സത്യത്തിനെപ്പോഴും കയ്പ് രുചിയാണ്....

സത്യത്തിനെപ്പോഴും കയ്പ് രുചിയാണ്....

പ്രകൃതിയിൽ നിന്നുള്ള മൂന്ന് കയ്പേറിയ സത്യങ്ങളെ നമുക്കറിയാൻ ശ്രമിക്കാം

1- ഒന്നാമത്തെ സത്യം

വയലിൽ സമയത്ത് വിത്ത് ഇട്ടില്ല എങ്കിൽ പ്രകൃതി നല്ല കൃഷിയിടം കളകൾ കൊണ്ട് നിറയ്ക്കും

അതു പോലെ തന്നെ  POSITIVE ആയ നല്ല വിചാരങ്ങൾ നട്ടുവളർത്തിയില്ല എങ്കിൽ , മനസ്സ് ഋണാത്മകമായ (Negative) ചീത്ത വിചാരങ്ങൾ കൊണ്ട് സ്വയം നിറയും

"An Empty mind is Devil's paradise "

2- രണ്ടാമത്തെ സത്യം

ഒരാളുടെ അടുത്ത് എന്താണോ ഉള്ളത് അയാൾ അത് പങ്കുവച്ചു കൊണ്ടേയിരിക്കും.

സന്തോഷവാൻ സന്തോഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കും

ദുഃഖിതൻ ദുഃഖം പങ്കിട്ടു കൊണ്ടിരിക്കും

ജ്ഞാനി ജ്ഞാനം പങ്കിട്ടു കൊണ്ടിരിക്കും

ഭയം ഉള്ളവൻ ഭയം പങ്കിട്ടു കൊണ്ടിരിക്കും

വെറുപ്പുള്ളവൻ വെറുപ്പ് പങ്കിട്ടു കൊണ്ടിരിക്കും

" You will distribute What You have"


Also Read:പ്രിയപ്പെട്ടവരെ, നിങ്ങള്‍ പരുന്തുകളെ (Eagles) ശ്രദ്ധിച്ചിട്ടുണ്ടോ?


3- മൂന്നാമത്തെ സത്യം.

നമ്മുടെ ജീവിതത്തിൽ എന്തു ലഭിച്ചാലും ദഹിപ്പിക്കാൻ (ശ മിപ്പിക്കാൻ ) പഠിച്ചിരിക്കണം. ഇല്ലെങ്കിൽ

ഭക്ഷണം ദഹിച്ചില്ല എങ്കിൽ രോഗമായ് മാറും

പണം ദഹിച്ചില്ല എങ്കിൽ ഡംബു കാണിക്കുന്ന വരാകും

നിന്ദ ദഹിച്ചില്ല എങ്കിൽ പകയായി മാറും

വാക്കുകൾ ദഹിച്ചില്ല എങ്കിൽ കലഹമായി മാറും

ദുഃഖം ദഹിച്ചില്ല എങ്കിൽ നിരാശയായി മാറും

സുഖം ദഹിച്ചില്ല എങ്കിൽ പാപികളായി മാറും

പ്രശംസകൾ ദഹിച്ചില്ല എങ്കിൽ അഹങ്കാരി യായി മാറും

"Digestion of real facts is the way to contentment"

മുകളിൽ പറഞ്ഞതെല്ലാം നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാലും ഇഷ്ട്ടപ്പെട്ടില്ലെങ്കിലും
പ്രകൃതിയിൽ നിന്നുള്ള പച്ചയായ സത്യങ്ങൾ ആണ് എന്ന് മനസിലാക്കിയേ മതിയാവൂ.

മുജീബുല്ല KM
കരിയർ R&D ടീം,സിജി ഇൻ്റർനാഷനൽ

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter