ഇസ്‌ലാം എന്നാല്‍ എന്ത്?
ഇസ്‌ലാം എന്നാല്‍ സമര്‍പ്പണം, കീഴടങ്ങുക എന്നാണ് ഭാഷാര്‍ത്ഥം. നാം നമ്മുടെ ദൈവമായ അല്ലാഹുവിനെ അറിയുകയും അവന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് പൂര്‍ണമായി കീഴ്‌പ്പെടുകയും ചെയ്യുന്നതാണ് ഇസ്‌ലാം. ഇങ്ങനെ ചെയ്യുന്ന ഏതൊരാളെ കുറിച്ചും മുസ്‌ലിം എന്ന് പറയുന്നു. സമാധാനം എന്നതാണ് മറ്റൊരര്‍ത്ഥം. മനുഷ്യന്‍ തന്റെ ജീവിതം ഇപ്രകാരം ദൈവത്തിന് സമര്‍പ്പിക്കുന്നതിന്റെ അനന്തര ഫലമായുണ്ടാവുന്നതാണ് സമാധാനം. മറ്റ് മതങ്ങളെ പോലെ ഇസ്‌ലാം എന്ന പേര് ഏതെങ്കിലും വ്യക്തിയോടോ വിഭാഗത്തോടോ ബന്ധപ്പെട്ട് കിടക്കുന്നതല്ല. മറിച്ച് ദൈവം തന്നെ തെരഞ്ഞെടുത്തതും അവസാന ഗ്രന്ഥമായ ഖുര്‍ആനില്‍ എടുത്ത് പറഞ്ഞതുമാണ്. അത് പോലെ മുഹമ്മദ് നബിക്ക് മാത്രം നല്‍കപ്പെട്ട മതമല്ല ഇസ്‌ലാം. പ്രത്യുത മനുഷ്യ പിതാവായ ആദമിന് നല്‍കപ്പെട്ടതും പിന്നീട് നോഹ, അബ്രഹാം, മോശ, യേശു തുടങ്ങിയ ലക്ഷക്കണക്കിന് പ്രവാചകന്‍മാര്‍ മുഖേന ലോകത്ത് നിലനിന്നതും മുഹമ്മദ് നബിയോടെ അവസാന രൂപം പ്രാപിച്ചതുമായ മതമാണ് ഇസ്‌ലാം. ഏകനായ അല്ലാഹു അല്ലാത്ത സര്‍വതിന്റെയും ദിവ്യത്വം നിരാകരിച്ച് കൊണ്ട് സൃഷ്‌ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന വിട്ടുവീഴ്‌ചയില്ലാത്ത ഏകത്വ വാദമാണ് ഇസ്‌ലാമിന്റെ മൂലശില. ദൈവം ഏകനാണെന്ന് വിശ്വസിച്ച് കൊണ്ട് തന്നെ ചില വ്യക്തികള്‍ക്കോ, വസ്‌തുക്കള്‍ക്കോ, സ്ഥലങ്ങള്‍ക്കോ പലരും നല്‍കുന്ന ദിവ്യത്വവും ആരാധനയും ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. സൃഷ്‌ടികളില്‍ നിന്നു തികച്ചും മുക്തനായ ദൈവമാണ് ഇസ്‌ലാം പഠിപ്പിക്കുന്ന അല്ലാഹു.
അല്ലാഹുവിന് മാത്രമേ ആരാധന നിര്‍വഹിക്കാവൂ. അല്ലാഹു അല്ലാത്ത എല്ലാം അവന്റെ സൃഷ്‌ടികളാണ്. അവക്ക് അല്ലാഹു നല്‍കുന്നതല്ലാത്ത ഒരു കഴിവുമില്ല. അത് കൊണ്ട് തന്നെ ആരാധനയില്‍ അവക്ക് യാതൊരു അവകാശവുമില്ല എന്നാണ് ഇസ്‌ലാമിന്റെ പക്ഷം. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിന് ആദ്യമെന്ന പോലെ ഒരു അവസാനമുണ്ട്. അതിന് ശേഷം പുനര്‍ജന്മവും മറ്റൊരു ലോകവും വരാനുണ്ട്. ഇഹലോക ജീവിതം അനശ്വരമായ പരലോക ജീവിതത്തിലേക്കുളള പരീക്ഷണ കാലയളവാണ്. യഥാര്‍ത്ഥ ദൈവത്തെ അറിയാനും അവന്റെ കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കാനുമുളള പരീക്ഷണമാണത്. പരീക്ഷണത്തില്‍ വിജയിക്കുന്നവര്‍ക്ക് അവിടെ സ്വര്‍ഗവും മറ്റു സുഖങ്ങളുമുണ്ട്. പരീക്ഷണത്തില്‍ പരാജയപ്പെടുന്നവര്‍ക്ക് അവിടെ നരകവും മറ്റു ശിക്ഷകളുമുണ്ട്. അല്ലാഹു മനുഷ്യന് വേണ്ടി തെരഞ്ഞെ ടുത്ത മതമാണ് ഇസ്‌ലാമെന്ന് തിരിച്ചറിയുകയും അത് പരിചയപ്പെടുത്തുന്ന രൂപത്തില്‍ അല്ലാഹുവിനെ ആരാധിക്കുകയും അത് പ്രബോധനം ചെയ്‌ത അവസാന പ്രവാചകനായ മുഹമ്മദ് നബിയെ അനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണ്. (നാഥന്റെ മാര്‍ഗം
Leave A Comment