഖാന്‍ അബ്ദുല്‍ സമദ് ഖാന്‍. 
46. റാഫി അഹ് മദ് ഖ്വിദ്വ് വി.
47. യൂസ്ഫ് മെഹ്ര്‍ അലി.
48. അഷ്ഫാഖുല്ലാഹ് ഖാന്‍.
49. ബാരിസ്റ്റര്‍ ആസിഫ് അലി.
50. ഹസ്രത്ത് മൗലാന അതാഉല്ലാഹ് ഷാ ബുഖാരി. 
51. മൗലാന ഖലീലുര്‍ റഹ് മാന്‍ ലുധിയാനവി.
52. അബ്ദുല്‍ ഖയ്യൂം അന്‍സാരി.
53. മൗലാന മുഹമ്മദലി .
54. മൗലാന ഷൗക്കത്തലി.

ഇങ്ങനെ നീണ്ടു പോകുന്ന ഈ നിര ഏറെ പാണ്ഡിത്യമുളളവരും ഉത്തരേന്ത്യയില്‍ ഗാന്ധിജിക്ക് മുമ്പോ അദ്ദേഹത്തോടൊപ്പൊമോ ആയി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി രംഗത്തിറങ്ങിയവരായിരുന്നു. കേരളത്തില്‍നിന്നും സമാനമായൊരു നിരയെ നമുക്ക് കണ്ടെത്താവുന്നതാണ്. അതില്‍ വളരെ പ്രധാനികളെ ഇങ്ങനെ മനസ്സിലാക്കാം:

1. മമ്പുറം സൈദലവി തങ്ങള്‍
2. സയ്യിദ് ഫസല്‍ തങ്ങള്‍
3. ഉമര്‍ ഖാസി
4. ആലി മുസ്‌ലിയാര്‍
5. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
6. ചെമ്പ്രശ്ശേരി തങ്ങള്‍
7. കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍
8. കൊന്നാര തങ്ങന്മാര്‍
9. പാലക്കാംതൊടി അബൂബക്കര്‍ മുസ്‌ലിയാര്‍
10. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍
11. ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍
12. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്
13. ഇ. മൊയ്ദു മൗലവി
14. കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാര്‍

സ്വതന്ത്ര്യസമര ചരിത്രത്തിലെ അനിഷേധ്യമായ ഇത്തരം ചരിത്ര വസ്തുതകള്‍ എന്നെന്നും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇത് അതിനു സഹായകമാകും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter