കുട്ടികളില്‍ ആത്മാഭിമാനം വളര്‍ത്തുക

ആത്മാഭിമാനം എന്നത് ഇവിടെ Self Esteem എന്ന ഇംഗ്ലീഷ് പദത്തിന്റെ മലയാളമായാണ് വിവക്ഷിച്ചത്.  Self Esteems\ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ ഈ പദത്തിനു സാധിക്കുമോ എന്നു പറഞ്ഞുകൂടാ... ഏതായാലും ഒരാളുടെ വ്യക്തിത്വത്തില്‍ അതൊരു സുപ്രധാന സംഗതിയാണെന്നു പറഞ്ഞു തുടങ്ങാം. ചെറുപ്പത്തിലേ ആര്‍ജ്ജിച്ചെടുക്കുന്നതും ജീവിതാവസാനം വരെ നിലനില്‍ക്കേണ്ടതുമായ ഒരു മനോഭാവം. മനോഭാവം അറിവല്ല, ജീവിതാനുഭവങ്ങളിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന ഒരുതരം തിരിച്ചറിവാണ്. 

ഒരാളുടെ മനോഭാവം രൂപപ്പെടുത്തുന്നത് മൂന്നു കാര്യങ്ങളാണ്. വിദ്യാഭ്യാസം (Education), അനുഭവങ്ങള്‍ (Experiences), പരിസരങ്ങള്‍ (Environment) ഇവയെല്ലാം ചേര്‍ത്ത് 3 E എന്നു വിവക്ഷിക്കാം. വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കുന്ന അറിവിനൊപ്പം കുട്ടിക്കു ലഭിക്കുന്ന ജീവിതാനുഭവങ്ങളും കുട്ടി വളര്‍ന്നുവരുന്ന പരിസരവും ഇതില്‍ വളരെ നിര്‍ണായകമാണ്. ഇവ ഓരോന്നും പൂരകമായി വര്‍ത്തിക്കുമ്പോഴാണ് മനോഭാവം ഉണ്ടായിവരുന്നത്. മനോഭാവം അനുകൂലവും പ്രതികൂലവുമായി വരാം. 

ടലഹള ഋേെലലാ നെക്കുറിച്ചു തന്നെ പറയാം. അത് ഒരാളുടെ വ്യക്തിത്വത്തിന്റെ  അതിപ്രധാനമായ ഘടകമാണെന്നു പറഞ്ഞു. ഒരാളുടെ ജീവിതവിജയം നിശ്ചയിക്കുന്നതില്‍ ഈ ഗുണം വളരയേറെ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ ഗുണം ആര്‍ജിച്ചുകഴിഞ്ഞ ഒരാള്‍ ഏറ്റവും നല്ല ഒരു ലീഡറായി മാറുന്നു. സ്വയം നിയന്ത്രിക്കാനും മറ്റുള്ളവരെ നിയന്ത്രിക്കാനും അയാള്‍ക്ക് എളുപ്പം സാധിക്കുന്നു. മറ്റുള്ളവര്‍ അയാളെ ആദരവോടെ നോക്കിക്കാണുന്നു. 

എന്നിട്ടും എന്താണ്  Self Esteem എന്നു പറഞ്ഞില്ല; അല്ലേ... ''എന്നെക്കൊള്ളാം'' എന്ന ബോധ്യം, അതുതന്നെ. എനിക്കു ചില ഗുണങ്ങളുണ്ടെന്നും ഞാന്‍ പലതിനും യോഗ്യനാണെന്നുമുള്ള ചിന്ത മനസ്സില്‍ പതിഞ്ഞുവരിക. ഉള്ളില്‍ അപാരമായ ഉത്കര്‍ഷബോധം സൃഷ്ടിക്കാന്‍ ഈ ചിന്ത കാരണമാകും. തലയുയര്‍ത്തിപ്പിടിച്ച് അയാള്‍ പലതിനും മുന്നോട്ടുവരും. നല്ല സന്നദ്ധത കാണിക്കുകയും ചെയ്യും. ആളുകള്‍ക്ക് അയാളില്‍ ആദരവും തോന്നും. ചുരുക്കത്തില്‍, ഒരാളുടെ ജീവിതവിജയത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന ഒരു വിശേഷപ്പെട്ട ഒരു സ്വഭാവമായി നമുക്ക് ടലഹള ഋേെലലാനെ കാണാന്‍ സാധിക്കും.  ഒന്നാം ക്ലാസിലെത്തിയ കുട്ടികളോട് ടീച്ചര്‍ ചോദിക്കുന്നു-ആരാ ഒരു കഥ പറയുക...?
''അയ്യോ ഞാനില്ല...'' കുറേ പേര്‍ മാറിനില്‍ക്കുന്നു. തല താഴ്ത്തിയിരിക്കുന്നു. ടീച്ചറേ ഞാന്‍.. ഞാന്‍..' മറ്റുചില കുട്ടികള്‍ ഓടിച്ചാടി വരുന്നു. ഇതില്‍ ഒന്നാമത്തെ വിഭാഗം തീരെ ടലഹള ഋേെലലാ ഇല്ലാത്തവരാണെന്നു കാണാം. എന്നാല്‍, രണ്ടാമത്തെ വിഭാഗമാവട്ടെ വളരെ ടലഹള ഋേെലലാ ഉള്ളവരും. അവര്‍ ഓടിച്ചാടി നടന്ന് അവസരങ്ങളെ ഉപയോഗിക്കുന്നു. മറ്റുള്ളവരുടെ പ്രശംസ നേടിയെടുക്കുംവിധം പ്രവര്‍ത്തിക്കുന്നു. 
ഇനി ഒരു ഒന്നാം ക്ലാസ് കമ്പനിയുടെ കാര്യം. കമ്പനിയില്‍ ജോലി ചെയ്യുന്ന മാനേജര്‍മാരുടെ യോഗത്തില്‍ എം.ഡി ഒരു കാര്യം പ്രഖ്യാപിക്കുന്നു. അടുത്ത മാസം നിങ്ങള്‍ക്ക് ഒരു വിലയിരുത്തല്‍ മാസമാണ്. നിങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ആളിന് ഞാന്‍ പ്രമോഷന്‍ നല്‍കും. നിങ്ങളുടെ എല്ലാ മികവുകളും പുറത്തെടുക്കുക. 

''ഇതു ഞാന്‍ കലക്കും... കിട്ടിയ അവസരം തന്നെ'' കൂട്ടത്തില്‍ ഒരാള്‍ ഓടിച്ചാടി നടക്കുന്നു. എന്തിനും തയ്യാറായി അയാള്‍ എപ്പോഴും രംഗത്തുണ്ട്. ''എനിക്കു പേടിയാവുന്നു. എന്തെങ്കിലും അബദ്ധം സംഭവിച്ചുപോയാലോ...'' ഒരാള്‍ പിച്ചവച്ചു നടക്കാന്‍ തുടങ്ങുന്നു. അയാള്‍ ചില സമയങ്ങളില്‍ അയാളെത്തന്നെ കുറ്റപ്പെടുത്തുന്നു. ചില സമയങ്ങളില്‍ കൂട്ടുകാരെ, ചില സമയങ്ങളില്‍ എം.ഡിയെ... ഒന്നാമത്തെയാള്‍ നല്ല ടലഹള ഋേെലലാ ഉള്ളയാള്‍. അയാള്‍ ആള്‍ക്കൂട്ടത്തില്‍ കുഴപ്പങ്ങളൊന്നും ഉണ്ടാക്കുന്നില്ല. എന്നാല്‍, രണ്ടാമത്തെയാള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. 
നിങ്ങളുടെ വീട്ടില്‍ വളരുന്ന കുട്ടി Self Esteem ഉള്ള കുട്ടിയാണോ..? ഇതു മനസ്സിലാക്കാന്‍ നമുക്ക് ചില ലക്ഷണങ്ങളിലൂടെ കടന്നുപോകാം.
 .  കുട്ടി വളരെ ഊര്‍ജ്ജസ്വലനായിരിക്കുന്നു.

 . എപ്പോഴും കര്‍മനിരതനായിരിക്കുകയും ഉത്തരവാദിത്തങ്ങള്‍ ഭയം കൂടാതെ ഏറ്റെടുക്കുകയും ചെയ്യുന്നു.  
 . സന്നദ്ധത കാണിക്കുന്നു. പലകാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നു. 
 . സ്വന്തമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു. ആവശ്യത്തിനു പ്രതികരിക്കുന്നു. 
 . എതിര്‍പ്പുകള്‍ തുറന്നു പറയുന്നു. 
 . സ്വന്തം ശരീരം, വസ്ത്രം എന്നിവയില്‍ മതിപ്പു പ്രകടിപ്പിക്കുന്നു. സ്വന്തം സൗഹൃദത്തെ കുറിച്ച് ചിന്തിക്കുന്നു. 
 . സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു. 
 . വിലപേശുന്നു. അവകാശങ്ങള്‍ ചോദിക്കുന്നു. 
 . സംശയങ്ങള്‍ ചോദിക്കുന്നു. 
ഇങ്ങനെ ചെയ്യാറുള്ള സ്വഭാവങ്ങള്‍ ഒരാളില്‍ കാണുന്നപക്ഷം നമുക്ക് അയാള്‍ നല്ല ടലഹള ഋേെലലാ ഉള്ള ആളാണെന്നു പറയാന്‍ പറ്റും. മറിച്ച്  ഒരാളില്‍ താഴെ പറയുന്ന ചിന്താഗതികള്‍ ഉണ്ടായാലോ...?
 . എനിക്കു സാധ്യമല്ല.
 . എന്നെ ഇതിനൊന്നും കൊള്ളില്ല.
 . എനിക്ക് കുറേ പ്രശ്‌നങ്ങള്‍ ഉണ്ട്. 
 . അവര്‍ക്കും എന്നെ ഇഷ്ടമല്ല. 
 . എനിക്ക് പ്രത്യേകിച്ച് ഒരു ലക്ഷ്യമൊന്നുമില്ല. 
 . ഞാന്‍ ചെയ്യുന്നതെല്ലാം പിഴക്കുന്നു. 
 . മറ്റുള്ളവര്‍ക്കു മുന്നില്‍ എനിക്ക് ആകര്‍ഷകമായി യാതൊന്നുമില്ല. 
അയ്യോ... ഇത്തരം ചിന്താഗതികള്‍ ഉള്ളയാള്‍ സ്വന്തം കഴിവുകളെ ഉപയോഗിക്കാന്‍ മടിക്കും. തീരെ പ്രസന്നവദനനായി അയാളെ കാണാനാവില്ല. അലസത അയാളുടെ കൂടെപ്പിറപ്പാവും. അയാള്‍ ഒരു സമൂഹത്തില്‍ പലതരം പ്രശ്‌നങ്ങളും സൃഷ്ടിക്കും. 

എന്താണു വഴി...?
കുട്ടികളില്‍ ചെറിയ പ്രായത്തില്‍ തന്നെ  Self Esteem ഉണ്ടാക്കിയെടുക്കുന്നതിനുള്ള വഴികളെക്കുറിച്ച് രക്ഷിതാക്കള്‍ ചിന്തിച്ചുകൊണ്ടേയിരിക്കണം. കുട്ടികളില്‍ അത്തരമൊരു മനോഭാവം ഊട്ടിവളര്‍ത്തുന്നതിനു വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുകയും വേണം. ചുവടെ കൊടുക്കുന്ന കാര്യങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നതു വളരെ നന്നായിത്തീരുമെന്നുറപ്പ്. 

 . കുട്ടികള്‍ക്ക് അവസരങ്ങള്‍ നല്‍കുക. ചെറിയ പ്രവര്‍ത്തനങ്ങള്‍ക്കു പോലും നല്ല പ്രശംസ നല്‍കുക. 
 . കുറവുകളെ വലുതാക്കി കാണിക്കാതിരിക്കുക. ആള്‍ക്കൂട്ടത്തില്‍ വച്ചു ശകാരിക്കുക/ഗുണദോഷിക്കാതിരിക്കുക. 
 . ഇഷ്ടമായ കാര്യങ്ങള്‍ 'എനിക്ക് ഇഷ്ടമായി' എന്നു തുറന്നു പറയുക. 
 . മറ്റുള്ളവരുമായി താരതമ്യം ചെയ്ത് ചെറുതാക്കാതിരിക്കുക. 
 . ഉയര്‍ച്ചയെ കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചും സംസാരിച്ചുകൊണ്ടേയിരിക്കുക. 
. ശൈശവ/ബാല്യ പ്രായത്തില്‍ ചുംബനം സ്പര്‍ശനം എന്നിവ സന്ദര്‍ഭോചിതമായി നല്‍കുക. 
ജനിക്കുമ്പോള്‍ എന്തിനും സാധിക്കുന്ന തരത്തില്‍ തന്നെയാണ് നമ്മുടെ കുട്ടികള്‍ പുറത്തേക്കുവരുന്നു. തുടര്‍ന്ന് ചിലര്‍ക്കു ശരീരവും മനസ്സും ഒരേ വേഗത്തില്‍ വളരുന്നു. ചിലര്‍ക്കു ശരീരം വളരുന്നുവെങ്കിലും മനസ് വളരാതെ വരുന്നു.  Self Esteem  കുറഞ്ഞവരെ നമുക്ക് അത്തരക്കാരില്‍ ഉള്‍പ്പെടുത്താം. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter