വിഷയം: ഫിഖ്ഹ്
സംയോഗം ചെയ്തു നോമ്പ് മറുച്ചവന്‍റെയും സ്വയംഭോഗം നടത്തി നോമ്പ് മുറിച്ചവന്‍റെയും വിധി ഒന്ന് തന്നെയാണോ? അതിനുള്ള ഫിദ്യ എന്താണ്?
ചോദ്യകർത്താവ്
മുഹമ്മദ് തുഫൈൽ
Feb 17, 2026
CODE :Fiq16085
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സംയോഗം കൊണ്ടാണെങ്കിലും സ്വയംഭോഗം കൊണ്ടാണെങ്കിലും റമളാനിലെ നോമ്പ് മുറിക്കുന്നത് തെറ്റ് തന്നെയാണ്. സംയോഗം കൊണ്ട് നോമ്പ് മുറിച്ചാൽ പ്രായശ്ചിത്തം നൽകുകയം വേണം. തുടർച്ചയായി 60 നോമ്പ് അനുഷ്ഠിക്കുക എന്നതാണ് അത്. ശാരീരികമായി അതിന് സാധിക്കാത്തവർ 60 പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുകയും വേണം. ഇതോടൊപ്പം ആ നോമ്പ് പിന്നീട് നോറ്റ് വീട്ടുകയും വേണം.
സ്വയംഭോഗം ചെയ്ത് നോമ്പ് മുറിച്ചാൽ നോമ്പ് മുറിയും. എന്നാൽ ഇതിന് ലൈംഗിക ബന്ധത്തിന്‍റേത് പോലുള്ള കടുത്ത പ്രായശ്ചിത്തം (60 നോമ്പ്) ഇല്ല. മുറിഞ്ഞുപോയ ആ നോമ്പ് റമദാനിന് ശേഷം ഒരു ദിവസം നോറ്റ് വീട്ടുക എന്നത് മാത്രമാണ്. എങ്കിലും, ഇതൊരു തെറ്റായ കാര്യമായതിനാൽ ആത്മാർത്ഥമായി അല്ലാഹുവിനോട് പാപമോചനം തേടി തൌബ ചെയ്ത് മടങ്ങുകയും വേണം.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


