സിറിയ, ഇസ്‌ലാമോഫോബിയ, ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്, പിന്നെ ഹിജാബും; അബ്ദുല്ല ഗുല്ലുമായി സംഭാഷണം
സിറിയയില്‍ അക്രമങ്ങളും പ്രക്ഷോഭങ്ങളും തുടരുക തന്നെയാണ്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തുര്‍ക്കി പ്രസിഡണ്ട് അബ്ദുല്ല ഗുല്ലുമായി ഹാറൂന്‍ സിദ്ദീഖി നടത്തിയ സംഭാഷണം. സിറിയയില്‍  തുടരുന്ന അക്രമവും ഇസ്‌ലാമോഫോബിയയും ഇന്നസന്‍സ് ഓഫ് മുസ്‌ലിംസും ഹിജാബുമെല്ലാം കടന്നുവരുന്നുണ്ട് നന്നേ ചെറിയ ഈ സംഭാഷണത്തില്‍‍‌‍.  width=അബ്ദല്ല ഗുല്‍. തുര്‍ക്കിയിലെ  ജനകീയനായ പ്രസിഡണ്ട്. മിഡിസിലീസ്റ്റിലെ സമൃദ്ധിയേറിയ ജനാധിപത്യ രാജ്യത്തിന്‍റെ നെടും തൂണ്‍. ചുറ്റുപ്രദേശം മൊത്തം പ്രക്ഷുബ്ധമായപ്പോഴും ജനങ്ങള്‍ കൂടെ നിന്ന ഭരണാധികാരി. റജബ് ത്വയ്യബ് ഉര്‍ദുഗാനൊപ്പം രാജ്യത്ത് എ.കെ.പി പാര്‍ട്ടിയെ ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ത്തി ഭരണ സിരാകേന്ദ്രത്തില്‍ എത്തിച്ചതില്‍ അബ്ദുല്ല ഗുല്ലിനും കാര്യമായ പങ്കുണ്ട്, തീര്‍ച്ച.    അബ്ദുല്ല ഗുല്ലുമായി സ്റ്റാര്‍ പത്രാധിപര്‍ ഹാറൂന്‍ സിദ്ദീഖി നടത്തിയ സംഭാഷണം. ദി സ്റ്റാര്‍ ഡോട്ട് കോം പ്രസിദ്ധീകരിച്ചതിന്റെ വിവര്‍ത്തനം. ഹാറൂന്‍ സിദ്ദീഖി: സിറിയയില്‍ പ്രക്ഷോഭം തുടരുക തന്നെയാണ്. നിരവധി പേര്‍ അക്രമത്തിനിടെ നാടു വിട്ടു. തുര്‍ക്കിയിലേക്ക് മാത്രം ഒന്നരലക്ഷം പേര്‌ കുടിയേറിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശങ്ങളില് ‍വരെ ബോംബാക്രമണം നടന്നു. ഷെല്ലുകള്‍ പതിച്ചത് പലപ്പോഴും തുര്‍ക്കിയില്‍ തന്നെയായിരുന്നു. നാറ്റോയുടെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ക്കായി രാജ്യം സ്ഥലമനുവദിക്കുന്നുവെന്നും മറ്റും പുതിയ വാര്‍ത്തയുമുണ്ട്. പരസ്പരം ഒരു യുദ്ധത്തിന് സാധ്യതയുണ്ടോ? ഗുല്‍: സിറിയ തുര്‍ക്കിയുമായി നേരിട്ട് ഒരു ഏറ്റുമുട്ടലിന് തയ്യാറാകുമെന്ന് തോന്നുന്നില്ല. സിറിയക്കതിനുള്ള ധൈര്യം കാണില്ലെന്നത് തന്നെ കാരണം. എന്നാലും ഈ പ്രശ്നം ഇങ്ങനെ തുടരുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഞങ്ങള്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. തുര്‍ക്കിക്കൊരിക്കലും സിറിയയെ പോയി അക്രമിക്കാന്‍ പദ്ധതിയില്ല. അതെ സമയം ഞങ്ങളുടെ താത്പര്യങ്ങള്‍ അപഹരിക്കപ്പെടുകയാണെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നത് ഉറപ്പാണല്ലോ. ഹാറൂന്‍ സിദ്ദീഖി: സിറിയയിലെ കുര്‍ദുകളും തുര്‍ക്കിയിലെ കുര്‍ദുകളും ഒന്നിക്കുമെന്ന പേടിയാണോ തുര്‍ക്കിക്ക്. പ്രത്യേകിച്ച് തുര്‍ക്കിയിലെ തീവ്രസ്വഭാവക്കാരായ കുര്ദസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി അവര്‍ സഹകരിക്കുമെന്ന് രാജ്യം ഭയക്കുന്നുണ്ടോ? ഗുല്‍: തീവ്രവാദികുളുടെ ഒരു സുരക്ഷിത മേഖലയുടെ നിര്‍മാണവും തുര്‍ക്കി അംഗീകരിക്കില്ല. അത്തരത്തിലുള്ള വല്ല ശ്രമങ്ങളുമുണ്ടായാല്‍ ഉടനെ അതിനെ പ്രതിരോധിക്കാന്‍ തുര്‍ക്കി പ്രതിജ്ഞാബദ്ധമാണ്. ഹാറൂന്‍ സിദ്ദീഖി: തുര്‍ക്കി നാറ്റോസഖ്യത്തില്‍ അംഗമാണ്. യൂറോപ്യന്‍ യൂനിയനിലെത്താനും ഇടയ്ക്ക് ശ്രമം നടത്തി. അതെ സമയം തുര്‍ക്കി ഒരു മുസ്‌ലിം രാജ്യവുമാണ്. പാശ്ചാത്യലോകം മൊത്തത്തില്‍ ഇസ്‌ലാമോഫോബിയയുടെ വക്താക്കളാണ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഒരു ഭീതിയായി തന്നെയല്ലേ അവര്‍ വീക്ഷിക്കുന്നത്? ഗുല്‍: നോക്കൂ, ഇസ്‌ലാമോഫോബിയ ആന്റി സെമിറ്റിസത്തിനോട് സമാനമായ ചിന്തയാണ്. നിങ്ങള്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്. പാശ്ചാത്യലോകത്ത് നല്ല ജീവിതനിലവാരമുണ്ട്. ശക്തമായ അടിത്തറയുണ്ട്. അതെല്ലാമുണ്ടായിരിക്കുമ്പോഴും പാശ്ചാത്യര്‍ക്ക് ചില രോഗങ്ങളുണ്ട്. ഇസ്‌ലാമോഫോബിയ പോലെ ഒരിക്കലും ചികിത്സിച്ച് മാറ്റാനാവാത്ത ചില രോഗങ്ങള്‍‍. പൂര്‍വരാജ്യങ്ങളിലെ പ്രധാനപ്പെട്ട പോരായ്മകള്‍ നിരക്ഷരതയും ദാരിദ്ര്യവുമാണ്. അത് രണ്ടും ചികിത്സിച്ചു മാറ്റാവുന്നതെയുള്ളൂവെന്നാണ് എനിക്ക് തോന്നുന്നത്; ആന്റിസെമിറ്റിസം, ഇസ്‌ലാമോഫോബിയ തുടങ്ങി പാശ്ചാത്യസമൂഹത്തിന്റെ പോരായ്കമളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. ആഗോളീകരണത്തിന്റെ ഇക്കാലത്ത് ഇസ്‌ലാമോഫോബിയ കാര്യമായി പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും ഇതിന്റെ പേരില്‍ ലോകത്തിന് കനത്ത വില നല്കേണ്ടതായും വരുന്നു. ആന്‍റി സെമിറ്റിക് ചിന്തകളെ നാം അതിജീവിക്കാന്‍ പഠിച്ച പോലെ ഇസ്ലാംവിരുദ്ധ അജണ്ടകളെയും നാം അതിജീവിക്കേണ്ടിയിരിക്കുന്നു. അടുത്തു കാലത്ത് വിവാദമായ ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ് നോക്കുക. അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ ലോകത്തിന് ഇപ്പോള്‍ കൃത്യമായി അറിയാം. ഇസ്‌ലാമിനോടുള്ള വെറുപ്പ് മാത്രമാണ് ഇത്തരമൊരു സിനിമയുടെ കാരണം. ഹാറൂന്‍ സിദ്ദീഖി: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണല്ലോ പാശ്ചാത്യലോകം ആ സിനിമയെ പ്രമോട്ട് ചെയ്തത്? ഗുല്‍: ആവിഷ്കാര സ്വാതന്ത്ര്യത്തിന് ആരും എതിരല്ല. പക്ഷേ അതിനും ഒരു പരിധി വേണം. അതില്ലാത്ത പക്ഷം സാമൂഹികമായി അതിശക്തമായ പ്രത്യാഘാതങ്ങളായിരിക്കുമത് ക്ഷണിച്ചുവരുത്തുകയെന്നതിന് തെളിവാണ് ഈ സിനിമ.  ആവിഷ്കാര സ്വാതന്ത്യം ലോകം അംഗീകരിച്ച ഒരു കാര്യമാണ്. ഞാനും അംഗീകരിക്കുന്നു. അതാവശ്യവുമാണ്. അതിന് സമാന്തരമായി ലോകം അംഗീകരിച്ച മറ്റൊരു വസ്തുതയാണ് വിദ്വേഷപ്രചരണമെന്ന തന്ത്രം. Discourse of Hate.  ഞാനതില് വിശ്വസിക്കുന്നു. ഈ സിനിമ ഇതില്‍ രണ്ടാം ഗണത്തിലാണ് വരുന്നത്, ഒന്നാം ഗണത്തിലല്ല. അതു മാത്രവുമല്ല. പാശ്ചാത്യരാജ്യങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ സൈന്യമുണ്ട്. മിഡിലീസ്റ്റ് പ്രശ്നത്തില് അവര്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതെസമയത്ത് അതിന് സമാന്തരമായി അവര്‍ നടത്തുന്ന വിദ്വേഷപ്രചരണങ്ങള്‍ കാരണമായി നരവധി പ്രശ്നങ്ങള്‍ ലോകസമൂഹം നേരിടേണ്ടിവരികയും ചെയ്യുന്നു. അത് തീരെ ശരിയല്ല. ഹാറൂന്‍ സിദ്ദീഖി: പ്രവാചകനെയോ ഇസ്‌ലാമിനെയോ വിശുദ്ധ ഖുര്‍ആനിനെയോ എല്ലാം അപമാനിച്ചതിന്‍റെ പേരില്‍ മുസ്‌ലിം ലോകം വളരെ പെട്ടെന്ന് പ്രക്ഷുബ്ധമാകുന്നുണ്ടെന്ന് തോന്നുന്നില്ലേ? ഗുല്‍: ഇസ്‌ലാമിക ചിഹ്നങ്ങളെ അപമാനിക്കുന്ന ഇത്തരം പരിപാടികളെല്ലാം മനപൂര്‍വം നടക്കുന്നതാണ്. ഇനിയും അവ തുടരുക ചിലരുടെ ആവശ്യമാണ്. തുടരുകയം ചെയ്യും. മുസ്‌ലിം ലോകം സത്യത്തില്‍ അവയെ അവഗണിക്കുകയാണ് വേണ്ടത്. അവയോടുള്ള പ്രതികരണ രീതിയില്‍ കാര്യമായി മാറ്റം വരേണ്ടിയിരിക്കുന്നു.  width=ഹാറൂന്‍ സിദ്ദീഖി: ഭാര്യ ഖൈറുന്നിസ ഹിജാബ് ധരിക്കുന്നുവെന്നത് 2007 ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില് ‍വലിയൊരു ചര്‍ച്ചയായി. തെരഞ്ഞെടുപ്പില്‍ താങ്കള്‍ വിജയിച്ചുവെങ്കിലും. തുര്‍ക്കി മറ്റൊരു പട്ടാള അട്ടിമറിയുടെ വക്കിലാണെന്ന് വരെ ലോകമാധ്യമങ്ങള്‍ അന്നെഴുതി. ഹിജാബ് എന്തുകൊണ്ടാണ് ആഗോളസമൂഹത്തിന് മുന്നില്‍ ഇത്രയും ശക്തമായ ഒരു ചിഹ്നമാകുന്നത്? ഗുല്‍: ഹിജാബിനെ ഒരു ചിഹ്നമായി കാണുന്നത് കാര്യത്തെ കുറിച്ചുള്ള അജ്ഞത മൂലമാണ്. അറിവില്ലായ്മ കൊണ്ടാണ് പലരും ഹിജാബിനെ അടയാളവല്‍ക്കരിക്കുന്നത്. ഹിജാബുപയോഗിക്കുന്ന സ്ത്രീകളാരും അതു ധരിക്കുന്നത് ഒരു ചിഹ്നമായിട്ടല്ല. അതൊരിക്കലും പട്ടാളച്ചിട്ടയുടെ ഭാഗമല്ല. ഹിജാബ് ഒരു യൂനിഫോമായി ഉപയോഗിക്കാന്‍ അവരാരും സൈന്യത്തില്‍ പെട്ടവരുമല്ലല്ലോ.  ഹിജാബ് അതുപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവുരെട വിശ്വാസത്തിന്റെ പ്രശ്നമാണ്. സ്വയം തിരിച്ചറിവിന്റെ ഭാഗവും. ഹാറൂന്‍ സിദ്ദീഖി: ചില ഇസ്‌ലാമോഫോബുകള്‍ ഹിജാബിനെ മിലിറ്റന്‍സിയുടെ ഭാഗമായിട്ട് ചിത്രീകരിക്കാറുണ്ട്. അതെ കുറിച്ചാണ് നിങ്ങളിപ്പോള്‍ പറഞ്ഞത്. എന്‍റെ ചോദ്യം അതല്ല. മറിച്ച്, ഏകാധിപത്യഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളിലും ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളിലും ഹിജാബ് എന്തു കൊണ്ട് ഒരുപോലെ എതിര്‍ക്കപ്പെടുന്നുവെന്നതിനെ കുറിച്ചാണ്. ഉദഹാരണത്തിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തുര്‍ക്കിയില്‍ ഹിജാബ് എതിര്‍ക്കപ്പെട്ടിരുന്നു, അന്ന് തുര്‍ക്കി ഏകാധിപത്യസ്വഭാവത്തിലുള്ള രാജ്യമായിരുന്നു. ഇന്നിപ്പോള്‍ ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ സ്കൂളുകളില്‍ ഹിജാബ് ധരിക്കരുതെന്ന് നിയമമുണ്ട്. അവ രണ്ടും നിലവില്‍ ജനാധിപത്യരാജ്യങ്ങളുമാണ്. ഗുല്‍: തുര്‍ക്കിയില്‍ നോക്കൂ, ഇവിടെ ഹിജാബൊരിക്കലും അടിച്ചമര്‍ത്തിലിന്റെയോ മറ്റോ അടയാളമായിരുന്നില്ല. താത്പര്യമുള്ള വ്യക്തികളാണത് ധരിക്കുന്നത്. ഒരേ കുടുംബത്തിലെ തന്നെ ചിലര്‍ മാത്രം ഹിജാബ് ധരിക്കുകയും മറ്റുപലരും ധരിക്കാതിരിക്കുകയും ചെയ്യുന്ന എത്രയോ ഫാമിലികളുണ്ട് ഇവിടെ. അതിനര്‍ഥമെന്താണ്. ഹിജാബ് ധാരണം അവരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും വ്യകിതപരമായ തീരുമാനമാണ്, ജാനധിപത്യപരവും. ഹിജാബ്  ധരിച്ചുകൂടെന്ന ചില ഗവണ്‍മെന്റുകള്‍ തീരുമാനമെടുക്കുന്നുവെങ്കില്‍ ആ നിലപാടാണ് സത്യത്തില്‍ ജനാധിപത്യവിരുദ്ധമാകുന്നത്.   അഭിമുഖം കഴിഞ്ഞപ്പോള്‍ കാനഡയിലെ പ്രധാനപ്പെട്ട വാര്‍ത്താസൈറ്റായ ടൊറന്റോ സ്റ്റാറിലെ ഒരു വാര്‍ത്താക്ലിപ്പ് ഞാന്‍ ഗുലിനെ കാണിച്ചു. മിസിസ്സൌഗ്വാ മാളില്‍ വെച്ച് ഒരു സ്ത്രീയുടെ നിഖാബ് വലിച്ചൂരിയ കുറ്റത്തിന് കഴിഞ്ഞ വര്‍ഷം ബ്രാംറ്റണ്‍ കോടതി പ്രതിയെ ശിക്ഷിച്ചതിനെ കുറിച്ചുള്ള വാര്‍ത്തയായിരുന്നു അത്.   ഇതാണ് യഥാര്‍ഥ ജനാധിപത്യം. അപൂര്‍വമായി മാത്രം പ്രയോഗത്തിലുള്ള ജനാധിപത്യം., പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം പ്രതിവചിച്ചു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter