ശരീഅത് റൂൾസ് ഭേദഗതി: വീണ്ടും ഒരു വിയോജനക്കുറിപ്പ്

മുസ്ലിം വ്യക്തിനിയമം ബന്ധിക്കുവാൻ എല്ലാ മുസ്ലിംകളും അഫിഡവിറ് നല്കണമെന്ന് പറയുന്ന 2018ലെ ശരീഅത് റൂൾസ് ഭേദഗതി ചെയ്യണമെന്ന് ശക്തമായ  ആവശ്യം ഉയരുകയാണല്ലോ. മുസ്ലിം വ്യക്തി നിയമം ബാധകമാകുവാൻ എല്ലാ മുസ്ലിംകളും അഫിഡവിറ്റ് നൽകണം എന്നതിന് പകരം താല്പര്യമില്ലാത്തവർ വിസമ്മതപത്രം നൽകണം എന്ന രീതിയിൽ ഭേദഗതി ചെയ്യുമെന്നാണ് മന്ത്രി പറയുന്നത്. ഇത് പ്രായോഗികവും നിയമപരവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് എന്റെ അഭിപ്രായം. 

1. parent Act ആയ ശരീഅത്  അപ്ലിക്കേഷൻ ആക്ട് ലെ വകുപ്പ് 3 പറയുന്നത് പറയുന്നത് ശരീഅത് നിയമം പൂർണാർത്ഥത്തിൽ ബാധകമാവുന്നതിന് അഫിഡവിറ്റ് നൽകണമെന്നാണ്. അതിന് വിരുദ്ധമായി ശരീഅത് നിയമം ബാധകമാകില്ല എന്ന വിസമ്മത പത്രം നൽകാം എന്ന് പറയുന്നത് ആക്ടിന്  വിരുദ്ധമാണ്. അങ്ങനെ വന്നാൽ അത്തരമൊരു ചട്ടം നിയമപരമായി നിലനിൽക്കില്ല.     

2. "വിസമ്മതപത്രം" നിയമപരമായി നിലനിക്കുമെന്ന് അംഗീകരിച്ചാൽ തന്നെ  ഈ ചട്ടം രണ്ടു തരം മുസ്ലിംകളെ സൃഷ്ടിക്കുവാൻ മാത്രമേ ഉപകരിക്കൂ.  അഥവാ, ശരീഅത്  നിയമം ബാധകമാകുന്നവനും അല്ലാത്തവനും എന്ന രീതിയിൽ കാര്യങ്ങൾ വരും. അങ്ങനെവന്നാൽ, വിസമ്മതപത്രം നൽകിയ ഒരാൾക്ക് ഒരേ സമയം മുസ്ലിം ആണെന്ന് പറയുകയും അതെ സമയം ഇസ്ലാമിക നിയമത്തിന് വിരുദ്ധമായി കാര്യങ്ങൾ നീക്കുകയും ചെയാം.  ഉദാ, മുസ്ലിമിന് സ്വന്തം ഇഷ്ടപ്രകാരം ഏതുവിധേനയും ഒസ്യത്ത് എഴുതാമെന്നും [നിലവിൽ ഇസ്‍ലാമിക നിയമപ്രകാരം strangerക്ക് 1/3 വും legal heirs നു നൽകുമ്പോൾ മറ്റുള്ളവരുടെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ ഒസ്യത് ശരിയാവുകയുള്ളൂ], രക്ഷാകർതൃത്വം, ഗിഫ്റ്റ്, ഇസ്ലാം അനുവദിക്കുന്ന വിവാഹമോചനങ്ങൾ എന്നിവ പോലും സാധ്യമാകാതെ വരികയും ചെയ്യും.  

3. മേല്പറയുംപ്രകാരം വിസമ്മതപത്രം നൽകാമെന്ന് വന്നാൽ ആ വ്യക്തിക്ക് പിന്നീട് ഏത് നിയമമാണ് ബാധിക്കുക?  അഥവാ,  വിവാഹം കഴിഞ്ഞ ഒരു സാധാരണ മുസ്ലിമും [വിസമ്മത പത്രം നൽകാത്ത ഒരാൾ] വിസമ്മത പത്രം നൽകിയ മറ്റൊരു മുസ്ലിമും തമ്മിൽ ബാധിക്കുന്ന വിഷയങ്ങളിൽ ശരീഅത് നിയമം എങ്ങനെയാണ് നടപ്പിലാവുക? ഉദാ, വിസമ്മതപത്രം നൽകി മരണപ്പെട്ട വ്യക്തിയുടെ മക്കൾക്കിടയിൽ പിതാവിന്റെ സ്വത്ത് വീതം വെക്കുന്നതുമായി  തർക്കം വന്നാൽ ഏത് നിയമപ്രകാരം അനന്തരാവകാശം നടപ്പാക്കും? നിലവിൽ കല്യാണം കഴിഞ്ഞ ദമ്പതികളിൽ ഒരാൾ വിസമ്മത പത്രം നൽകിയാൽ അവർ തമ്മിലെ അനന്തരാവകാശം എങ്ങനെ പോകും? വിസമ്മതപത്രം നൽകിയ വ്യക്തിക്ക് തനിക്ക് വേണ്ടപ്പെട്ട ഒരാൾക്ക് വേണ്ടി മാത്രമായി തന്റെ സ്വത്തുവകകൾ ഒസ്യത്ത് എഴുതാൻ കഴിയുമോ?  സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിഞ്ഞവരുടെ അനന്തരവാകാശം Indian Succession Act പ്രകാരം നടക്കുമെന്നതിനു  നിയമത്തിൽ തന്നെ വകുപ്പുണ്ട്[സെക്ഷൻ 21]. എന്നാൽ നിലവിൽ  ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യാത്ത അതെ സമയം വിസമ്മത പത്രം നൽകിയ മുസ്ലിമിന്റെ അന്തരാവകാശം, ഒസ്യത്ത്, തുടങ്ങിയ കാര്യങ്ങൾ എങ്ങനെ ആയിരിക്കും, വിശിഷ്യാ, Indian Succession Act പൊതുവെ  മുസ്ലിം ജന വിഭാഗത്തിന് ബാധകമല്ല [exceptions ഉണ്ട്] എന്നിരിക്കെവെ. 

4. ഇനി ഈ നിയമം നവമുസ്ലിംകളെ എങ്ങനെ ബാധിക്കും എന്നത് വലിയ ചോദ്യചിഹ്നമാണ്. ഒരാൾ മുസ്ലിം ആകാൻ ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യൽ നിർബന്ധമില്ല. എന്നാൽ, ഒരു വ്യക്തി മുസ്ലിം ആണെന്നതിനു ഈ നിയമപ്രകാരമുള്ള രെജിസ്ട്രേഷൻ തെളിവായി സ്വീകരിക്കപ്പെടും. ഇത് സ്വന്തം identity disclose ചെയ്യാത്ത നവ മുസ്ലിംകളെ ഏത് രീതിയിൽ ഭാവിയിൽ ബാധിക്കുമെന്നത് in practice ൽ കാണേണ്ടതാണ്. കാരണം, രെജിസ്ട്രേഷന് ഒരു നിയമം നിലവിൽ വന്നിട്ടും അതിൽ രെജിസ്റ്റർ ചെയ്യാത്തയാളുടെ അനന്തരാവകാശം, ഒസ്യത്, വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിൽ  അയാൾ മുസ്ലിം അല്ല എന്ന കോടതിക്ക് വിധി പറയാൻ കഴിയില്ല എങ്കിൽപ്പോലും നിയമസങ്കീര്ണതകൾ വിളിച്ചുവരുത്തും എന്നത് തീർച്ച.  ഈ റൂൾസ് നിലവിൽ വരുന്നതിന് മുമ്പ്  ഇസ്ലാം മതം സ്വീകരിച്ചവർ വിസമ്മത പത്രം നൽകണോ വേണ്ടയോ എന്ന് ഇനിയും ക്ലാരിഫിക്കേഷൻ  ആവശ്യമുണ്ട്. ഇവ്വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ പുതിയ ഭേദഗതി വന്ന  ശേഷം മാത്രമേ പറയാനൊക്കൂ.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter