അല്ലാഹുവിനോട് നന്ദിയുള്ളവനാകുക

ഒരാൾ ജയിലിലടക്കപ്പെട്ടു. അയാളുടെ സുഹൃത്ത് കാണാൻ വന്നു. സുഹൃത്ത് പറഞ്ഞു: “നീ അല്ലാഹുവിനോട് നന്ദി കാണിക്കണം.”

 ജയിലിൽ വെച്ചയാൾക്ക് പ്രഹരമേൽക്കേണ്ടി വന്നു. അപ്പോഴും സുഹൃത്ത് വന്ന് അല്ലാഹുവിനോട് നന്ദി കാണിക്കാൻ ഉപദേശിച്ചു.

Also Read:വിശപ്പിന് മന്ത്രം എഴുത്ത്

 കുറുച്ചു ദിവസം കഴിഞ്ഞ് അതേ ജയിലറയിലേക്ക് ഒരു മജൂസിയെ കൂടി പ്രവേശിപ്പിച്ചു. മജൂസിക്ക് വയറിന് അസുഖമുണ്ടായിരുന്നു. മാത്രമല്ല, അവരിരുവരുടെയും കാലുകളിൽ ചങ്ങല പരസ്പരം ബന്ധിപ്പിച്ചിരുന്നു. നേരം രാത്രിയായപ്പോൾ, മജൂസി ഇടക്കിടെ തണ്ഡാസിലേക്ക് പോയിക്കൊണ്ടിരിക്കും. അതിനെല്ലാം ഇയാളും എഴുന്നേൽക്കേണ്ടി വന്നു. ഈ വിവരം സുഹൃത്തിനെ അറിയിച്ചു. സുഹൃത്ത് വന്നു. പതിവു പോലെ അല്ലാഹുവനു നന്ദി ചെയ്യാൻ ഉപദേശിച്ചു. ജയിലാളി ദേഷ്യത്തോടെ ചോദിച്ചു: “ഇതിലും വലിയ പരീക്ഷണം ഇനി വേറെ എന്തു വരാനാണ്?”

സുഹൃത്ത്: “നിന്‍റെ സഹ ജയിലാളിയുടെ കാലിലെ ചങ്ങല നിന്‍റെ കാലിൽ കെട്ടിയതു പോലെ അവന്‍റെ അരയിലെ ചരട് നിന്‍റെ അരയിലെത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു നിന്‍റെ അവസ്ഥ!”

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter