ഹൈന്ദവത
 width=

മതങ്ങളുടെ ചര്‍ച്ചകളില്‍ ഒഴിച്ചു കൂടാനാവാത്തതാണ് ‘ഹൈന്ദവത’ . സത്യത്തില്‍ അങ്ങനെയൊരു മതം തന്നെ ഇല്ലെന്നും കേവലം പ്രാദേശിക വാദത്തിന്റെ അകപ്പെരുമയില്‍ ഉത്ഭൂതമായ സംഹിത മാത്രമാണ് ഹൈന്ദവതയെന്നും പലരും പറയുന്നുണ്ട്.


ഹിന്ദുവെന്ന പദത്തിന്റെ ഉത്ഭവം ‘സിന്ദു’വില്‍ നിന്നാണെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.


സിന്ദു നദീതട വാസികള്‍ വിദേശികളാല്‍ സിന്ദുവെന്ന് വിളിക്കപ്പെട്ടെന്നും. ‘സ’, ‘ഹ’ യായി മാറിയെന്നുമാണ് പറയപ്പെടുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ ‘സി’ ഉച്ചരിക്കപ്പെടുന്നത് ‘ഹി’ എന്നായതിനാല്‍ സിന്ധു, ഹിന്ദുവായി മാറിയതാവാമെന്നും അനുമാനിക്കപ്പെടുന്നു. ‘ഹ’ എന്ന ശബ്ദം ഗ്രീക്കുകാര്‍ക്ക് ഉച്ചാരണ വിഷമം സൃഷ്ടിച്ചതിനാല്‍ ഹിന്ദുക്കള്‍ ഇന്ത്യക്കാരായി മാറി. (Complete of swami vivekananda, vol. 111, page 228).


ഹിന്ദുവെന്ന പദത്തിനര്‍ത്ഥം ഇന്ത്യക്കാരന്‍ എന്നാണ്. ഇന്ത്യയില്‍ ജനിക്കുകയും വളരുകയും ചെയ്തവരെല്ലാം ഈ അര്‍ത്ഥത്തില്‍ ഇന്ത്യക്കാരും ഹിന്ദുക്കളുമാണ്. ഇന്ത്യന്‍ സംസ്‌കാരം ഹൈന്ദവ സംസ്‌കാരമാണ് എന്ന പ്രചണ്ഡമായ പ്രചാരണത്തെ സിന്ദു നദീതടസംസ്‌കാരത്തെക്കുറിച്ചുള്ള പഠനം തകിടം മറിച്ചു.


ഹിന്ദു മതമെന്ന ഒരു മതം ചരിത്രത്തിലില്ലെന്നിരിക്കെ, ഇന്ന് സാമൂഹ്യ തലത്തില്‍ കാണുന്ന ‘ഹിന്ദു’വെന്ന പ്രതിഭാസം ഒരു മതമല്ല എന്ന് പറയുന്നത് നീതിയല്ല. ഹിന്ദുമതത്തിന് നല്‍കപ്പെട്ട നിര്‍വചനം പലതാണ്.
”ഭാരത ദേശത്തില്‍ ഉത്ഭവിച്ച സനാതന ധര്‍മ്മശാസ്ത്രങ്ങള്‍, ആദ്ധ്യാത്മിക ദര്‍ശനങ്ങള്‍ എന്നിവയെ പൊതുവായോ ഭാഗികമായോ സ്വധര്‍മാദര്‍ശമായി വിശ്വസിച്ച് ആദരിക്കുകയും ഭാരത ദേശത്തെ മാതൃഭൂമിയായും പുണ്യഭൂമിയായും കരുതി ബഹുമാനിക്കുകയും ചെയ്യുന്നതാരോ അയാള്‍ ഹിന്ദു”. (ഹിന്ദു ധര്‍മ്മപരിചയം, പേജ് 7)


”സിന്ദു തടം മുതല്‍ സമുദ്രം വരെയുള്ള ഭാരതഭൂമിയെ പുണ്യഭൂമിയായും പിതൃഭൂമിയായും കണക്കാക്കുന്ന ആളെ ഹിന്ദു എന്ന് വിളിക്കുന്നു.”(ഭാരത വിജ്ഞാന കോശം-2:828)


സത്യത്തില്‍ ഇന്ന് ഹിന്ദു എന്ന് വിളിക്കപ്പെടുന്ന മതം ആര്യമതം ആണ്. പ്രശസ്ത പണ്ഡിതന്‍ സത്യവൃതപട്ടേല്‍ ”ഹിന്ദുയിസം: മതവും ജീവിതപാതയും” എന്ന ഗ്രന്ഥത്തില്‍: ”വിദേശികളാല്‍ ഹിന്ദുമതമെന്ന് വിളിക്കപ്പെടുന്നതിന് മുമ്പ് ആര്യന്‍മാര്‍ പിന്തുടര്‍ന്ന മതമെന്ന നിലക്ക് ഹിന്ദുമതം ആര്യമതെമന്ന് വിളിക്കപ്പെട്ടിരുന്നു. പക്ഷെ, പിന്നീട് അനാര്യന്‍മാരും ഇതേ മതം സ്വീകരിച്ചതിനാല്‍ ആര്യമതം ഇന്ത്യയിലെ ഭൂരിഭാഗത്തിന്റെയും മതമായിത്തീര്‍ന്നു. (പേജ്-1)


ചുരുക്കത്തില്‍, ഹൈന്ദവത ഒരു സ്ഥാപിത മതമാണ്. ഭൂമിശാസ്ത്രപരമായി അതിര്‍വരമ്പുകള്‍ നിര്‍ണയിച്ച് കല്‍പിത തത്വങ്ങള്‍ പടച്ച് നിരവധി മതങ്ങളുടെ സങ്കലനമായാണ് ഹിന്ദുമതം നിലകൊള്ളുന്നത്. ദ്രാവിഢ-ആര്യ മതാചാരങ്ങളുടെ സങ്കലനം ഹിന്ദുമതത്തില്‍ ദര്‍ശിക്കാം.


വേദാന്തം, വൈഷ്ണവം, ശൈവം, ശാക്തംസിരം, ഗാണപത്യം, കൗമാരം, യോഗം, സാംഖ്യം, മീമാംസ, ജൈനം, ബുദ്ധം തുടങ്ങിയ ദര്‍ശന ആരാധനാ സമ്പ്രദായങ്ങള്‍ ഇന്ന് നിലനില്‍ക്കുന്ന ഹിന്ദുമതത്തില്‍ കാണാന്‍ കഴിയും. വിശദമായ അപഗ്രഥനങ്ങള്‍ക്ക് പ്രസ്തുത ദര്‍ശനങ്ങള്‍ വിധേയമാക്കാന്‍ മിനക്കെടുന്നപക്ഷം ഭാരതീയ ദര്‍ശനങ്ങളുടെ ഉത്ഭവം ഏകദൈവദര്‍ശനമായിരുന്നെന്നും കാലാനുക്രമത്തില്‍ അപചയം സംഭവിച്ചതാണെന്നും ബോധ്യമാവും.


വസ്തുത ഇതായിരിക്കെ വ്യക്തമായ വിശകലനത്തിന് ഹിന്ദുമതമെന്ന് പേരില്‍ നിലവിലുള്ള സ്ഥാപിത മതം വിധേയമാക്കല്‍ അനിവാര്യമാണ്. അതിനാല്‍ ഹിന്ദുമത ഗ്രന്ഥങ്ങളും ഹിന്ദുമത ആചാരങ്ങളും അടിസ്ഥാന വിശ്വാസങ്ങളും പഠന വിധേയമാക്കണം.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter