ബഹുസ്വരതയില്‍ ഹംസ യൂസുഫിനെ വായിക്കുമ്പോള്‍

 ഇമാം മുസ്‌ലിം ഇങ്ങനെ ഒരു ഹദീസ് റിപ്പോര്‍ട്ട് ചെയ്തതായി കാണാം. ലാ യസാലു അഹ്‌ലുല്‍ ഗര്‍ബി ളാഹിരീന അലല്‍ ഹഖി ഹത്താ തഖൂമ സ്സാഅ:  പൊതുവെ മോറോക്കയിലെ മുസ്ലിംകള്‍ ഈ ഹദീസ് ഏറ്റ് പിടിക്കുകയും തങ്ങളുടേത് ഇസ്ലാമിന്‍ തനത് മാര്‍ഗം ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കയും ചെയ്യാറണ്ട്. ഇത് മൊറോക്കോ ആണെന്നും അല്ല സിറിയ ആണെന്നും പണ്ഡിതര്‍ക്ക് അഭിപ്രായം വ്യത്യാസമുണ്ട്. എന്തായാലും മുസ്ലിംകളെ കുറിച്ച് ഈയിടെ നടന്ന ഒരു പഠനം അനുസരിച്ച് മതനിഷ്ട ഏററവും കൂടുതല്‍ കാണുന്നത്  പാശ്ചാത്യ മുസ്ലികളില്‍ ആണെന്ന് കണ്ടെത്തുകയുണ്ടായി. പൌരസ്ത്യ മുസ്ലിംകള്‍ പല കാരണങ്ങള്‍ കൊണ്ടും മതത്തില്‍ നിന്നും അകലെയാണെന്നും  വിലയിരുത്തിയിട്ടുണ്ട്. ഹദീസിന്റെ ബാഹ്യമായ അര്‍ത്ഥം നോക്കിയാല്‍ അന്ത്യനാള്‍ വരുന്നത് വരെ പാശ്ചാത്യ ലോകത്തുള്ളവര്‍ സത്യത്തിന് മേലെയിരിക്കും എന്നതാണ്. എന്നാല്‍ ഇസ്ലാമിക ചിന്തകളില്‍ പുത്തന്‍ ഉണര്‍വ്വ് പകരുന്ന ഒരുപിടി കാര്യങ്ങള്‍ പാശ്ചാത്യ ലോകത്ത് കാണാനാകും. പൌരസ്ത്യ മുസ്ലിംകള്‍ സങ്കര്‍ഷങ്ങളിലും അടിച്ചമര്‍ത്തലുകളിലും പെട്ടതിനാല്‍ പൊതുവെ ചിന്താപരമായ ഒരു മരവിപ്പിലാണ് അതേ സമയം പാശ്ചാത്യ ലോകത്ത് ശബീര്‍ അലി, ഇമാം സൈദ് ശാകിര്‍ തുടങ്ങിയ അനവധി ചിന്തകര്‍ മുസ്ലിങ്ങള്‍ക്ക് ആവേശമായി മാറിയിരിക്കുന്നു. 

ഇക്കൂട്ടത്തില്‍ ഒരിക്കലും വിസ്മരിക്കനവാത്ത നാമമണ് ശൈഖ് ഹംസ യൂസുഫിന്റേത്. ആഗോള ഇസ്ലാമിക ചലനങ്ങളെ ശ്രദ്ധിക്കുന്നവര്‍ക്ക് ഇന്ന് അപരിചിതമല്ല ഈ നാമം. പാശ്ചാത്യര്‍ക്കു മുമ്പില്‍ ഇസ്ലാമിനെ കാലികമായും മനോഹരമായും അവതരിപ്പിച്ചും ഇസ്ലാമിനെതിരിലുള്ള ആരോപണങ്ങളെ വസ്തുനിഷ്ഠമായി പ്രതിരേമാധിച്ചും സമകാലിക മുസ്ലിം പണ്ഡിതനിരയില്‍ ഇന്ന് ഹംസ യൂസുഫ് മുന്നിലുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ഇസ്ലാം സ്വീകരിച്ച പടിഞ്ഞാറുകാരില്‍ വേറിട്ട മുഖമാണ് ശൈഖ് ഹംസ യൂസുഫിന്റേത്.
ഇസ്ലാം ആശ്ലേഷിച്ചശേഷം, വൈജ്ഞാനിക പ്രബോധന രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തവര്‍ പടിഞ്ഞാറു നിന്നു നിരവധി ഉണ്ടായിട്ടുണ്ട്. മെര്‍മഡ്യുക് പിക്താള്‍, മുഹമ്മദ് അസദ്, മര്‍യം ജമീല, മുറാദ് ഹോഫ്മാന്‍, യൂസുഫ് എസ്റ്റസ് അങ്ങനെ നീളുന്നു ആ പട്ടിക. ഇക്കൂട്ടത്തില്‍ എണ്ണപ്പെടേണ്ട സമകാലിക പണ്ഡിതനാണ് ശൈഖ് ഹംസ യൂസുഫ്. ഇസ്ലാമിനെ സംബന്ധിച്ച് ആഴത്തില്‍ പഠിക്കുകയും മനുഷ്യനിര്‍മ്മിത ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ നിരര്‍ത്ഥകത തുറന്നു കാട്ടുകയുമായിരുന്നു നടേ പറഞ്ഞ പ്രബോധകര്‍ എങ്കില്‍, ശൈഖ് ഹംസ യൂസുഫിന്റെ 'ഇസ്ലാം എക്സ്പോസിഷന്‍സ്' ആ മേഖലകളില്‍ പരിമിതപ്പെടാതെ, ഇസ്ലാമിന്റെ ക്ലാസ്സിക്കല്‍ സുവര്‍ണ്ണകാലഘട്ടങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്നതു കൂടിയാണ്. രചനകളിലൂടെയായിരുന്നു മുന്‍കാല ചിന്തകരില്‍ അധികവും ഇസ്ലാമിനെ പടിഞ്ഞാറിനു മുമ്പില്‍ തുറന്നു വെച്ചതെങ്കില്‍, ആകര്‍ഷകമായ പ്രഭാഷണങ്ങളിലൂടെയാണ് ശൈഖ് ഹംസ യൂസുഫ് പാശ്ചാത്യ-പൗരസ്ത്യ ഭേദമന്യേ അഭ്യസ്തവിദ്യരായ ആധുനിക തലമുറക്ക് മുമ്പില്‍ ഇസ്ലാമിനെ അനാവരണം ചെയ്യുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു കാര്യം ജനപ്രിയമായി മാറുന്നതിന്റെ ഏറ്റവും പ്രകടമായ ലക്ഷണം ഇന്റര്‍നെറ്റില്‍ അതിന്റെ ലഭ്യതയാണ്. ശൈഖ് ഹംസ യൂസുഫിനെ ലോകം കൂടുതല്‍ അറിഞ്ഞതും അറിഞ്ഞുകൊണ്ടിരിക്കുന്നതും യൂട്യൂബിലൂടെ ആയിരിക്കും. തന്റെ ഔദ്യോഗിക വെബ്സൈറ്റായ ംംം.മെിറമഹമ.ീൃഴ നേക്കാള്‍, ശൈഖിന്റെ വിവിധ വിഷയങ്ങളിലുള്ള നിരവധി പ്രഭാഷണങ്ങള്‍ യൂട്യൂബിലാണ് നിറഞ്ഞു നില്‍ക്കുന്നത്. സുന്ദരമായ അമേരിക്കന്‍ ആക്സെന്റില്‍ സുസ്മേരവദനനായി ശ്രോദ്ധാക്കളെ അഭിസംബോധനം ചെയ്യുന്ന ഹംസ യൂസുഫിനെ കേള്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥി അദ്ദേഹത്തെ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കും. യുക്തിബദ്ധമായ സമര്‍ത്ഥനങ്ങള്‍ക്കൊപ്പം ഇസ്ലാമിന്റെ സുവര്‍ണ ചരിത്രപൈതൃകങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതാണ് ശൈഖ് ഹംസ യൂസുഫിന്റെ പ്രഭാഷണങ്ങള്‍. ബ്രിട്ടനില്‍ നിന്ന്  പ്രസിദ്ധീകരിക്കുന്ന ''ദ ഗാര്‍ഡിയന്‍'' ദിനപത്രവും യു എസ് മാഗസിനായ ''ദ ന്യൂയോര്‍ക്കറും'', പാശ്ചാത്യര്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള മുസ്ലിം പണ്ഡിതനായാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ജോര്‍ദാന്‍ ഭരണകൂടം വര്‍ഷാവര്‍ഷം പ്രസിദ്ധീകരിക്കുന്ന 'ഠവല 500 ങീേെ കിളഹൗലിശേമഹ ങൗഹെശാ െ(ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ മുസ്ലിം വ്യക്തികള്‍)'' എന്ന പുസ്തകം 2009-ല്‍ മുപ്പത്തിയെട്ടാം സ്ഥാനത്താണ് ഹംസ യൂസുഫിനെ പരിചയപ്പെടുത്തുന്നത്. ഇസ്ലാമിന്റെ ക്ലാസ്സിക്കല്‍ കൃതികളില്‍ ഏറ്റവും അവഗാഹമുള്ള പാശ്ചാത്യപണ്ഡിതനായാണ് പുസ്തകം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 
അമേരിക്ക പോലൊരു ബഹുമത-വംശ-സാംസ്‌കാരങ്ങളുടെ സംഗമഭൂമിയില്‍, ഇസ്ലാമിന്റെ പരസ്പരാശ്രിതത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഇന്‍ക്ലുസീവ് ഇസ്ലാമിന്റെ വക്താവാണ് ശൈഖ് ഹംസ യൂസുഫ്. അത്തരമൊരു അന്തരീക്ഷത്തിന് ഏറെ അനുയോജ്യമായ ഫിഖ്ഹി സങ്കല്‍പ്പങ്ങളും മതവിധികളുമാണ് ശൈഖ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഇസ്ലാമിനെ അകലെ നിന്നുമാത്രം കണ്ടും കേട്ടുമറിഞ്ഞ, അതും പലപ്പോഴും തെറ്റായിതന്നെ മനസ്സിലാക്കുന്ന ഒരു സമൂഹത്തിനു മുമ്പില്‍, ഉപരിപ്ലവമായ ഇസ്ലാമിന്റെ വാര്‍പ്പുമാതൃകകളല്ല; ഇസ്ലാമിന്റെ ആഴത്തിലുള്ള അര്‍ത്ഥതലങ്ങളെ സ്പര്‍ശിക്കുന്ന, വ്യത്യസ്ത സ്ഥലകാലങ്ങള്‍ക്കിണങ്ങും വിധം പ്രായോഗികവും ഫ്‌ലക്‌സിബിളുമായ ഇസ്ലാമിന്റെ വൈവിധ്യപൂര്‍ണമായ മാനിഫസ്റ്റേഷനുകളാണ് ഏറ്റവും അനുയോജ്യമായ പ്രബോധനരീതിയെന്നാണ് ഹംസ യൂസുഫിന്റെ പക്ഷം. ഇസ്ലാമിന്റെ വൈവിധ്യമുഖം തന്റെ വസ്ത്രധാരണത്തില്‍ വരെ പ്രതിഫലിപ്പിക്കുന്നു ശൈഖ്. പല വേദികളിലും പലതരം വസ്ത്രധാരണ രീതിയാണ് അദ്ദേഹം സ്വീകരിക്കുക. പാശ്ചാത്യ വസ്ത്രങ്ങളണിഞ്ഞും വടക്കനാഫ്രിക്കന്‍ രാജ്യങ്ങളിലെ പാരമ്പര്യ വസ്ത്രധാരണ രീതി സ്വീകരിച്ചും അദ്ദേഹം വേദികളില്‍ പ്രത്യക്ഷപ്പെടുന്നു. മുസ്ലിംകളിലും അമുസ്ലിംകളിലുംപെട്ട തീവ്രവാദികളുടെ കടുത്ത എതിര്‍പ്പുകളാണ് അതിനാല്‍ തന്നെ ശൈഖ് ഹംസ യൂസുഫിന് നേരിടേണ്ടി വരുന്നത്.
സുരക്ഷിതമായൊരു രാജ്യത്ത് ജീവിക്കാന്‍ കഴിയുന്നതില്‍ തങ്ങള്‍ അനുഗ്രഹീതരാണെന്ന് ഹംസ യൂസുഫ് പ്രതിപാതിക്കുന്നു. ഖുര്‍ആനിക വചനങ്ങളും പ്രവാചകാധ്യാപനങ്ങളും സന്തര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി ദുര്‍വ്യാഖ്യാനം ചെയ്തു. 'സമകാലിക സാമൂഹ്യ സമസ്യകള്‍ക്ക് സ്രഷ്ടാവിന്റെ പൂര്‍ണ്ണമെന്താനെന്ന് ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ നമുക്ക് പരിശോധിക്കുകയും കണ്ടെത്തുകയും ചെയ്യാം' എന്ന് വാദിക്കുന്ന മതഭ്രാന്തന്മാരെ കരുതിയിരിക്കാന്‍ ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ തന്റെ ശ്രോദ്ധാക്കളോട് ഹംസ യൂസുഫ് ആഹ്വാനം ചെയ്തു. ഇംഗ്ലണ്ടിലെ തീവ്രവാദികളോടും മതഭ്രാന്തന്മാരോടുമുള്ള  യൂസുഫിന്റെ ദൃഡമായ സമീപനം രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഏറെ ആദരവ് പിടിച്ച് പറ്റാന്‍ പര്യപ്തമായിട്ടുണ്ട്. പടിഞ്ഞാറന്‍ മുസ്ലിംകള്‍ വിവേചനങ്ങള്‍ക്കിരയാകുന്നുവെന്നത് വ്യതസ്തമായ വാദമാണ് എന്നതും അത്തരം നിരര്‍ത്ഥക ജല്‍പന്നങ്ങളുയര്‍ത്തുന്നവര്‍ക്ക് മുസ്ലിം രാഷ്ട്രങ്ങളിലേക്ക് കുടിയേറലാണ് ഉത്തമം എന്നും ഹംസ യൂസുഫ് ഉറച്ച് വിശ്വസിക്കുന്നു. ഡെന്മാര്‍ക്കില്‍ പ്രവാചകര്‍ നിന്ദിക്കപ്പെട്ട കാര്‍ട്ടൂണ്‍ വിവാദത്തില്‍ മുസ്ലിം സമൂഹം സ്വീകരിച്ച പൊതുനിലപാടില്‍ അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു. ഉത്തരാഫ്രിക്കയില്‍ നിന്നും മറ്റുമുള്ള മുസ്ലിം കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കാന്‍ ഡെന്മാര്‍ക്ക് വഹിച്ച ഉദാരമായ പങ്ക് സ്തുത്യര്‍ഹമാണെന്നും അത് വിസ്മൃതിയിലേക്കാഴ്ത്തുന്നത് കടുത്ത അപരാധമാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയിലെ ഹൂസ്റ്റണ്‍ യൂനിവേര്‍സിറ്റിയില്‍ മുഴുവന്‍ ഇരിപ്പിടവും നിറഞ്ഞു കവിഞ്ഞ് ഇടനാഴികള്‍ പോലും ജനനിബിഡമായിത്തീര്‍ന്നു. വശ്യവചസ്സുകളുടെ വാഗ്‌ധോരണി തീര്‍ത്ത് വേദിയിലെ ശ്രദ്ധാകേന്ദ്രങ്ങളായ രണ്ട് പ്രഭാഷകരില്‍ നിന്നും കിംഗ്‌സ് ഇംഗ്ലീഷിന് തതുല്യമായി സ്ഫുടമായ അറബി ഭാഷ പ്രവഹിച്ചപ്പോള്‍ സദസ്യരൊന്നടങ്കം അത്ഭുതസ്തബ്ധരായി അമേരിക്കയിലെ ഇസ്ലാമിക മുന്നേറ്റത്തിന് പുതുജീവന്‍ പകരാന്‍ മുന്നിട്ടിറങ്ങിയ ശൈഖ് ഹംസ യൂസുഫും ഇമാം സൈദ് ശാകിറുമായിരുന്നു ആ പ്രാഭാഷകര്‍. ക്രിസ്റ്റ്യാനിറ്റിയുടെ വരണ്ട ഭൂമികയില്‍ നിന്നും ഇസ്ലാമിന്റെ ശാദ്വലതീരത്തേക്ക് കടന്നു വന്നവരാണ് ഇവര്‍ രണ്ടുപേരും ഇസ്ലാമാശ്ലേഷണത്തിനു ശേഷം ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും പ്രബലരായ പണ്ഡിതന്‍മാരുടെ മാര്‍ഗദര്‍ശനത്തിനു കീഴില്‍ വര്‍ഷങ്ങളോളം വിജ്ഞാന സമ്പാദനത്തിനും പോഷണത്തിനുമായി ഇവര്‍ ചിലവയിച്ചു. ഹംസ യൂസുഫ് സ്റ്റേജില്‍ നിന്നിറങ്ങിയപ്പോള്‍ സദസ്സ് മുഴുവന്‍ പൊതിഞ്ഞു. സദസ്യരില്‍ ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള മുസ്ലിം കുടിയേറ്റക്കാരും നിരവധി ആഫ്രോ-അമേരിക്കക്കാരും ഇസ്ലാം ആശ്ലേഷിച്ച കുറേപേരും ഇതര മതസ്തരുമുണ്ടായിരുന്നു. ശിരോവസ്ത്രം ധരിച്ചും അല്ലാതെയുമുള്ള സ്ത്രീകളും അക്കൂട്ടത്തില്‍ ഇടം പിടിച്ചിരുന്നു. യൂസുഫിന്റെയും ശാകിറിന്റെയും ഓട്ടോ ഗ്രാഫിനായി അവര്‍ തിരക്ക് കൂട്ടി. യൂസുഫിനെയും ശാകിറിനെയും അഭിവാദ്യം ചെയ്യാന്‍ ഒരു മണിക്കൂറിലധികം കാത്തിരുന്ന ഇന്ത്യന്‍ വംശജനായ ഐ. ടി. സ്‌പെഷ്യലിസ്റ്റ് സുലൈമാന്‍ അന്‍സാരി ആത്മഗതം ചെയ്തു. ''ഞങ്ങളൊക്കെ ജനനം മുതല്‍ക്കെ മുസ്ലിംകളാണ് എന്നാല്‍ ഈ പുതുവിശ്വാസികള്‍ നമ്മളേക്കാള്‍ ഏറെകാതം മുന്നിലാണ്.''

സെന്റ് അഗസ്റ്റിന്‍, പാറ്റണ്‍, എറിക് എറിക്‌സണ്‍, യൂങ്ങ്, സോള്‍ സെനിസ്റ്റിന്‍, ഓഡര്‍, റോബര്‍ട്ട് റെബല്ല, ജനറല്‍ വില്യം, സിവെസ്റ്റ്, മോരലാന്റ് തുടങ്ങിയവരുടെയും ബൈബിളിലെയും ഉദ്ധരണികള്‍ തന്റെ ചെറു പ്രഭാഷണത്തില്‍ സന്തര്‍ഭോജിതമായി ഉദ്ധരിച്ചുകൊണ്ട് യൂസുഫ് തന്റെ ശ്രോദ്ധാക്കളെ വിസ്മയഭരിതരാക്കുന്നു. പശ്ചിമേഷ്യയിലെ പ്രമുഖമായ ഒരു ടി വി റിയാലിറ്റി ഷോയുടെ അവതാരകന്‍ കൂടിയാണിദ്ദേഹം. വമ്പിച്ച ജനപ്രീതിയുള്ള ഈ റിയാലിറ്റി ഷോയില്‍ യൂസുഫ് അമേരിക്കയിലൂടെ അറബികളെയും കൊണ്ട് യാത്ര ചെയ്യുകയും യാത്രാനുഭവങ്ങളിലൂടെ അമേരിക്കക്കാരെ സംബന്ധിച്ച അറബി മുന്‍ധാരണകള്‍ പൊളിച്ചെഴുതുകയും ചെയ്യുന്നു. യൂസുഫിന്റെ ചിന്താബന്ധുരമായ പ്രഭാഷണങ്ങള്‍ക്ക് വേദിയാകുന്ന തീയേറ്ററുകളും മസ്ജിദുകളും യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയങ്ങളും നിറഞ്ഞുകവിയുന്നത് അമേരിക്കയില്‍ സ്ഥിരം കാഴ്ചയാണ്. പണ്ഡിതന്മാരെന്ന നിലയിലും ഇസ്ലാമാശ്ലേഷിച്ഛവരെന്ന നിലയിലും ഇദ്ദേഹം തങ്ങളുടെ സമകാലികരെ അപേക്ഷിച്ച് മുസ്ലിം സമൂഹത്തില്‍ അത്യുന്നത സ്ഥാനം അലങ്കരിക്കുന്നു. മാര്‍ഗഭ്രംശം സംഭവിച്ച അമേരിക്കന്‍ മുസ്ലിം സമൂഹത്തെ സല്പസ്ഥാവിലേക്ക് നയിക്കാന്‍ പടച്ചമയം ധരിക്കേണ്ട സമയം അതിക്രമിച്ചെന്ന യൂസുഫിന്റെ സന്ദേശം സീഡികളിലൂടെയും പുസ്തകങ്ങളിലൂടെയും ഇന്ന് അമേരിക്കന്‍ മുസ്ലിം സമൂഹം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
തീവ്രവാദത്തെ ന്യായീകരിക്കാന്‍ ഖുര്‍ആനിക വചനങ്ങളും പ്രവാചകാധ്യാപനങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യുന്നവരില്‍ നിന്നും ഇസ്ലാമിനെ മോചിപ്പിക്കുക അത്യന്താപേക്ഷിതമാണെന്ന് ഹംസ യുസുഫ് ആഹ്വാനം ചെയ്യുന്നു. അവര്‍ ഏതെങ്കിലും പണ്ഡിതനെയോ ചിന്താധാരയെയോ പ്രത്യക്ഷമായി ഭരത്സിക്കുന്നില്ലെങ്കില്‍ പോലും ഇസ്ലാമിലെ പ്രതിലോമ വിഭാഗങ്ങളായ വഹാബിസവും സലഫിസവും ഹംസ യുസുഫ് നിരാകരിക്കുന്നതായി വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെടുന്നു.

ബാല്യവും ഇസ്ലാമാശ്ലേഷണവും

മൈക്കിള്‍ സൂഗിച്ചി*ന്റെ അനുഭവക്കുറിപ്പില്‍ ഇങ്ങനെ കാണാം: ''ഇസ്രയേലുമായി നയതന്ത്രബന്ധം ആരംഭിക്കുക വഴി, ഈജിപ്ഷ്യന്‍ പ്രസിഡണ്ടായിരുന്ന അന്‍വര്‍ സാദത്ത് പടിഞ്ഞാറിന് പ്രിയപ്പെട്ടവനായി മാറിക്കൊണ്ടിരിക്കുന്ന കാലം. പടിഞ്ഞാറുമായുള്ള നയതന്ത്ര സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, എഴുപതുകളില്‍ ശൈഖുല്‍ അസ്ഹറായിരുന്ന ഡോ. അബ്ദുല്‍ ഹലിം മഹ്മൂദിന്റെ നേതൃത്വത്തില്‍ പണ്ഡിതരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘത്തെ സാദത്ത് യു എസിലേക്ക് അയക്കുകയുണ്ടായി. ലോസ് എയ്ഞ്ചെല്‍സിലെ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ വെച്ചു നടത്തപ്പെട്ട ഒരു പൊതു പരിപാടിയില്‍ തദ്ദേശീയരും കുടിയേറ്റക്കാരുമായ നിരവധി മുസ്ലിംകള്‍ സംബന്ധിച്ചു. ശൈഖുല്‍ അസ്ഹറിന്റെയും പ്രസിദ്ധ ഈജിപ്ഷ്യന്‍ ഖാരിഅ് ശൈഖ് മുഹമ്മദ് ഖലീലിന്റെയും സന്ദര്‍ശനത്തില്‍ ആവേശഭരിതരായിരുന്നു അമേരിക്കന്‍ മുസ്ലിംകള്‍. അമേരിക്കയില്‍ മുസ്ലിംകള്‍ക്ക് ശോഭനമായ ഭാവിയുണ്ടെന്ന സന്ദേശം കൈമാറിയ ശൈഖുല്‍ അസ്ഹറിന്റെ പ്രഭാഷണത്തിനും പൊതുപരിപാടിക്കും ശേഷം നടന്ന പത്ര സമ്മേളനത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ അല്‍പം അതിശയോക്തിയോടെ ശൈഖുല്‍ അസ്ഹറിനോടു ചോദിച്ചു:  ''അമേരിക്ക ഒരു മുസ്ലിം രാജ്യമായി മാറുമെന്ന് താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടോ?'' പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു. ''എന്തുകൊണ്ടില്ല? അമേരിക്കന്‍ ജനത ദൈവത്തില്‍ വിശ്വസിക്കുന്നു, ഇസ്ലാമാകട്ടെ ദൈവത്തിന്റെ മതമാണ്. അതിനാല്‍ അമേരിക്ക മുസ്ലിം രാജ്യമാകുന്നത് അസംഭ്യവ്യമല്ല.'' പള്ളിക്കു പുറത്തു വന്ന അദ്ദേഹം എന്നെയും ഊഷ്മളമായി അഭിവാദ്യം ചെയ്തു. മൂന്നുപേര്‍കൂടി എന്നോടൊപ്പം ഇസ്ലാം സ്വീകരിച്ച കാര്യം തെല്ലൊരഭിമാനത്തോടെ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ചെറുപുഞ്ചിരിയോടെ അദ്ദേഹം എന്നോടു ചോദിച്ചു: ''എന്തുകൊണ്ട് മുന്നൂറ് പേരില്ല?'' (എന്തു കൊണ്ടത് മൂന്നു പേരില്‍ ഒതുങ്ങി?) അദ്ദേഹത്തിന്റെ മറുചോദ്യം എന്നില്‍ ജാള്യത ഉണര്‍ത്തി. അങ്ങനെ ചോദിക്കുക വഴി അദ്ദേഹം എന്നെ വിനയം പഠിപ്പിക്കുകയായിരുന്നോ? ഇത്തരം ചെറിയ ഒരു സംഘത്തെ ഇസ്ലാമിലേക്കു കൊണ്ടുവന്നതില്‍ തൃപ്തിയായി ഇരിക്കാതെ കൂടുതല്‍ പേരെ ഇസ്ലാമിലേക്കു കൊണ്ടുവരൂ എന്നാണോ അദ്ദേഹം ഉദ്ദേശിച്ചത് ? പുറത്തു തട്ടി അഭിനന്ദിക്കുമെന്നു പ്രതീക്ഷിച്ച ആ വലിയ മനുഷ്യന്റെ മുമ്പില്‍ ഞാന്‍ ചെറുതായിപ്പോയതായി എനിക്കു തോന്നി. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. അന്ന് എന്നോടൊപ്പം ഇസ്ലാം സ്വീകരിച്ച മൂന്നുപേരില്‍ ഒരാള്‍ ഇന്ന് ലോകത്ത് അറിയപ്പെടുന്ന മുസ്ലിം പണ്ഡിതനും പടിഞ്ഞാറ് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന മുസ്ലിം വ്യക്തിത്വവുമാണ്. പാശ്ചാത്യലോകത്ത് ഇസ്ലാമിന്റെ ആധികാരിക സ്രോതസ്സുകളില്‍ ഒരാള്‍. അദ്ദേഹമാണ് ശൈഖ് ഹംസ യൂസുഫ്. മൂന്നു പേരെയല്ല, ആയിരക്കണക്കിനാളുകള്‍ക്ക് ഇസ്ലാമിന്റെ പ്രകാശം അദ്ദേഹത്തിലൂടെ എത്തിക്കൊണ്ടിരിക്കുന്നു. അന്ന് ശൈഖുല്‍ അസ്ഹര്‍ ചോദിച്ചത് മുന്നൂറു പേരെങ്കിലും എന്തുകൊണ്ട് ഇസ്ലാം സ്വീകരിച്ചില്ല എന്നാണ്. പതിറ്റാണ്ടുകള്‍ക്കു ശേഷം വരുന്ന ഈ മാറ്റം മുന്നില്‍ കണ്ടാവണം, ദീര്‍ഘദൃഷ്ടിയോടെ അദ്ദേഹം അന്നങ്ങനെ ചോദിച്ചത്'' .

(അമേരിക്കന്‍ എഴുത്തുകാരനായ മൈക്കിള്‍ സുഗിച്ച് 1972-ല്‍ ഇസ്ലാം സ്വീകരിച്ചു. 23 വര്‍ഷം മക്കയില്‍ ജീവിച്ച അദ്ദേഹം മുസ്ലിം ലോകത്ത് അത്രയൊന്നും അറിയപ്പെടാത്ത പണ്ഡിതന്‍മാരെയും സൂഫികളെയും നേരില്‍ കണ്ട് അവരെ കുറിച്ച് എഴുതിയ 'ടശഴി െീള ഒീൃശ്വീി:െ ങലലശേിഴ െംശവേ ങലി ീള ഗിീംഹലറഴല മിറ കഹഹൗാശിമശേീി' എന്ന പുസ്തകം നിരൂപക ശ്രദ്ധ നേടിയ കൃതിയാണ്. ഇസ്ലാം സ്വീകരിച്ച് ഹാറൂന്‍ എന്ന പേര് സ്വീകരിച്ചെങ്കിലും മൈക്കിള്‍ സുഗിച്ച് എന്ന തൂലികാ നാമത്തില്‍ തന്നെ എഴുതുന്ന അദ്ദേഹം പാശ്ചാത്യര്‍ക്കിടയില്‍ പേരെടുത്ത എഴുത്തുകാരനാണ്)

വിദ്യാസമ്പന്നരായ ഗ്രീക് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ദമ്പതികളുടെ ആദ്യസന്താനമായി വാഷിംഗ്ടണില്‍ 1959 ലാണ് മാര്‍ക് ഹാന്‍സണ്‍ (പഴയ പേര്) ജനിക്കുന്നത്. യൂനിവേഴ്സിറ്റി പ്രൊഫസറായിരുന്ന പിതാവില്‍ നിന്ന് കവിതകളും ഫിലോസഫിയും പഠിച്ച് മാര്‍ക് ഹാന്‍സണ്‍ ബാല്യം പിന്നിട്ടത് നോര്‍ത്ത് കാലിഫോര്‍ണിയയിലായിരുന്നു. രണ്ട് ഉന്നത വിദ്യാഭ്യാസ വിചക്ഷണരുടെ പുത്രനായി ജനിച്ച ക്രിസ്ത്യന്‍ തിയോളജിയില്‍ പഠനം നടത്തിക്കൊണ്ടിരിക്കെ, മാര്‍ക്ക് ഹാന്‍സന്‍ 1977ല്‍ തന്റെ പതിനേഴാം വയസ്സിലാണ് ഇസ്ലാമിലേക്കുള്ള വഴി കണ്ടെത്തുന്നത്. ഗ്രീക്ക് യാഥാസ്ഥിതിക പൌരോഹിത്യത്തിലേക്ക് വിധിക്കപ്പെടേണ്ടിയിരുന്ന മാര്‍ക്ക് തന്റെ ഹൈസ്‌കൂള്‍ ജീവിതത്തിനിടയിലുണ്ടായ മാരകമായ ഒരു കാറപകടത്തിന് ശേഷമാണ് മാര്‍ക്ക് ഇസ്ലാം ആശ്ലേഷിക്കുന്നത്. കാറപകടം തന്റെ അസ്ഥിതപരമായ ഒരന്വേഷണം നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ത്രിയേകത്വമെന്ന അത്യന്തം സങ്കീര്‍ണ്ണമായ ചോദ്യം ദൈവ സങ്കല്‍പത്തേക്കാളും അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന ഇസ്ലാമിന്റെ ലളിതമായ സന്തേശമാണ് തന്നെ ഇതിലേക്ക് ആകര്‍ഷിച്ചതെന്ന് അദ്ദേഹം പറയുന്നു. ഇസ്ലാമിലെ സമയനിര്‍ണ്ണിതമായ പ്രാര്‍ത്ഥനാ ക്രമീകരണം സൃഷ്ടി പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥുലവുമായ മുഴുവന്‍ വസ്തുക്കളെയും ഭക്ത്യാദരവുകളോടെ വീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം മനസ്സിലാക്കുന്നു.

ഇസ്ലാം സ്വീകരിച്ച ശേഷം, ഇസ്ലാം പഠനത്തിനു വേണ്ടി മാത്രം പത്തുവര്‍ഷമാണ് ശൈഖ് മാറ്റിവെച്ചത്. തുടക്കത്തിലേ സ്വൂഫിസത്തില്‍ ആകൃഷ്ടനായ അദ്ദേഹം ഖാദിരിയ്യ ത്വരീഖത്തിനെ കുറിച്ച് പഠിക്കാന്‍ രണ്ടു വര്‍ഷം ഇംഗ്ലണ്ടില്‍ തങ്ങി. പിന്നീട് യു എ ഇ യിലെ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇസ്ലാമിക് സയന്‍സിലും ശരീഅത്തിലും പഠനം നടത്തി. ഇക്കാലത്ത് താന്‍ യു.എ.ഇ യില്‍ ഒരു പള്ളിയില്‍ മുഅദ്ദിനായി ജോലി നോക്കിയിരുന്നതായി അദ്ദേഹം ബി.ബി.സി യുമായുള്ള അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്. നാലു വര്‍ഷം നീണ്ടു നിന്ന പഠനത്തില്‍ അറബി ഭാഷയിലും ഇസ്ലാമിക വിജ്ഞാനീയങ്ങളിലും അദ്ദേഹം സാമാന്യപരിജ്ഞാനം നേടി. പിന്നീട് ആറു വര്‍ഷം നീണ്ട ഹംസ യൂസുഫിന്റെ വിദ്യാഭ്യാസം മറ്റൊരു പാശ്ചാത്യ പണ്ഡിതനും അവകാശപ്പെടാന്‍ കഴിയാത്തവിധം വ്യത്യസ്തവും സംഭവബഹുലവുമായിരുന്നു. യു.എ.ഇയിലെ പഠനകാലത്ത് പരിചയപ്പെട്ട മൗറിത്താനിയന്‍ പ്രബോധകര്‍ വഴി, അള്‍ജീരിയ, മൊറോക്കോ, മൗറിത്താനിയ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ഹംസ യൂസുഫിന്റെ ഇസ്ലാം പഠനം. ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ കൈമാറ്റം പുസ്തകത്തില്‍ നിന്നല്ല, ഗുരുമുഖത്തുനിന്നാണെന്നാണ് ഹംസ യൂസുഫ് തന്റെ ജീവിതത്തിലൂടെ കാണിച്ചത്. ആധുനിക ലോകത്ത് നിന്ന് ഏറെ അകലം പാലിച്ച്, തികച്ചും ഭൗതികവിരക്തരായി ജീവിക്കുന്ന സ്വൂഫിശൈഖുമാര്‍ക്കു കീഴിലായിരുന്നു മൗറിത്താനിയയില്‍ നീണ്ടകാലം അദ്ദേഹം ഇസ്ലാമിനെ പഠിച്ചതും അനുഭവിച്ചതും. മുറാബിതുല്‍ ഹജ്ജ് എന്ന പേരിലറിയപ്പെടുന്ന മൗറിത്താനിയന്‍ പണ്ഡിതന്‍ സിദി മുഹമ്മദ് അല്‍ഫൗദ് ഫഹ്ഫുല്‍ മഹ്ഫൂദിയുടെ ശിഷ്യനായിരുന്നു ഹംസ യൂസുഫ്. അതുപോലെ തന്നെ അബ്ദുല്ലഹ് ബിന്‍ ബയ്യ. തന്റെ ഒട്ടുമിക്ക പ്രഭാഷണങ്ങളിലും അബ്ദുല്ലഹ് ബിന്‍  ബയ്യയെ പരാമര്‍ഷിക്കാറുണ്ട്.

 
 
2001 ലെ വേള്‍ഡ് ട്രേഡ് ആക്രമണത്തിനു തൊട്ടുടനെ അത്തരമൊരു ആക്രമണം നടത്തിയവര്‍ ആരാണെങ്കിലും ഇസ്ലാമിന് അതുമായി ഒരു ബന്ധവുമില്ലെന്നുളള ശൈഖിന്റെ പ്രതികരണം അമേരിക്കന്‍ പൊതു സമൂഹത്തില്‍ അദ്ദേഹത്തിന്റെ ജനസമ്മിതി ഉയര്‍ത്തി. ആ സംഭവത്തിനു ശേഷം, അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബുഷിന്റെ ഉപദേശക സമിതിയില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അമേരിക്കന്‍ വിദേശനയത്തിന്റെ ശക്തമായ വിമര്‍ശകനുമായിരുന്നു ശൈഖ് ഹംസ യൂസുഫ്. ഇസ്ലാമുമായി ബന്ധപ്പെട്ടു അക്കാലത്ത് നടന്ന മാധ്യമ ചര്‍ച്ചകളില്‍ ഇസ്ലാമിനെ പ്രതിനിധീകരിച്ച് സംസാരിച്ചത് പലപ്പോഴും ശൈഖ് ഹംസ യൂസുഫായിരുന്നു. ഓക്സ്ഫോര്‍ഡ് പോലുള്ള വിശ്വോത്തര സര്‍വ്വകലാശാലകളില്‍ ഇസ്ലാമിനെ സംബന്ധിക്കുന്ന അക്കാദമിക ചര്‍ച്ചകളില്‍ ഇസ്ലാമിനെ പ്രതിനിധീകരിച്ചുകൊണ്ട് സംസാരിക്കുന്ന സ്ഥിരം മുഖങ്ങളില്‍ ഒന്നാണ് ശൈഖ് ഹംസ യൂസുഫ്.    

വിശ്വാസി സമൂഹത്തിലോന്നടങ്കം തീവ്രവാദത്തിന്റെ കരിനിഴല്‍ വീഴ്ത്തിയ 9/11 ആക്രമണത്തിന് തൊട്ടുപിറകെ യൂസുഫ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷുമായി കൂടിക്കാഴ്ചക്ക് ക്ഷണിക്കപ്പെട്ടു.  9/11 ഭീകരാക്രമണത്തില്‍ ആവിവാദത്തില്‍ നിഷ്‌കളങ്കനായ ഒരു ഇരയായി ഇസ്ലാമും ഹൈജാക്ക് ചെയ്യപ്പെടുകയാണുണ്ടായതെന്ന് വൈറ്റ്ഹൌസിന് മുന്നില്‍ വെച്ച് അദ്ദേഹം അസന്നിക്തമായി പ്രസ്താവിച്ചു. ഇസ്ലാമിക സമൂഹത്തിലെ ഭൂരിപക്ഷവും അസഹിഷ്ണുത ആദര്‍ശവല്‍ക്കരിക്കുകയാണെന്നും ഈ സമൂഹത്തിന്റെ രക്ഷാമാര്‍ഗ്ഗം യഥാര്‍ത്ഥ വിശ്വാസത്തിലേക്കുള്ള തിരിച്ചു നടത്തം മാത്രമാണെന്നും ഹംസ യൂസുഫ് വിശ്വസിക്കുന്നു. ആധുനിക മുസ്ലിം സമൂഹത്തിലെ പ്രത്യയശാസ്ത്രപ്പാപ്പരത്തിന് പകരം പുനസ്ഥാപിക്കപ്പെടുന്നത് മതമൌലിക വാദികളുടെ തീവ്രമായ ആശയങ്ങളാണ്. കോളനിവല്‍കരണവും മറ്റും ഉന്നത ഇസ്ലാമിക കലാലയങ്ങളുടെ അസ്ഥിവാരം തോണ്ടിയെന്നും അത് പാണ്ഡിത്യത്തിന്റെ വെളിച്ചം കവര്‍ന്നെടുക്കാന്‍ കാരണമായെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.
പ്രവാചക നിന്ദയും അമേരിക്കന്‍ അംബാസഡറുടെ കൊലപാതകവും.
''ഇന്നസെന്റ്‌സ് ഓഫ് മുസ്ലിംസ്'' എന്ന സിനിമയും തുടര്‍ന്നുണ്ടായ കോലാഹലത്തില്‍ അമേരിക്കന്‍ അംബാസഡര്‍ ധാരുണമായി കൊലപ്പെടുകയും ചെയ്ത സംഭവത്തില്‍ തന്റെ വ്യക്തികതമായ നിലപാട് വ്യക്തമാക്കി. 
''മുസ്ലിം ലോകത്ത് കാര്യങ്ങള്‍ നിയന്ത്രണാതീതമായ രാജ്യങ്ങളെ വീക്ഷിക്കുക. മലേഷ്യയും തുര്‍ക്കിയും വിദ്യാസമ്പന്നരാല്‍ സമ്പുഷ്ടമായ രാജ്യങ്ങളാണ്. ചില മുസ്ലിംകള്‍ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യതസ്തരാണ്. അവരെ വേര്‍തിരിക്കുന്ന ഘടകം വിദ്യാഭ്യാസം മാത്രമാണ്. ഈമാനല്ല, നിങ്ങള്‍ എത്രത്തോളം വിദ്യാസമ്പന്നരാണോ അത്രത്തോളം സ്വയം വിഡ്ഢിത്വത്തിലേക്ക് എടുത്തു ചാടുന്നതില്‍ നിന്നും അത് നിങ്ങളെ തടഞ്ഞുനിര്‍ത്തും.
ശ്വാനന്മാര്‍ രാവ് മുഴുവനും ഓരിയിട്ടാലും അമൃതകിരണന്റെ പ്രതാപത്തിന് യാതൊരു കോട്ടവും വരുത്താന്‍ സാധിക്കില്ലെന്നത് വ്യക്തമാണല്ലോ? ആരാണ് നമ്മുടെ നബിയെന്ന് നമുക്ക് നന്നായറിയാം. എന്നാല്‍ മറ്റുള്ളവരെ അതറിയിക്കാന്‍ നാം ശ്രമിച്ചിട്ടില്ല എന്നിടത്താണ് പ്രശ്‌നം കുടികൊള്ളുന്നത്. 
ഒരു കാലഘട്ടത്തില്‍ മുസ്ലിംകളുടെ ഹൃദയത്തില്‍ ഭീതിയുടെ വിത്ത് വിതച്ച് മുസ്ലിം സമൂഹത്തെയാകമാനം ഉന്മൂലനം ചെയ്ത മംഗോളികള്‍ അമ്പത് വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ നിഷ്‌കാസനം ചെയ്യാന്‍ ശ്രമിച്ച അതേ സമൂഹത്തോട് തോളോട് തോള്‍ ചേര്‍ന്ന് അവര്‍ നിര്‍മിച്ച പള്ളിയില്‍ സര്‍വ്വലോക രക്ഷിതാവിന് മുന്നില്‍ പ്രാര്‍ത്ഥന നിര്‍വഹിച്ച സംഭവം ചരിത്രത്തില്‍ സമാനകളില്ലാത്ത അധ്യായമാണ്. മംഗോളികള്‍ അവരുടെ ആയുധബലത്താല്‍ നമ്മെ കീഴ്‌പ്പെടുത്തിയപ്പോള്‍ നാം നമ്മുടെ ആശയബലത്താല്‍ അവരെ കീഴിലൊതുക്കി.  ഇന്ന് നമുക്ക് ആയുധബലവും ആശയബലവും ഇല്ല ഒരു കൊതുകിനെപോലെ പാശ്ചാത്യ സമൂഹത്തിന് ശല്യം ചെയ്യുക മാത്രമാണ് നാം ചെയ്യുന്നത്. നമ്മുടെ കൈകള്‍ ശൂന്യമാണ് ആണവായുധങ്ങള്‍ കൈവശമുള്ള ഒരു രാജ്യത്തോടാണ് നാം പൊരുതുന്നത് എന്ന് മറക്കാന്‍ പാടില്ല. രണ്ട് തവണ അവരത് പ്രയോഗിച്ചതും അതിന്റെ പരിണിതഫലം നാം കണ്ടതുമാണ്. കാര്യങ്ങള്‍ കൈവിട്ട് പോവുകയും മുസ്ലിം ജനതയുടെ അപക്വമായ സമീപനങ്ങള്‍ അവരുടെതന്നെ നിലനില്പിന് ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. അജ്ഞാനികളും അധസ്ഥിതരും പ്രിതിലോമകാരികളുമായ ഈജനതയെ പ്രതിരോധിച്ച് ഞാന്‍ മടുത്തിരിക്കുന്നു''.

 

ഇന്ത്യന്‍ മുസ്ലിംകള്‍   
ഇന്ത്യയിലെ മുസ്ലികളെ കുറിച്ചും വ്യക്തമായ കഴ്ചപ്പാട് ഹംസ യുസഫ് മുന്നോട്ടു വെക്കുന്നുണ്ട്. ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് മാതൃക മൌലാനാ ആസാദ് ആണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. മൌലാനാ ആസാദ് മക്കയില്‍ പോയി മത വിദ്യാഭ്യാസം നേടി. ഗാന്ധിയുടെ ഏററവും അടുത്ത അനുയായി ആയിരുന്നു അതുപോലെ ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍. 1890-ല്‍ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനത്തില്‍ അഷ്ടനഗര്‍ എന്ന സ്ഥലത്ത് ഉസ്മാന്‍സായ് ഗ്രാമത്തില്‍ ബഹ്‌റാം ഖാന്‍ എന്നയാളുടെ നാലാമത്തെ പുത്രനായി ജനിച്ചു. മത പാഠശാലയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ഗഫാര്‍ ഖാന്‍ പെഷവാറിലെ ഒരു മിഷന്‍ സ്‌കൂളില്‍ ഉപരിവിദ്യാഭ്യാസം നടത്തി. 1987-ല്‍ ഇദ്ദേഹത്തിനു ഭാരതരത്‌നം പുരസ്‌കാരം ലഭിച്ചു. ഭാരതരത്‌നം ലഭിക്കുന്ന ആദ്യ വിദേശിയാണ് ഇദ്ദേഹം. അതിര്‍ത്തിഗാന്ധി' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പഠാന്‍ ആയ ഖാന്‍ ഗാന്ധിയുടെ ഏററവും അടുത്ത അനുയായി ആയിരുന്നു. ഇവര്‍ രണ്ടുപേരും അക്രമത്തിന്‍ എതിരായിരുന്നു. അഹിംസയിലൂന്നിയ സമരമായിരുന്നു. മൌലാന ആസാദ് ഖുര്‍ആന്‍ പരിഭാഷ എഴുതിയ മഹാ പണ്ഡിതനനണ്. സ്വാതന്ത്ര സമര കാലത്ത് ബ്രിട്ടീഷ്‌കാര്‍ക്ക് വേണ്ടത് അക്രമം ഉണ്ടാകാനായിരുന്നു എങ്കിലേ അവര്‍ക്ക് അടിച്ചമര്‍ത്താനുള്ള ന്യായം ലഭിക്കൂ. ഇവിടെ ഗാന്ധി അക്രമപരമായ നീക്കങ്ങള്‍ ചെറുക്കുകയും അഹിംസയിലൂടെ മഹത്തായ ഒരു സമരം ലോകത്തിന് കാണിച്ചു കൊടുക്കുകയും ചെയ്തു. മുന്‍ചൊന്ന രണ്ട് മുസ്ലിം നേത്താക്കളും ഗാന്ധിയുടെ കൂടെയുണ്ടായിരുന്നു. 
സത്യത്തില്‍ മുസ്ലികള്‍ ഈ നേതാക്കളെ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ഇന്നത്തെ ഈ ദാരുണമായ അവസ്ഥ വരില്ലായിരുന്നു. ബഹുമത സമുഹത്തില്‍ ജീവിതം നയിക്കുന്ന ഇന്ത്യന്‍ മുസ്ലികളെ സംബന്ധിച്ചടത്തോളം ഇവര്‍ തന്നെയാണ് മാതൃക. സത്യത്തില്‍ സ്വയം മതില്‍ കെട്ടുകള്‍ തീര്‍ത്ത് ഒറ്റപ്പെട്ട അവസ്ഥയില്‍ ജീവിക്കുന്നവരണ് ഭൂരിപക്ഷം മുസ്ലിംകളും. മുസ്ലിം സമുദായത്തില്‍ തന്നെയുള്ള വ്യത്യസ്ത അവാന്തര വിഭാഗങ്ങള്‍ക്കിടയില്‍ പോലും പരസ്പരം ചേര്‍ച്ച കുറവാണ്. എന്നിട്ടല്ലേ മറ്റ് സമൂഹങ്ങള്‍ക്കിടയില്‍...

പരിസമാപ്തി
നെപ്പോളിയന്‍ ബോനോപര്‍ട്ട് ഈജിപ്ത് കീഴടക്കിയ ശേഷം ആഗോള തലത്തില്‍ മുസ്ലിംകള്‍ നേരിട്ട പ്രധിസന്ധി മറികടക്കാന്‍ രൂപം കൊണ്ട പ്രസ്ഥാനങ്ങളില്‍ അധികവും ഇസ്ലാമിന്റെ ഉപരിപ്ലവമായ കാഴ്ചപ്പാടുകളില്‍ ഒതുങ്ങുകയും രാഷ്ട്രീയ ഇസ്ലാമിന് വലിയ മുന്‍തുക്കം  നല്‍കുകയും ചെയ്തു. ഇസ്ലാമിന്‍ പരമ്പരാഗത പണ്ഡിതരെ  നിരാകരിക്കയും ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും നേരിട്ട് നിയമ നിര്‍മ്മാണം നടത്തുകയും ചെയ്തു. പെട്രോള്‍ രാജ്യങ്ങളിലെ ഇവരുടെ ആധിപത്യം പാരമ്പര്യ ഇസ്ലാം തമസ്‌കരിക്കപ്പടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. മുസലിം ലോകത്ത്  കൂടുതലും സൂഫി ധാര പിന്തുടരുന്ന പരമ്പരാഗത മുസ്ലികള്‍ തന്നെയാണ്. പക്ഷേ പല കാരണങ്ങളാലും  മേല്‍ക്കോയ്മ ഈ നവീന പ്രസ്ഥാനങ്ങള്‍ക്ക് ലഭിച്ചു. എന്നാല്‍ സമീപ കാലത്ത് ശക്തിപ്പെട്ട തീവ്ര സലഫി പ്രസ്ഥാനങ്ങളുടെ അതിപ്രസരവും ഭീകരാക്രമണങ്ങളും എല്ലാവരെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. 
ഇസ്ലാമിന്റെ സൌന്ദര്യം നിലകൊള്ളുന്നത് പാരമ്പര്യത്തിലാണ്. മുന്‍കാല പണ്ഡിതന്മാര്‍ പുലര്‍ത്തിയിരുന്ന കാഴ്ചപ്പാടുകള്‍ അനുധാവനം ചെയ്ത് ആത്മ വിമര്‍ശനം നടത്താന്‍ എല്ലാവരും തയ്യാറാകേണ്ടിയിരിക്കുന്നു. ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിന്റെ സുന്ദരമായ മുഖം നാം കാണിച്ചു കൊടുക്കേണ്ടതുണ്ട്. ആ രീതിയില്‍ നോക്കുമ്പോളാണ് ഹംസ യുസുഫ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ നിലയിലും ശ്രദ്ധേയമാകുന്നത്.
ഇന്ത്യന്‍ മുസ്ലിംകള്‍ നേരിടുന്ന ഫാസിസ്റ്റ് ഭീഷണി ചെറുക്കാന്‍ ഒറ്റ തിരിഞ്ഞു ശ്രമിക്കുന്നതിന്ന് പകരം ഇതര വിഭാഗങ്ങളെ കൂടി അണ്ണി ചേര്‍ക്കാന്‍ ശ്രമിക്കേണ്ടതുണ്ട. എന്ന് മാത്രമല്ല ചില മുസ്ലിം നേതാക്കള്‍ അവരോടു ചേര്‍ന്ന് പ്രവര്‍ത്തനം നടത്തുന്നത് സദുദേശ്യത്തോയന്നെങ്കില്‍ പ്രോത്സഹനാജനകം തന്നെ. 
മൊത്തം മുസ്ലിംകള്‍ തങ്ങള്‍ അനുഭവിക്കുന്ന പ്രശനങ്ങളുടെ കാരണം മറ്റുള്ളവരുടെ മേല്‍ കെട്ടിവെച്ച രക്ഷപ്പെടുന്ന യാഥാര്‍ത്യത്തില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത മറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഷെയ്ഖ് ഹംസ യുസുഫ് തന്റെ പ്രഭാഷണങ്ങളിലും സംസാരങ്ങളിലും ഇക്കാര്യം ഊന്നി പറയുന്നുണ്ട്. നമ്മുടെ പിന്നോക്കതിന്റെ കാരണം നാം തന്നെയല്ലേ. അതല്ലേ ഖുറാന്‍ പറയുന്നത് ''ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല തീര്‍ച്ച. ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല. '.
ബഹുസ്വര സമുഹത്തില്‍ ജീവിക്കുന്ന ഇന്ത്യന്‍ മുസ്ലികളെ സംബന്ധിചിടത്തോളം ഹംസ യുസുഫിന്റെ ചിന്തകളും പ്രഭാഷണങ്ങളും പ്രയോജനകരമാകും എന്നതില്‍ ശംഷയമില്ല.ഇസ്ലാം പേടി (ശഹെമാീുവീയശമ) പ്രതിരോധിക്കാന്‍ അദ്ധേഹം കൈകൊണ്ട രീതി ശാസ്ത്രം എന്ത് കൊണ്ടും അനുഗരനീയം തന്നെ. ഇന്ത്യയെ പോലെ മത സ്വതന്ത്രയം നല്‍കുന്ന മറ്റൊരു രാജ്യവും ലോകത്ത് ഉണ്ടാവില്ല. ആ   സ്വതന്ത്രയം ചിലയാളുകള്‍ ദുരുപയോഗം ചെയ്തത കാരണം മൊത്തം എല്ലാം നഷ്തപ്പെടുന്ന സ്ഥിതി വരും.
മുന്‍ഗാമികളായ മഹാരഥന്‍മാര്‍ കാണിച്ചു തന്ന സൂഫി ധാരയില്‍ അതിഷ്ടിതമായ മാര്‍ഗത്തിലാണ് ഇസ്ലാമിന്റെ തെളിച്ചം പ്രകടമാക്കുന്നത്. മതത്തിന്റെ കാതല്‍ ആത്മീയതയും ഭക്തിയുമാണ്. ആധുനികവല്‍ക്കരണതിന് വിധേയമായ വാര്‍പ്പ് മാതൃകകള്‍ക്ക് ജീവസ്സുറ്റ ഇസ്ലാമിനെ നല്‍കാനാകില്ല. മുസ്ലിം സമുഹം മൊത്തമായും പുനര്‍വിചിന്തനം നടത്തി പാരമ്പര്യത്തിലേക്കൊരു തിരിച്ചു പോക്ക് നടത്തേണ്ടിയിരിക്കുന്നു.
 
സൈതൂന കോളേജ് 
അമേരിക്കന്‍ ഭരണകൂടത്തിന്റെ അംഗീകാരമുള്ള ഏക മുസ്ലിം കോളേജാണ് ശൈഖ് ഹംസ യൂസുഫ് സ്ഥാപിച്ച സൈതൂന കോളേജ്. കാലിഫോര്‍ണിയയിലെ ബെര്‍കിലിയില്‍ സൈതൂന ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ 1996-ല്‍ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യയോടൊപ്പം തുടങ്ങിയ സ്ഥാപനത്തിന് അമേരിക്കന്‍ സര്‍ക്കാരിന്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter