ദാറുല്‍ഖദാഉം പാര്‍ട്ടി ഓഫീസും
law1111121111211-640x480മുസ്‌ലിം മതപണ്ഡിതന്‍മാരുടെ ഫത്‌വകള്‍ (വിധികള്‍) മതവുമായി ബന്ധപ്പെട്ട കാഴ്‌ചപ്പാടുകള്‍ മാത്രമാണെന്നും അവയില്‍ കോടതിക്ക്‌ ഇടപെടാനാവില്ലെന്നും രാജ്യത്തെ പരമോന്നത നീതിപീഢം കഴിഞ്ഞ ദിവസം അഭിപ്രായപ്പെടുകയുണ്ടായി. ഫത്‌വകളും അത്‌ നല്‍കുന്ന കേന്ദ്രങ്ങളും ഭരഘടനാ വിരുദ്ധമാണെന്ന്‌ വാദിച്ച്‌ കൊണ്ട്‌ ഡല്‍ഹിയിലെ ഒരു അഭിഭാഷകന്‍ നല്‍കിയ പൊതു താല്‍പര്യ ഹരജിയില്‍ വിധി പറഞ്ഞു കൊണ്ടാണ്‌ കോടതി ഇങ്ങനെ നിരീക്ഷിച്ചത്‌. രാജ്യത്തെ അറുപതോളം ജില്ലകളില്‍ ദാറുല്‍ഖദാ(മതവിധികള്‍ പറയുന്ന സ്ഥലം) പ്രവര്‍ത്തിക്കുണ്ടെന്നും ഇവിടെ നിന്ന്‌ പുറപ്പെടുവിക്കുന്ന എല്ലാ ഫത്‌വകളും യുക്തിരഹിതമാണെന്നും, ഇവ പൗരന്‍മാരുടെ ജീവിതത്തിലും സ്വാതന്ത്രത്തിലും ഇടപെടുന്നുവെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയാണ്‌ ഈ വാദങ്ങളത്രയും നിരാകരിച്ച്‌ കൊണ്ട്‌ സുപ്രീം കോടതി തള്ളിയത്‌.മൗലികാവകാശകങ്ങളെ ഹനിക്കാത്ത കാലത്തോളം മതവിധികളില്‍ ഇടപെടേണ്ടതില്ലെന്നും മുസ്‌ലിംകള്‍ തമ്മില്‍ തീര്‍പ്പിലെത്തുകയാണെങ്കില്‍ അതില്‍ അനുചിതമായി ഒന്നുമില്ലെന്നുമാണ്‌ കോടതി പറഞ്ഞത്‌.
ഈ വാദപ്രതിവാദങ്ങളില്‍ നിന്ന്‌ നമുക്ക്‌ മനസ്സിലാവുന്ന ചില കാര്യങ്ങളുണ്ട്‌. മതേതര ഇന്ത്യയില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന വിശ്വാസ അനുഷ്‌ഠാന സ്വാതന്ത്ര്യങ്ങളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനും അതു വെച്ച്‌ വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാനുമുള്ള ചിലരുടെ വര്‍ധിച്ച താത്‌പര്യമാണ്‌ അതിലാദ്യത്തേത്‌. രണ്ടാമതായി ഇതേകുറിച്ച്‌ വലിയൊരു വിഭാഗം വെച്ച്‌ പുലര്‍ത്തുന്ന അജ്ഞതയും തെറ്റിദ്ധാരണകളുമാണ്‌.
എന്താണ്‌ ദാറുല്‍ഖദാഅ്‌ മുസ്‌ലിംകള്‍ക്കിടയില്‍ വൈവാഹിക കുടുംബ സ്വത്തുതര്‍ക്കങ്ങള്‍ കോടതികള്‍ക്ക്‌ പുറത്ത്‌ തീര്‍പ്പാക്കുന്നതിന്‌ വേണ്ടി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌#ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന അനൗപചാരിക തര്‍ക്ക പരിഹാര വേദികളാണ്‌ ദാറുല്‍ഖദാ(വിധിയുടെ വീട്‌) എന്നറിയപ്പെടുന്നത്‌. ഈ സംവിധാനം വഴി ശിക്ഷ വിധിക്കപ്പെടുകയോ പ്രതികളെ പിടികൂടുകയോ അല്ലെങ്കില്‍ രാജ്യത്തെ ക്രിമിനികള്‍ നടപടി ചട്ടങ്ങള്‍ വഴി കോടതികള്‍ക്ക മാത്രം ചെയ്യാവുന്ന കാര്യങ്ങള്‍ നടപ്പാക്കുകയോ അല്ല ചെയ്യുന്നത്‌. മറിച്ച്‌ കോടിക്കണക്കിന്‌ കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന ഇന്ത്യയില്‍ വലിയൊരു സാമൂഹ്യ കര്‍ത്തവ്യമാണ്‌ ഇവ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌. ഇന്ത്യന്‍ ഭരണഘടന പ്രകാരം കോടതിക്ക്‌ പുറത്ത്‌ കേസുകള്‍ തീര്‍പ്പാക്കല്‍ ഏതൊരാളുടെയും അവകാശമാണ്‌. എന്നുമാത്രമാല്ല കുടുംബകോടതികളും നിയമപാലകരുമെല്ലാം പരമാവധി കേസുകള്‍ കോടതിക്ക്‌ പുറത്ത്‌ ഒത്തുതീര്‍പ്പാക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം മുസ്‌#ലിം വ്യക്തി നിയമങ്ങള്‍ പ്രകാരം വിധികള്‍ തീരുമാനിക്കുമ്പോള്‍ അനന്തരാവകാശം പോലോത്ത വിഷയങ്ങളില്‍ പണ്ഡിതന്‍മാരാണ്‌ കൂടുതല്‍ പ്രാവീണ്യമെന്നത്‌ കോടതികള്‍ക്ക്‌ സഹായകരവുമാണ്‌. ഭരണഘടന നല്‍കുന്ന ഈ അവകാശത്തിനു പുറമെ 1937ലെ ശരീഅത്ത്‌ ആക്ട്‌ പ്രകാരം മുസ്‌ലിംകള്‍ക്ക്‌ പ്രത്യേകമായി ഇത്തരം തര്‍ക്കപരിഹാര സ്ഥാപനങ്ങളെ നിലനിര്‍ത്താമെന്ന്‌ ഭരണഘടന അംഗീകരിച്ചതുമാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ലഖനോയിലും ഹൈദരാബാദിലും മുംബൈയിലുമെല്ലാം ഇത്തരം ശരീഅത്ത്‌ കോടതികള്‍ imagesപ്രവര്‍ത്തിച്ചു വരുന്നത്‌. ഇവയൊന്നും പൊതുകോടതികളുമായി മല്‍സരിക്കുകയല്ലെന്നും മറിച്ച്‌ അവക്കൊരു സഹായക സംവിധാനമായി വര്‍ത്തിക്കുകയാണെന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്‌ നേതാക്കള്‍ വ്യക്തമാക്കിയതുമാണ്‌.എന്നിട്ടുും ഇവ  കോടതി വ്യവഹാരങ്ങള്‍ക്ക്‌ വിധേയമാവാനും വാര്‍ത്തകളില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാനും കാരണങ്ങള്‍ പലതുമുണ്ട്‌. രാഷ്ട്രീയ ലക്ഷ്യമാണ്‌ ഇവയില്‍ പ്രധാനം. മുസ്ലിംകള്‍ക്ക്‌ ഭരണഘടന നല്‍കുന്ന വിശ്വാസ അനുഷ്ടാന സ്വാതന്ത്യങ്ങളെ പൊതുഇടങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുകയാണ്‌ ഇതിന്റെ പരമമായ ലക്ഷ്യങ്ങളിലൊന്ന്‌. പക്ഷെ ഇതിനു വഴിവെക്കുന്ന ചില്‌ ഫത്‌വകളെ കാണാതിരിക്കാനും കഴിയില്ല.ഫത്‌വ അഥവാ മതവിധി ഇസ്‌ലാമിക പ്രമാണങ്ങള്‍ അടിസ്ഥാനമാക്കി മതപണ്ഡിതര്‍ നല്‍കുന്ന വിധികളെയാണ്‌ ഫതവയായി പരിഗണിക്കുന്നത്‌.