വേദാന്തങ്ങള്‍
വേദങ്ങളുടെ അന്ത്യമാണ് വേദാന്തം. ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ എന്നിങ്ങനെയാണ് വേദാന്തങ്ങള്‍.
ബ്രാഹ്മണങ്ങള്‍:
വേദ സൂക്തങ്ങള്‍ വ്യാഖ്യാനിക്കുകയും ഹോമങ്ങളുടെയും യാഗങ്ങളുടെയും ക്രിയാവിധികള്‍ വിവരിക്കുകയും ചെയ്യുന്ന ഗ്രന്ഥങ്ങളാണ് ബ്രാഹ്മണങ്ങള്‍. ബ്രാഹ്മണങ്ങള്‍ സ്മൃതിയുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തേണ്ടതെന്നും അത് ശ്രുതിയില്‍ ഉള്‍പ്പെടുത്തിയത് ശരിയല്ലെന്നും അഭിപ്രായമുണ്ട്.
ഋഗ്വേദത്തിന്റെ ബ്രാഹ്മണങ്ങളാണ് ഐതരേയം, കൗഷീതകി, ശാങ്ഖായനം മുതലായവ. ബ്രാഹ്മണങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ് ഐതരേയം. ഈ മൂന്ന് ബ്രാഹ്മണങ്ങളല്ലാതെ മറ്റു അഞ്ചു ബ്രാഹ്മണങ്ങള്‍ കൂടി ഋഗ്വേദത്തിനുണ്ടെങ്കിലും അവ ഇന്ന് ലഭ്യമല്ല.
ചതുര്‍വേദത്തിന്റെ ബ്രാഹ്മണങ്ങള്‍ മാധ്യന്ദിനം, കാണ്യം, തൈത്തിരിയം മുതലായവ ഇന്ന് ലഭ്യമാണ്. ഇതില്‍ ആദ്യത്തെ രണ്ടെണ്ണം ശുക്ലയജുര്‍വേദത്തിന്റെയും തൈത്തിരിയം  കൃഷ്ണയജുര്‍വേദത്തിന്റെയും ബ്രാഹ്മണമാണ്. യജുര്‍വേദത്തിന്റെ പന്ത്രണ്ട് ബ്രാഹ്മണങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.
സാമവേദത്തിന്റെ ബ്രഹ്മണങ്ങളില്‍ താണ്ഡ്യം, ഷസ്വിംശ, ഛാന്ദോഗ്യം, ദൈവത, ആര്‍ഷേയ സാമവിധാനം, സംഹികോപനിഷത്, വംശം, ജൈമിനിയം, ജൈമിനിയ ആര്‍ഷേയം, ജൈമിനിയോപനിഷത് മുതലായവ ഇന്ന് ലഭ്യമാണ്. സാമവേദത്തിന്റെ മറ്റു നാല് ബ്രാഹ്മണങ്ങളെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല. അഥവാ വേദത്തിന്റെ ബ്രാഹ്മണമായ ഗോപഥബ്രാഹ്മണം ഇന്ന് ലഭ്യമാണ്.
ആരണ്യകങ്ങള്‍
വേദാന്തങ്ങളില്‍ പെട്ടതാണ് ആരണ്യകങ്ങള്‍. വേദത്തിന്റെ ഉപാസനാ കാണ്ഡമാണ് ആരണ്യകം. യാഗങ്ങളുടെ ആന്തരികമായ അര്‍ത്ഥത്തെക്കുറിച്ച വിശദീകരണങ്ങള്‍ ആരണ്യകത്തില്‍ അടങ്ങിയിരിക്കുന്നു.
ഋഗ്വേദം: ഐതരേയം, കൗഷീദകി, ശാംഖായനം.
യജുര്‍വേദം: ബൃഹദാരണ്യകം, തൈത്തിരീയം, മൈത്രായണീയം.
സാമവേദം: തലവാരാരണ്യകം.
അഥര്‍വവേദം:
വിവരണമൊന്നും ലഭിച്ചിട്ടില്ല. ഇങ്ങനെയാണ് വേദങ്ങളുടെ ആരണ്യകങ്ങള്‍ കിടക്കുന്നത്.
ഉപനിഷത്തുകള്‍
വേദാന്തത്തില്‍ മൂന്നാമത്തെ വിഭാഗമാണ് ഉപനിഷത്തുകള്‍. വേദാന്തം എന്ന പേര് ഉപനിഷത്തുകള്‍ക്ക് മാത്രമാണെന്ന പക്ഷക്കാരും പണ്ഡിതരില്‍ ഉണ്ട്. വേദങ്ങളുടെ അനുബന്ധമെന്നോണമാണ് ഉപനിഷത്തുകള്‍ കിടക്കുന്നത്. രണ്ടായിരം ഉപനിഷത്തുകള്‍ ഉണ്ട് എന്ന് ഹിന്ദു ധര്‍മ്മ പരിചയത്തിന്റെ കര്‍ത്താവ് പരമേശ്വരന്‍ പിള്ള പറഞ്ഞതായി കാണാം. എന്നാല്‍ ഇന്ന് 108 ഉപനിഷത്തുകള്‍ ആണ് ലഭ്യമായത്. നൂറ്റിയെട്ട് ഉപനിഷത്തുകള്‍ ഇവയാണ്.
ഋഗ്വേദം: ഐതരേയം, കൗഷീതകീബ്രാഹ്മണം, നാദബിന്ദു, ആത്മപ്രബോധം, ഹിര്‍വ്വാണം, മുദ്ഗലം, അക്ഷമാലിക, ത്രിപുരതാപിനി, സൗഭാഗ്യലക്ഷ്മി,
ബൃഹ്‌വൃചം.
യജുര്‍വേദം:
കാവല്ലി, തൈത്തരീയം, ബ്രഹ്മാകൈവല്യം, ശ്വേതാശ്വതരം, ഗര്‍ഭം, ക്ഷുരിതം, നാരായണം, അമൃതബിന്ദു, അമൃതനാദം, കാലാഗ്നിരുദ്രം, സര്‍വസാരം, ശുകരഹസ്യം, തേജോബിന്ദു, ധ്യാനബിന്ദു, ബ്രഹ്മവിദ്യ, യോഗതത്വം, ദക്ഷിണമൂര്‍ത്തി, സ്‌കന്ദം, ശാരീരകം, യോഗശിഖ, ഏകാക്ഷരം, അക്ഷി, അവധൂതം, കംരുദ്രം, രുദ്രഹൃദയം, യോഗകുണ്ഡലിനി, പഞ്ചബ്രഹ്മം, പ്രാണാഗ്‌നിഹോത്രം, വരാഹം, കലിസന്തരണം, സരസ്വതീരഹസ്യം, ഇശാവാസ്യം, ബൃഹദാരണ്യകം, ജാബാലം, ഹംസം, ത്രിശിഖി ബ്രാഹ്മാണ്ടം, മണ്ഡല ബ്രാഹ്മാണ്ടം, അദ്വയതാരകം, പൈഠഗലം, ഭിക്ഷുകം, തുരീയാതീതം, അദ്ധ്യാത്മം, താരസാരം, യാജ്ഞവല്‍ക്യം, ശാട്യയനീയം, മുക്തികം.
സാമവേദം:
കേനം, ചാന്ദോഗ്യം, ആരുണി, മൈത്രായിണി, മൈത്രേയി, ഖജ്രൂസൂചിക, യോഗചുഢാമണി, വാസുദേവം, മഹം, സന്ന്യാസം അവ്യക്തം, കുണ്ഡികം, സാവിത്രി, രുദ്രാക്ഷജാബാലം, ദര്‍ശനം, ജാബാലി.
അഥര്‍വവേദം: പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, അഥര്‍വ്വശിരം, അഥര്‍വ്വശിഖ, ബൃഹജ്ഞാബലം, സൃസിംഹ താപിനി, നാരദപരിപ്രാജകം, സീതശരഭം, മഹാനാരായണം, രാമരഹസ്യം, രാമതാപിനി, ശാണ്ഡില്യം, പരമഹംസ പരിവ്രാജകം, അന്നപൂര്‍ണ്ണം, സൂര്യം, ആത്മപാശുപാതം, പരബ്രഹ്മം, ത്രിപുരതാപനിദേവി, ഭാവന, ഭസ്മജാബാലം, ഗണപതി, മഹാവാക്യം, ഗോപാലതപനം, കൃഷ്ണം, പായഗ്രീവം, ദത്താത്രേയം, ഗാരുഢം. (മുക്തികോപനിഷത്ത്, ശാന്തിപാഠങ്ങള്‍ 1-5).
ഇവകള്‍ കൂടാതെ പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, സ്മൃതികള്‍ മുതലായവ ഹൈന്ദവ വേദഗ്രന്ഥങ്ങളുടെ പട്ടികയിലേക്ക് കടന്നു വരുന്നുണ്ട്. വേദവും വേദവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളും വിഭാവനം ചെയ്യുന്ന ആശയങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന രൂപത്തില്‍ ആവിഷ്‌കരിച്ചതാണ് പുരാണങ്ങള്‍. പുരാണങ്ങള്‍ രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്. മഹാപുരാണങ്ങള്‍, ഉപപുരാണങ്ങള്‍ എന്നിങ്ങനെയാണവകള്‍. 18 മഹാപുരാണങ്ങളും 18 ഉപപുരാണങ്ങളും ആണ് ഉള്ളത്. വേദവ്യാസ മഹര്‍ഷിയാണ് ഇതിന്റെ രചന നിര്‍വ്വഹിച്ചത്.
സമൃതികള്‍: മുനിമാര്‍ ഓര്‍മ്മകളില്‍ നിന്ന് ചികഞ്ഞെടുത്ത് എഴുതിയതാണ് സ്മൃതികള്‍.ഇവകള്‍ 108 എണ്ണമുണ്ടെങ്കിലും ഇരുപതെണ്ണമാണ് പ്രധാനപ്പെട്ടത്. സാമൂഹിക നിയമങ്ങള്‍, തകിടം മറിക്കുന്ന രീതിയിലുള്ള ജാതിവ്യവസ്ഥയാണ് സ്മൃതികള്‍ വിഭാവനം ചെയ്യുന്നത്.
ക്ഷുദ്ര: വൈശാദി താഴ്ന്ന ജാതികളോട് സ്മൃതികള്‍ പുലര്‍ത്തുന്ന സമീപനം വളരെ ക്രൂരമാണ്. ബ്രാഹ്മണ മേധാവിത്വത്തിന്റെ നഗ്നമായ പ്രകടനങ്ങള്‍ സ്മൃതികളില്‍ ദൃശ്യമാവും. ദസ്യൂക്കുകളോടും ചാണ്ഡാളന്‍മാരോടും ആര്യന്‍മാര്‍ പുലര്‍ത്തിയ മനോഭാവം സ്മൃതികളില്‍ വ്യക്തമായി കാണാനാവുന്നു.
ഇതിഹാസങ്ങള്‍: രാമചരിതമായ രാമയണവും ശ്രീകൃഷ്ണാവതാരത്തെക്കുറിച്ച ചരിതമടങ്ങിയ മഹാഭാരതവുമാണ് പ്രധാന ഇതിഹാസങ്ങള്‍. കൗരവ പാണ്ഡവ യുദ്ധത്തിന്റെ കഥകളും കഥനങ്ങളും അടങ്ങിയതാണ് മഹാഭാരത ചരിതം. കല്‍പിത കഥകള്‍ക്കപ്പുറം ഈ ഇതിഹാസങ്ങളുടെ സ്വീകാര്യമാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നില്ല. രാമായണത്തിലെ രാമന്റെ ഭരണം നടന്നതായി പറയുന്ന കാലഘട്ടത്തില്‍ ലോകത്ത് എവിടെയും നാഗരികത നിലനിന്നതായി ചരിത്രത്തില്‍ കാണുന്നില്ല.
തേത്രായുഗത്തിന്റെ അവസാനമാണ് ശ്രീരാമന്‍ ഭരണം നടത്തിയത്. 1299000 വര്‍ഷമാണ് തേത്രായുഗത്തിലുള്ളത്. പുരാണങ്ങള്‍ പ്രകാരം 869093 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആ കാലഘട്ടം. എട്ടു ലക്ഷം വര്‍ഷം മുമ്പ് ഭാരതത്തിലോ ലോകത്തെവിടെയെങ്കിലുമോ നാഗരികത നിലനിന്നതായി ഇക്കാലത്ത് ആരും കരുതുന്നില്ല. അത്കൊണ്ട് തന്നെ, ഇവയെല്ലാം ഇതിഹാസങ്ങളായി മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. 
ഭഗവത്ഗീത: പതിനെട്ട് പര്‍വ്വങ്ങളുള്ള മഹാഭാരതത്തിലെ ആറാമത്തെ പര്‍വ്വമായ ഭീഷ്മ പര്‍വ്വത്തിലെ 25 മുതല്‍ 42 വരെ അധ്യായങ്ങളാണ് ഭഗവത്ഗീത. മഹാഭാരതത്തിനകത്താണ് ഇന്ന് ഗീത കാണുന്നതെങ്കിലും അത് ഒരു സ്വതന്ത്ര കൃതിയാണ് എന്ന അഭിപ്രായക്കാര്‍ ഉണ്ട്. പ്രഗത്ഭ പണ്ഡിതന്‍മാരായ ‘ടാല്‍ ബോയിസ് വീലര്‍, ‘തേലംഗ്’ തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്. പ്രശസ്ത വേദ ഗവേഷണ പണ്ഡിതനായ ജി.എസ്. ഖയറിന്റെ അഭിപ്രായത്തില്‍ മൂന്ന് പണ്ഡിതന്‍മാര്‍ ചോര്‍ന്നാണ് ഗീത രചിച്ചത് എന്നാണ്.
ഗീതയുടെ മൂലഗ്രന്ഥത്തില്‍ പതിനൊന്നാം അധ്യായം മുതല്‍ കൂട്ടിച്ചേര്‍ത്തതാണ് എന്ന അഭിപ്രായക്കാര്‍ ഉണ്ട്. (പ്രേംനാഥ് ബസാസ്- ഇന്ത്യന്‍ ചരിത്രത്തില്‍ ഭഗവത്ഗീതയുടെ സാന്നിദ്ധ്യം: 66)
 
 


 
            
 
            
                     
            
                     
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                         
                                     
                                     
                                     
                                     
                                     
                                     
                                    
Leave A Comment