വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും
- Web desk
- Jul 6, 2012 - 11:55
- Updated: Apr 3, 2021 - 11:45
അല്ലാഹു നമ്മുടെ ദൈവമാണ്, അവന് പങ്കാളികളായി ആരുമില്ല എന്നതാണ് ഇസ്ലാമിന്റെ ഏറ്റവും പരമമായ വിശ്വാസം. ഈ വിശ്വാസത്തിന്റെ കീഴില്‍ വരുന്ന വേറെ ഒരുപാട് വിശ്വാസങ്ങള്‍ ഇസ്ലാമിലുണ്ട്. അവയുടെ കൂട്ടത്തില്‍ അടിസ്ഥാനമായി വിശ്വസിക്കേണ്ട ആറു കാര്യങ്ങള്‍ അടിസ്ഥാന വിശ്വാസങ്ങള്‍ (ഈമാന്‍ കാര്യങ്ങള്‍) എന്ന പേരില്‍ അറിയപ്പെടുന്നു. അത് പോലെ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് കൊണ്ട് ഒരു മുസ്ലിം ചെയ്യുന്ന ദൈനം ദിന ജീവിതത്തിലെ ഓരോ പ്രവര്‍ത്തനങ്ങളും ഇസ്ലാമിക വീക്ഷണത്തില്‍ ആരാധനയാണ്. അവക്ക് പ്രത്യേകം പ്രതിഫലം നല്കപ്പെടുകയും ചെയ്യുന്നു. പുറമെ ഏറ്റവും പ്രധാനമായ അഞ്ച് അനുഷ്ഠാന കര്‍മ്മങ്ങള്‍ ഇസ്ലാമിലുണ്ട്. അവയെ അനുഷ്ഠാന കാര്യങ്ങള്‍ (ഇസ്ലാം കാര്യങ്ങള്‍) എന്ന് വിളിക്കുന്നു. നാം ചെയ്യുന്ന ആരാധനകളുടെ ഒരു ആവശ്യവും അല്ലാഹുവിനില്ല. അത് കാരണമായി അവന്റെ മഹത്വം വര്‍ദ്ധിക്കുകയോ കുറയുകയോ ചെയ്യുന്നില്ല. മനുഷ്യന് ചെയ്യുന്ന എല്ലാ ആരാധനകളും മനുഷ്യന്റെ തന്നെ നന്മക്ക് വേണ്ടിയാണ്. അത് വഴി മനുഷ്യന് സന്തോഷവും സംതൃപ്തിയും ലഭിക്കുന്നു. അടിസ്ഥാന വിശ്വാസങ്ങള്‍ (ഈമാന്‍) 1) അല്ലാഹുവില്‍ വിശ്വസിക്കുക 2) അവന്റെ മാലാഖമാരില്‍ വിശ്വസിക്കുക 3) അവന് അവതരിപ്പിച്ച ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക 4) അവന് അയച്ച പ്രവാചകന്മാരില് വിശ്വസിക്കുക 5) അന്ത്യനാളില്‍ വിശ്വസിക്കുക 6) ദൈവീക വിധിയില്‍ വിശ്വസിക്കുക അനുഷ്ഠാന കാര്യങ്ങള്‍ (ഇസ്ലാം) 1) ശഹാദത്ത് (സാക്ഷ്യ വചനം) 2) നിസ്കാരം (നിര്‍ബന്ധ പ്രാര്‍ത്ഥന) 3) സകാത്ത് (നിര്‍ബന്ധ ദാനം) 4) നോമ്പ് (വ്രതം) 5) ഹജ്ജ് (കഅ്ബ ലക്ഷ്യമാക്കിയുളള തീര്‍ത്ഥയാത്ര)
Leave A Comment
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Voting Poll
മദ്റസ അധ്യാപകരെക്കുറിച്ചു ഉയർന്നു വരുന്ന പീഢന ആരോപണങ്ങളെ നിങ്ങൾ എങ്ങനെ കാണുന്നു?
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.