ഇത്‌ ലംഘിച്ചാല്‍ ദാറുല്‍ഖദാ ശിക്ഷിക്കുകയോ അല്ലെങ്കില്‍ ഉത്തരേന്ത്യയിലെ ഖാപ്‌ പഞ്ചായത്തുകള്‍ ചെയ്യുന്നത്‌ പോലെ മറ്റു നടപടികള്‍ സ്വീകരിക്കകയോ ചെയ്യുന്നില്ല. തന്റെ മൗലികാവകാശ ലംഘനമാണെന്ന്‌ തോന്നുന്ന പക്ഷം കോടതികളെ സമീപിക്കാനോ വിധി അംഗീകരിക്കാതിരിക്കാനോ ഏതൊരാള്‍ക്കും സ്വാതന്ത്രയവുമുണ്ട്‌.അത്‌ കൊണ്ട്‌ തന്നെ ഇസ്ലാമിക രാഷ്ട്രങ്ങളിലെ കോടതികളില്‍ നിന്നും വളരെ വ്‌ത്യസ്ഥമായാണിവ പ്രവര്‍ത്തിക്കുന്നത്‌. പണ്ഡിതന്‍മാര്‍ ഈ വ്യവ്‌സഥിതികളെ പൂര്‍ണമായി അംഗീകരിച്ചും മതപ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയുമാണ്‌ ഫത്‌വകള്‍ നല്‍കുന്നത്‌. ഫതവകള്‍ മിക്കവാറും ഒരു വ്യക്തിയടെ ചോദ്യത്തെ അടിസ്ഥാനമാക്കിയായിരിക്കും. ആ വ്യക്തിയുടെ സാഹചര്യങ്ങളും അപ്പോഴത്തെ സാമൂഹിക സാഹചര്യങ്ങളുമെല്ലാം ഈ വിധികളില്‍ പ്രതിഫലിക്കും. മതത്തില്‍ ലഭ്യമായ പ്രമാണങ്ങളും താരതമ്യങ്ങളും അടിസ്ഥാനമാക്കിയാണ്‌ ഇങ്ങനെ ഫത്‌വകള്‍ നല്‍കുന്നത്‌. ഇന്ത്യന്‍ സാഹചര്യത്തില്‍ ്‌അത്‌ നല്‍കപ്പെടുന്ന ആള്‍ക്ക്‌ വിധി സ്വീകരിക്കുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാം.ബലപ്രയോഗത്തേക്കാളേറെ പൊതുസമ്മതം അടിസ്ഥാനമാക്കിയാണിത്‌ പ്രവര്‍ത്തിക്കുന്നത്‌. അതോടൊപ്പ്‌ം ഈ ഫത്‌വകളുടെ ലക്ഷ്യം അധികാരമോ നിയമനിര്‍മാണമോ അല്ല. മറിച്ച്‌ പണ്ഡിതന്റെ ബാധ്യത നിറവേറ്റലും പൊതുനന്‍മയുമാണ്‌. ഇവിടെയാണ്‌ ഫത്വ്‌വകളും ദാറുല്‍ഖദാഉം വിവാദവല്‍ക്കരിക്കപ്പെടുന്ന സാഹചര്യമുണ്ടാവുന്നത്‌. വിധിയുടെ ഉള്ളടക്കം മാത്രം അടിസ്ഥാനമാക്കിയാണ്‌ പിന്നീട്‌ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത്‌. അത്‌ ചോദിച്ച വ്യക്തി, സാഹചര്യം, ഫത്‌വയുടെ പൂര്‍ണരൂപം ഇവയെല്ലാം മാറ്റിവെച്ച്‌ ഒരു വാര്‍ത്തക്കു വേണ്ട ചേരുവകള്‍ മാത്രം എടുത്ത്‌ ആധുനികതയുടെ അളവുകോലുകള്‍ മാത്രം വെച്ചാണ്‌ ഇവ വിലയിരുത്തപ്പെടുന്നത്‌. the world of fatwas or the sharia action എന്ന അരുണ്‍ ഷൂരിയുടെ ഫത്‌വാ വിമര്‍ശന പുസ്‌തകം ഈയിനത്തില്‍ പെടുത്താവുന്നതാണ്‌. സാഹചര്യത്തില്‍ നിന്ന്‌ ്‌അടര്‍ത്തിമാറ്റിയാല്‍ ഭരണഘടന തന്നെ വങ്കത്തമായി തോന്നുമെങ്കില്‍ ഫത്‌വകള്‍ മാത്രം ഇഴകീറി പൊതുവല്‍കരണത്തിന്‌ വിധേയമാക്കുന്നതില്‍ വിമര്‍ശകര്‍ക്ക്‌ അവരുടേതായ താല്‍പര്യങ്ങളുണ്ട്‌. ഇസ്‌ലാമിക കര്‍മശാസ്‌ത്ര രംഗത്തെ പ്രമുഖനായ ഇമാം ശാഫി (റ) പറയുന്നത്‌ 'എനിക്ക്‌ തെ്‌റ്റ്‌ പറ്റാം, മറ്റുള്ളവരുടേത്‌ ശരിയുമാവാം എന്നാണ്‌. അഥവാ ഒരു ഫത്‌വ നല്‍കുന്ന പണ്ഡിതന്റെ അഭിപ്രായത്തില്‍ അത്‌ ശരിയാണെന്ന്‌ കരുതി തെളിവുകളുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക്‌ അതിനെ എതിര്‍ക്കാന്‍ പാടില്ലെന്ന്‌ ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളിലെവിടെയുമില്ല. കാര്യങ്ങള്‍ ഇങ്ങനെയെല്ലാമായിരിക്കെ ഫത്‌വകള്‍ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നതില്‍, മതിയായ പാണ്ഡിത്യമോ കൃത്യമായ സാഹചര്യ ബോധമോ ഇല്ലാത്ത ചില വിധികള്‍ക്കും പ്‌ങ്കില്ല എന്ന പറയാനാവില്ല. ഇസ്ലാമിലെ ബഹുഭാര്യത്തെ കേവല കാമതൃഷ്‌ണയായി ചിത്രീകരിച്ച്‌ കേരളത്തില്‍ മുമ്പ്‌ ഉയര്‍ന്നു വന്ന ഒരു നിരീക്ഷണം ഈയിനത്തില്‍ പെടുത്താവുന്നതാണ്‌. വ്യക്തി നിയമം ഇന്ത്യയില്‍ ഇസ്ലാമിക ശരീ്‌അത്തിനു പകരം വ്യക്തി നിയമമാണ്‌ നിലനില്‍ക്കുന്നത്‌. രാജ്യത്തെ ക്രിമിനല്‍ ലോയുടെ പരിധിയില്‍ വരാത്ത വിഷയങ്ങളില്‍ മുസ്ലിംകള്‍ക്ക്‌ അവരുടെ മതവിധി പ്രകാരം പ്രവര്‍ത്തിക്കാം എന്ന്‌ ചുരുക്കം.1937 ലെ the muslimpwesonal law application act ഉം 1939 ലെ വിവാഹ മോചന ആക്ടും 1954 ലെ വഖ്‌ഫ്‌ ആക്ടും ചേര്‍ന്നതായിരുന്നു വ്യക്തി നിയമം. ശരീ്‌അത്ത്‌ വിവാദത്തെ തുടര്‍ന്ന്‌ പാര്‍ലമെന്റ്‌ പാസ്സാക്കിയ മുസ്ലിം വനിതാ സംരക്ഷണ ബില്ല്‌ കൂടി ഉള്‍ക്കൊള്ളുന്നതാണിപ്പോഴിത്‌.മുസ്ലിം വ്യക്തി നിയമ പ്രകാരം വിവാഹം വിവാഹമോചനം,രക്ഷാകര്‍തൃത്വം, പിന്തുടര്‍ച്ചാവകാശം,മഹര്‍ തുടങ്ങിയ വിഷയങ്ങളില്‍ മുസ്ലിംകള്‍ക്കിടയില്‍ പ്രശ്‌നമുണ്ടായാല്‍ ശരീഅത്ത്‌ പ്രകാരം തീര്‍പ്പുകല്‍പ്പിക്കണമെന്നാണ്‌ നിര്‍ദേശം. ദാറുല്‍ഖദാ വഴി പരിഹൃതമാവുന്നതിലധികവുംകേസുകള്‍ ഈയിനത്തില്‍ പെടുന്നവയാണ്‌. പാര്‍ട്ടി ഓഫീസും വിവാഹവും വ്യക്തി നിയമങ്ങള്‍ നിലനില്‍ക്കുന്നത്‌ കൊണ്ട്‌ തന്നെ അവയുമായി ബന്ധപ്പെട്ട ആധികാരിക സ്ഥാപനങ്ങളിലൊന്നായി മഹല്ലുകളേയും സര്‍ക്കാറും കോടതിയും പരിഗണിച്ച്‌ വരുന്നുണ്ട്‌. മതാചാരപ്രകാരം ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നതോ, special marriage act പ്രകാരം രജിസ്റ്റര്‍ ചെയ്‌തതോ ആയ വിവാഹങ്ങള്‍ക്ക്‌ മാത്രമാണ്‌ സര്‍ക്കാര്‍ അംഗീകാരമുള്ളത്‌. പക്ഷെ, ശരീഅത്ത്‌ വിവാദ കാലത്ത്‌ ഏക സിവില്‍കോഡിനു വേണ്ടി വാദിക്കുകയും വ്‌കതി നിയമങ്ങളെ തന്നെ നിരാകരിക്കുകയും ചെയ്‌ത കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടി അടുത്ത കാലത്തായി തുടങ്ങിയ രീതിയാണ്‌ പാര്‍ട്ടി ഓഫീസ്‌ വിവാഹങ്ങള്‍. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന കാമുകി കാമുകന്‍മാരുടെ കാര്യം എളുപ്പത്തല്‍ പൂര്‍ത്തിയാക്കാനാണ്‌ ഈ ഉപായം കണ്ടു പിടിച്ചത്‌. പക്ഷെ ഈ പദ്ധതിക്ക്‌ നിയമ സാധുതയില്ലെന്നും പാര്‍ട്ടി ഓഫീസ്‌ വിവാഹങ്ങള്‍ അംഗീകരിക്കില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിടുകയുണ്ടായി. പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്‍മാര്‍്‌ക്ക്‌ special marriage act പ്രകാരം രജിസ്റ്റര്‍ ചെയ്യാമെന്നിരിക്കെ വിശ്വസം,വിവാഹം തുടങ്ങിയവയെല്ലാം രാഷ്ട്രീയമായി ചൂഷണം ചെയ്യാനുള്ള സിപിഎം തന്ത്രമാണ്‌ ഇതിനു പിന്നിലുണ്ടായിരുന്നത്‌. ഇതു മാത്രമല്ല, പൊതു ഇടങ്ങളില്‍ പ്രായപൂര്‍ത്തി വിവാഹത്തിന്റെ പേരില്‍ ഇസ്ലാമിനെതിരെ ആഞ്ഞടിച്ച ഇതേ കമ്മ്യൂണിസ്റ്റുകാര്‍ തന്നെ പതിനെട്ട്‌ വയസ്സാവാത്തവരെ പോലും പാര്‍ട്ടി ഓഫീസില്‍ വിളിച്ചു വരുത്തി വിവാഹം ചെയ്‌തു കൊടുത്ത സംഭവം പോലുമുണ്ടായി. വയനാടിലെ മാനന്തവാടിയില്‍ നടന്ന ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ജീവിതം നിയപരമാക്കി കൊടുക്കാനാണിത്‌ ചെയ്‌തതെന്നായിരുന്നു അവരുടെ ന്യായവാദം. എന്നാല്‍ പാര്‍ട്ടി നേതൃത്വം മുസ്ലിം സംഘടനകളെ എതിര്‍ത്തിരുന്നതും ഇതേ ന്യായത്തിന്റെ പേരിലാണെന്നവര്‍ മറന്നു പോയോ? എന്തായാലും ഒരുഭാഗത്ത്‌ ശരീഅത്തിനെയും മതത്തെ തന്നെയും എതിര്‍ക്കുകയും മറുവശത്ത്‌ നിയമങ്ങളെ നോക്കുകുത്തിയാക്കി പാര്‍ട്ടി ഓഫീസ്‌ കല്യാണങ്ങളും, ശൈശവ വിവാഹവുമെല്ലാം ഉപയോഗപ്പെടുത്തി പാര്‍ട്ടിയിലേക്കും ഒപ്പം നിരീശ്വരവാദത്തിലേക്കും ആളെക്കൂട്ടാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസത്തെ ഹൈക്കോടതി തന്നെ തിരുത്തിയത്‌ നന്നായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter