പരിണമിക്കാത്ത ഡാര്‍വനിസം

ഭൂമിയില്‍ ജീവനുണ്ടായത്‌ എങ്ങിനെ എന്ന കാര്യത്തില്‍ ശാസ്‌ത്രലോകത്ത്‌ ഇന്നും തര്‍ക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. എന്നാല്‍ ഈ ചോദ്യം ഒരു ഹയര്‍സെക്കണ്ടറി സയന്‍സ്‌ വിദ്യാര്‍ത്ഥിയോട്‌ ചോദിച്ചാല്‍, അജൈവ പദാര്‍ത്ഥങ്ങളില്‍ നിന്ന്‌ ജീവനുള്ള ലഘുകോശം ആകസ്‌മികമായ പ്രക്രിയയിലൂടെ ഉരിത്തിരിഞ്ഞുവെന്നും തുടര്‍ന്നുണ്ടായ ജീവികള്‍ സ്വയം പരിണമിച്ച്‌ ലളിതഘടനയില്‍ നിന്ന്‌ സങ്കീര്‍ണ്ണഘടനയിലേക്ക്‌ എത്തിച്ചേര്‍ന്നു എന്ന പരിണാസിദ്ധാന്തം പഠിച്ചത്‌ അതുപോലെ നമുക്ക്‌ മുന്‍പില്‍ ചര്‍ദിച്ചു തരുകയാണ്‌ ചെയ്യുക. ശാസ്‌ത്രലോകത്തെ ചില ബുദ്ധിജീവികളും നിയോ-ഡാര്‍വിനിസ്റ്റുകളും ഈ വിഷയത്തില്‍ വാദപ്രതിവാദം നടത്തിക്കൊണ്ടിരിക്കുന്നു എന്ന വസ്‌തുത ആ വിദ്യാര്‍ത്ഥിസമൂഹം അറിയാതെ പോവുന്നു. ഈ സിദ്ധാന്തമനുസരിച്ച്‌ ജീവനില്ലാത്ത വസ്‌തുക്കളില്‍ നിന്ന്‌ പെട്ടെന്ന്‌ ജീവനുള്ള ഒരുകോശം ``സ്വയം'' ഉണ്ടാകുകയും അത്‌ പരിണമിച്ച്‌ ഓരോ ജീവിയിലൂടെയും കടന്നുപോയി ചിമ്പാന്‍സികള്‍ക്കു ശേഷം മനുഷ്യനിലേക്ക്‌ പരിണമിച്ചു. മനുഷ്യനായി കഴിഞ്ഞതോടെ പരിണാമം അവസാനിച്ചോ എന്ന്‌ ചോദിക്കരുത്‌. കാരണം ഇത്‌ ശാസ്‌ത്രമാണ്‌. ഈ ``ശാസ്‌ത്ര സിദ്ധാന്തത്തില്‍ ചോദ്യമില്ല.'' ഇന്നും കൃത്യതയില്ലാത്ത തെളിയിക്കാന്‍ പറ്റാത്ത ഭൗതികവാദം മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന ഈ സിദ്ധാന്തം ഒരു ഭൗതികസിദ്ധാന്തം മാത്രമായി പരിണമിച്ചിരിക്കുന്നു. ബയോളജി, പാലിയന്തോളജി ജെനറ്റിക്‌സ്‌(ഉല്‍പത്തിശാസ്‌ത്രം) എന്നീ ശാസ്‌ത്രശാഖകളിലെ കണ്ടെത്തലുകളുടെ തെളിവില്ലാത്ത വ്യാഖ്യാനം മാത്രമായിരുന്നു ഡാര്‍വിനിസം. എന്നാല്‍ ഈ തര്‍ക്കവിഷയത്തിന്റെ പോസിറ്റീവായ ഭാഗം മാത്രം സ്‌കൂളുകളില്‍ ഇന്നും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഡാര്‍വിനു മുന്‍പും ചില ശാസ്‌ത്രജ്ഞര്‍ ജീവിപരിണാമത്തെ കുറിച്ച്‌ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. 1753-ല്‍ ഫ്രഞ്ച്‌ പ്രകൃതി ശാസ്‌ത്രജ്ഞനായ ജോര്‍ജ്‌ ലൂയിസ്‌ വിഭര്‍ഗ്‌ മനുഷ്യന്റെയും കുതിരകളുടെയും അസ്ഥികൂടത്തെ താരതമ്യപഠനം നടത്തി. അസ്ഥികൂട ഘടനയില്‍ കണ്ട അത്ഭുതകരമായ സാമ്യം ഈ ജീവികള്‍ ഒരേ പൂര്‍വ്വികരില്‍ നിന്ന്‌ ഉരുത്തിരിഞ്ഞതാവാം എന്ന്‌ അനുമാനത്തിലെത്തിച്ചു. എന്നാല്‍ ഈ കണ്ടെത്തല്‍ ദൈവനിഷേധമാവും എന്ന ഭയത്താല്‍ ദൈവത്തിന്റെ സൃഷ്‌ടി പദ്ധതിയുടെ ഉറപ്പായ ഒരടയാളമായി ഇതിനെ വ്യാഖ്യാനിച്ചു.

ജീവജാതികള്‍ക്കിടയില്‍ സാദൃശ്യം മാത്രമല്ല വൈജാത്യങ്ങളുണ്ടെന്നും അവയില്‍ പരിസ്ഥിതിയോട്‌ കൂടുതല്‍ യോജിച്ചു പോകുന്നവ നിലനില്‍ക്കും. അല്ലാത്തവ നശിക്കും. ഇങ്ങനെ കോടികണക്കിനു വര്‍ഷത്തെ മന്ദഗതിയിലുള്ള പരിവര്‍ത്തനം വഴിയാണ്‌ ഭൂമിയില്‍ ജീവജാലങ്ങള്‍ വളര്‍ന്നതും വികസിച്ചതും എന്ന്‌ ഡാര്‍വിനിസം വ്യാഖ്യാനിക്കുന്നു. അഥവാ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും പൊതുപൂര്‍വ്വികര്‍ അതിപ്രാചീനവും സൂക്ഷ്‌മവുമായ ഒരു ജൈവകണമാണ്‌. ഇങ്ങനെ ഉണ്ടാകുന്ന ജീവജാലങ്ങളുടെ വംശവര്‍ദ്ധനവ്‌ ജീവജാലങ്ങള്‍ തമ്മിലുള്ള ഭക്ഷണത്തിനും താമസത്തിനും വേണ്ട മത്സരം സൃഷ്‌ടിക്കുകയും കഴിവുള്ളവ നിലനില്‍ക്കുകയും ചെയ്യുമെന്ന്‌ പരിണാമ സിദ്ധാന്തത്തിലൂടെ ഡാര്‍വിന്‍ വ്യാഖ്യാനിക്കുന്നു. മാത്രമല്ല ഇത്തരത്തിലുള്ള മാറ്റങ്ങളിലൂടെ ശക്തി പ്രാപിക്കുന്ന ജീവജാലങ്ങള്‍ തങ്ങളിലുണ്ടായ മാറ്റങ്ങളെയും കഴിവുകളെയും പുതുതലമുറയിലേക്ക്‌ കൈമാറ്റം ചെയ്യുകയും പുതുതലമുറ പൂര്‍വ്വികരില്‍ നിന്ന്‌ വ്യത്യസ്‌ത ഘടനയിലായിരിക്കുകയും ചെയ്യും. എങ്ങനെ ഉണ്ട്‌ സിദ്ധാന്തം? പക്ഷേ ഈ പറച്ചില്‍ മാത്രമേ ഇപ്പോഴും നിയോ ഡാര്‍വിനിസ്റ്റുകളുടെ കയ്യിലൊള്ളു. തെളിവ്‌ മാത്രമില്ല. ഭൗതികവാദത്തിനു എങ്ങിനെ തെളിവ്‌ ലഭിക്കും?... പൂര്‍വ്വികരില്‍ നിന്നും വ്യത്യസ്‌തമായ ഒരു വിഭാഗം ഉണ്ടെങ്കില്‍ അത്‌ തെളിയിക്കപെടേണ്ടത്‌ ആവശ്യമാണ്‌. പക്ഷേ ഇന്നേവരെ അങ്ങിനെ ഒരു ഫോസില്‍ കണ്ടെത്തിയിട്ടില്ല. കൂടാതെ ബ്രിട്ടീഷ്‌ ഫോസില്‍ വിദഗ്‌ദനായ ഡെരിക്‌ പറഞ്ഞത്‌ ഫോസില്‍ രേഖകള്‍ സൂചിപ്പിക്കുന്നത്‌ അനുക്രമമായ മാറ്റമല്ല മറിച്ച്‌ പൊടുന്നനെയുള്ള ജൈവവിസ്‌ഫോടനമാണ്‌ എന്നാണ്‌. മനുഷ്യന്റെ കാര്യം അവിടെ നില്‍ക്കട്ടെ, കാരണം മനുഷ്യന്‌ 2 ലക്ഷം വര്‍ഷത്തിന്റെ പഴക്കമേയുള്ളൂ. ലക്ഷോപലക്ഷം പഴക്കമുള്ള മറ്റു പക്ഷിമൃഗാദികളുടെ കാര്യത്തില്‍ ഏതെങ്കിലും ഒരു തലമുറയില്‍ ഇങ്ങനെ മധ്യവര്‍ഗ്ഗം ഉണ്ടായതായി തെളിയിക്കേണ്ടതല്ലേ! പകുതി മുയലും പകുതി മാന്‍പേടയുമായോ, പകുതി മത്സ്യവും പകുതി പാമ്പുമായോ ഉള്ള ഒരു മധ്യവര്‍ഗ്ഗഫോസിലും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത്‌ ഡാര്‍വിനിസത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നു.

ഇതേ അവസരത്തില്‍ തന്നെ ശാസ്‌ത്രലോകത്തെ ഒരുകൂട്ടം ബുദ്ധിജീവികള്‍ പരിണാമ സിദ്ധാന്തത്തെ എതിര്‍ത്ത്‌ ബുദ്ധിപൂര്‍വ്വമായ രൂപ സംവിധാനം എന്ന ആശയം മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌. ഇതില്‍ ഡാര്‍വിനിസം തെളിവില്ലാത്ത വെറും വാദങ്ങള്‍ മാത്രമാണെന്നും ഭൂമിയില്‍ ജീവന്റെ തുടക്കവും മനുഷ്യന്റെ തുടക്കവും എല്ലാം ഒരു സൃഷ്‌ടാവില്‍ നിന്നാണെന്ന്‌ വാദിക്കുന്നു. ഈ ബുദ്ധിജീവി കൂട്ടത്തിലെ ശാസ്‌ത്രജ്ഞര്‍ മൈക്കല്‍ ബിഹി 1996-ല്‍ ``ഡാര്‍വിനിന്റെ കറുത്ത പെട്ടി''(Darwin�s Black Box) എന്ന പുസ്‌തകത്തില്‍ ലഘൂകരിക്കാനാവാത്ത സങ്കീര്‍ണ്ണത എന്ന ഒരു ഭാഗം വിവരിക്കുന്നുണ്ട്‌; നിരവധി വ്യത്യസ്‌ത ഭാഗങ്ങളുള്ള ഒരു യന്ത്രം അവയിലേതെങ്കിലും ഭാഗങ്ങള്‍ നീക്കം ചെയ്‌താല്‍ പ്രവര്‍ത്തിക്കില്ല. സമാനമായി ആകൃതിയിലും ധര്‍മ്മത്തിലുമൊക്കെ അതിശയകരമായ വൈവിധ്യം പുലര്‍ത്തുന്നുവെങ്കിലും നമ്മുടെ ശരീരത്തിലെ ലഘുവെന്ന്‌ വിശേഷിപ്പിക്കാവുന്ന കോശംപോലും അതി സങ്കീര്‍ണ്ണമായ വിധത്തില്‍ പരസ്‌പര ബന്ധിതമായി പ്രവര്‍ത്തിക്കുന്നു. 200 ലധികം വ്യത്യസ്‌ത തരത്തിലുള്ള ഏതാണ്ട്‌ 100 ലക്ഷം കോടി അതിസൂക്ഷ്‌മ കോശങ്ങള്‍ മനുഷ്യശരീരത്തിലുണ്ട്‌. ഏറ്റവും ലളിതമായ കോശങ്ങളില്‍ കാണുന്ന സാങ്കേതിക മികവിനുപോലും കിടപിടിക്കാന്‍ ഇതുവരെ മനുഷ്യന്റെ ഒരു കണ്ടുപിടുത്തത്തിനും സാധിച്ചിട്ടില്ല. അതിനാല്‍ ഈ സങ്കീര്‍ണ്ണമായ രൂപകല്‌പന ചെയ്‌തെടുത്ത ഒരു രൂപസംവിധായകന്‍ അല്ലെങ്കില്‍ സ്രഷ്‌ടാവ്‌ ഉണ്ടെന്ന്‌ മൈക്കല്‍ ബീനിയും Intelligence design എന്ന movement ഉം വാദിച്ചുകൊണ്ടിരിക്കുന്നു. തുര്‍ക്കിപോലുള്ള ഇസ്‌ലാമിക രാഷ്‌ട്രങ്ങളില്‍ പരിണാമ സിദ്ധാന്തത്തിന്റെ കൂടെ Intelligence design അഥവാ ബുദ്ധിപൂര്‍വ്വമായ രൂപസംവിധാനവും സ്‌കൂളുകളില്‍ പഠിപ്പിക്കുന്നുണ്ട്‌. പരിണാമ സിദ്ധാന്തം ശരിയാണെങ്കില്‍ ആദ്യത്തെ ലഘുകോശം ആകസ്‌മികമായി ഉണ്ടായത്‌ എങ്ങനെ എന്ന ചോദ്യത്തിനു ഉത്തരം നല്‍കേണ്ടേ?

പക്ഷേ അതുണ്ടായിട്ടില്ല. ബലിഷ്‌ഠമായ അടിത്തറയില്ലാത്ത ഒരംബരചുംബി തകര്‍ന്നടിയുന്നതുപോലെ ജീവന്റെ വിശദീകരണം നല്‌കാത്ത പരിണാമം തകര്‍ന്നടിയുകയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഡാര്‍വിനെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. കാരണം അദ്ദേഹത്തിന്റെ കാലത്തെ ശാസ്‌ത്രവികാസം ഇത്രക്ക്‌ ഇല്ലായിരുന്നു. ആ ഭൗമസാഹചര്യം ഗവേഷകര്‍ പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്‌ടിക്കുകയും തുടര്‍ന്ന്‌ നടത്തിയ പരീക്ഷണത്തില്‍ സചേതന വസ്‌തുക്കളില്‍ കാണപ്പെടുന്ന ചില തന്മാത്രകളെ നിര്‍മ്മിച്ചെടുക്കുകയും അതൊരു വലിയ തെളിവായി ആവര്‍ത്തിക്കുകയുമാണ്‌ ചെയ്‌തത്‌. പക്ഷേ ഒരു കോശത്തിന്റെ നിലനില്‍പിനു പ്രോട്ടീന്‍ തന്മാത്രകളും ആര്‍.എന്‍.എ തന്മാത്രകളും സംയോജിച്ച്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. പക്ഷേ ആര്‍.എന്‍.എ തന്മാത്ര ആകസ്‌മികമായി ഉണ്ടാകില്ല. യാദൃശ്ചികമായി ഉണ്ടാകുമെന്നതു ശരിയാണ്‌. ഇവ ഒരേ സമയത്ത്‌ ഒരേ സ്ഥലത്ത്‌ യാദൃശ്ചികമായി ഉണ്ടാകുകയും അവ സഹകരിച്ച്‌ പ്രവൃത്തിക്കുകയും ഉണ്ടാകുക എന്നത്‌ അസംഭവ്യമാണെന്ന്‌ ഇന്ന്‌ ശാസ്‌ത്രം തെളിയിച്ചിരിക്കുന്നു. അതിനാല്‍ തന്നെ ജീവനില്ലാത്ത പദാര്‍ത്ഥങ്ങളില്‍ നിന്നും ആകസ്‌മികമായി ജീവനുണ്ടാകില്ലെന്നും ഉറപ്പാണ്‌. ഇനി മറ്റൊരു വസ്‌തുത ആകസ്‌മികമായ സംഭവങ്ങളുടെ ഒരു പരമ്പരയിലൂടെ ഡി.എന്‍.എ ഉളവാക്കപ്പെട്ടു എന്ന വ്യാഖ്യാനത്തിനും തെളിവ്‌ നല്‍കപ്പെട്ടിട്ടില്ല.

മനുഷ്യശരീരത്തിലെ ഡി.എന്‍.എയുടെ പ്രവര്‍ത്തനവും അതിന്റെ സങ്കീര്‍ണ്ണതയും ഒന്നു പരിശോധിച്ചാല്‍ തന്നെ അതിന്റെ സൃഷ്‌ടിപ്പിനു പിന്നില്‍ ചിട്ടയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ബുദ്ധികേന്ദ്രം/ സ്രഷ്‌ടാവ്‌ ഉണ്ടെന്ന്‌ മനസിലാവും. കാരണം കോശങ്ങളുടെ മാസ്റ്റര്‍ പ്രോഗ്രാമായ ഡി.എന്‍.എയില്‍ നടക്കുന്ന വിവരകൈമാറ്റങ്ങളെ ഒരു എഞ്ചിനീയറിംങ്ങ്‌ വിസ്‌മയം എന്ന്‌ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. കോശം വേര്‍പിരിയുന്നതിനു മുന്‍പേ ഡി.എന്‍.എയുടെ പകര്‍പ്പെടുത്തു പുനരാവര്‍ത്തന പ്രക്രിയയും തന്മാത്രകള്‍ നിര്‍മ്മിക്കാനായി വായിക്കപ്പെടുന്ന വിധവും അതീവ സങ്കീര്‍ണ്ണവും ആസൂത്രിതവുമാണ്‌. A,T,G,C എന്നീ നാല്‌ അക്ഷരങ്ങളിലാണ്‌ ഡി.എന്‍.എയില്‍ കാണുന്ന കോഡുഭാഷയിലുള്ളത്‌. ഈ കോശങ്ങള്‍ ചേര്‍ന്ന്‌ ജീനുകള്‍ അഥവാ ഖണ്ഡികകളാവുന്നു. ഓരോ ജീനിലും 27,000 അക്ഷരങ്ങള്‍ ഉണ്ട്‌. ജീനുകള്‍ ചേര്‍ന്ന്‌ ക്രോമോസോം അഥവാ അധ്യായങ്ങള്‍ ഉണ്ടാകുന്നു. ഇത്തരം 23 ജോഡി ക്രോമോസോമുകള്‍ ചേര്‍ന്ന്‌ പുസ്‌തകം ഉണ്ടാകുന്നു. ഒരു ജീവിയുടെ ജജനിതക വിവരങ്ങളുടെ ആകെ തുകയാണല്ലോ ജീനോം. ഒരു കോശത്തിന്റെ ജീനോമില്‍ രണ്ട്‌ സമ്പൂര്‍ണ്ണപതിപ്പുകള്‍ ഉണ്ടാകും. അങ്ങിനെ മൊത്തം 46 ക്രോമോസോമുകള്‍. ഒരു ജീനോമില്‍ തന്നെ ഏതാണ്ട്‌ 300 കോടി ബേസ്‌ ജോഡികളുള്ള വിവരങ്ങളാണുള്ളത്‌. ഒരൊറ്റ കോശത്തിന്റെ ഡി.എന്‍.എയിലെ ജനിതക വിവരങ്ങള്‍ ഒരു സര്‍വ്വവിജ്ഞാന കോശത്തിലാക്കാന്‍ ശ്രമിച്ചാല്‍ ഏതാണ്ട്‌ 80 വര്‍ഷം നിറുത്താതെ ടൈപ്പ്‌ ചെയ്യേണ്ടി വരും. ഇത്തരം 100 ലക്ഷം കോടി അതിസൂക്ഷ്‌മ കോശങ്ങള്‍ മനുഷ്യശരീരത്തിലുണ്ട്‌. ഒരു ടിസ്‌പൂണ്‍ ഡി.എന്‍.എ ഉപയോഗിച്ച്‌ ഇപ്പോഴത്തെ ലോകജനസംഖ്യയുടെ 350 മടങ്ങ്‌ മനുഷ്യരെ ഉണ്ടാക്കാനുള്ള വ്യത്യസ്‌ത വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. അതിനാല്‍ എഴുത്തുകാരനില്ലാത്ത പുസ്‌തകമില്ലാത്തതുപോലെ ഡി.എന്‍.എയിലെ ജനിതകവിവരങ്ങള്‍ക്കും ഒരെഴുത്തുകാരന്‍ ഉണ്ട്‌ എന്നു തലയ്‌ക്ക്‌ വെളിവുള്ള ആര്‍ക്കും നിഷ്‌പ്രയാസം മനസിലാക്കാവുന്നതേയുള്ളൂ. ഇതെല്ലാം മാറ്റിവെക്കാം.

ഇനി കോശമെടുത്ത്‌ പരിശോധിച്ചാലോ, ഒരു കോശം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാനഘടകങ്ങള്‍ Amino Acid ഉം Minerals ഉം ആണ്‌. അപ്പോള്‍ ഇത്‌ അടിസ്ഥാനപരമായി മണ്ണാണ്‌. മനുഷ്യനെ മണ്ണില്‍ നിന്നുണ്ടാക്കി എന്ന ദൈവീകഗ്രന്ഥങ്ങളുടെ പരാമര്‍ശത്തിന്‌ ശക്തി പകരുന്നു. നിയോ ഡാര്‍വിന്‍സുകളില്‍ പെടുന്ന ഡോക്‌ടര്‍ ഹ്യൂറോസ്‌ Darwinisms fine Feathered Friends A Metter Interpretation എന്ന പുസ്‌തകത്തില്‍ പറയുന്നത്‌ ഫോസില്‍ രേഖകള്‍ കണ്ടെത്തപ്പെട്ടിരിക്കുന്ന രണ്ട്‌ വര്‍ഗ്ഗത്തിന്റെയും (കോഡീപ്‌ പെട്രിക്‌സ്‌, പ്രോട്ടോ ആര്‍ക്കിയോടെറിക്‌സ്‌) ശരീരത്തിലെ ചിറകും വാലും ഇന്നു കാണുന്ന പറക്കാന്‍ സാധിക്കാത്ത പക്ഷികളുടെ ചുറകുകള്‍ക്ക്‌ സമാനമാണ്‌ എന്നാണ്‌. ചിറകുള്ളതും എന്നാല്‍ പറക്കാന്‍ കഴിയാത്തതുമായ പക്ഷിവര്‍ഗ്ഗങ്ങള്‍ ഇന്നുമുണ്ട്‌. ഉദാഹരണം ഒട്ടകപക്ഷി. ഡിനോസറുള്‍ക്ക്‌ വംശനാശം സംഭവിച്ചിട്ടില്ല എന്നൊരു വാദവും ഡാര്‍വിനിസത്തിലുണ്ട്‌. എന്നാല്‍ ഇത്‌ വളരെ വ്യക്തമായി തെളിയിക്കപ്പെട്ട വസ്‌തുക്കളോട്‌ യാതൊരുവിധത്തിലും നീതി പുലര്‍ത്താത്ത വാദം മാത്രമാണ്‌. ഒന്നിലധികം ദിനോസറുകള്‍ ഭൂമുഖത്തുനിന്നും തൂത്തെറിയപ്പെട്ടു എന്നതിന്‌ പഴയ തെളിവുകള്‍ക്ക്‌ പുറമെ പുതിയ തെളിവുകളും ലഭ്യമാണ്‌. ഭൂമിയില്‍ ഒരു ഭൂമകേതു ഏകദേശം 65 മില്യന്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കൂട്ടിയിടിച്ചതിന്റെ ഫലമായി അവസാനത്തെ ദിനോസര്‍ യുഗമായ ക്രിട്ടാശ്വാസ്‌ യുഗവും (The cretaceous) അവസാനിച്ചു എന്നു ശാസ്‌ത്രം ഇന്ന്‌ തെളിയിച്ചിരിക്കുന്നു. ജുറാസിക്‌-ക്രിട്ടാശ്വാസ്‌ കാലയളവിലാണ്‌ ഇത്‌ നടന്നിരിക്കുന്നത്‌. അതുകൊണ്ടുതന്നെ ജുറാസിക്‌ ഡിനോസറുകളൊക്കെ തന്നെ നശിച്ചിട്ടുണ്ടാകുമെന്നും ശാസ്‌ത്രം ലോകം കണ്ടെത്തിയിരിക്കുന്നു. ഈ തെളിവില്‍കൂടി വ്യക്തമാക്കുന്നത്‌ ആധുനിക ഒട്ടക പക്ഷികളുടെ പൂര്‍വ്വികരല്ല ഡിനോസറുകള്‍ എന്നാണ്‌. ട്രിയാസിക്‌-ജുറാസിക്‌, ക്രിട്ടാശ്വാസ്‌ കാലയളവിലുണ്ടായ ധൂമകേതു വാല്‍നക്ഷത്ര ആഘാതങ്ങളില്‍ ഭൂമിയില്‍ എലികളെക്കാള്‍ വലിയ ഒരു ജീവിയും അവശേഷിക്കാന്‍ സാധ്യമല്ല എന്നാണ്‌. അതെല്ലാം പോകട്ടെ.

ഇനി ഭൂമിയിലേക്ക്‌ വരാം, ഇവിടെ ജീവനുണ്ടായതിനെ കൂട്ടുപിടിച്ചാണല്ലോ പരിണാമ സിദ്ധാന്തം വാദിക്കുന്നത്‌. അഥവാ 13.7 മില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളെപ്പോലെ ജീവനില്ലാത്ത ഭൂമിയില്‍ പെട്ടെന്ന്‌ ഒരു മഹത്തായ മഹാ വിസ്‌ഫോടനം സംഭവിക്കുകയും തത്‌ഫലമായി ഓക്‌സിജന്‍ ഉണ്ടാകുകയും ചെയ്‌തു എന്നാണല്ലോ. അങ്ങനെയെങ്കില്‍ ആ മഹാ വിസ്‌ഫോടനത്തിനു പിറകിലെ ശക്തി ആരായിരിക്കും? കൂടാതെ ഭൂമിയുടെ ഗുരുത്വാകര്‍ഷണ നിയമങ്ങള്‍, കാന്തിക-വൈദ്യുത ശക്തി, ഭൂമിയുചടെ കൃത്യമായ നിയമങ്ങള്‍ എന്നിവ പരിശോധിച്ചാല്‍ തന്നെ ഡാര്‍വിനിസത്തിന്റെ ഭൗതികവാദം മനസിലാക്കാം. ഉദാഹരണത്തിനു സൂര്യനില്‍ നിന്ന്‌ ഭൂമി സന്തുലിതമായ ഒരു അകലം വെച്ചുപുലര്‍ത്തുന്നു. സൂര്യനില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ അകലുകയാണെങ്കില്‍ ഭൂമി ഒരു ഐസാപ്പിളിന്‍സമമാകും, എന്നാല്‍ സൂര്യനിലേക്ക്‌ ഒരു കിലോമീറ്റര്‍ അടുത്താല്‍ ഭൂമി ഒരു മരുഭൂമിയായി മാറും. ഇനി ഭൂമിയുടെ കൃത്യമായ ചരിവിന്റെ അളവില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചാല്‍ കാലാവസ്ഥാ ചക്രംതന്നെ സ്ഥിരതയില്ലാതെയാകും. കൂടാതെ ഭൂമിയുടെ കൃത്യമായ വലിപ്പം അതിലെ ഗുരുത്വാകര്‍ഷണശക്തി എന്നിവ ജീവജാലങ്ങളുടെ നിലനില്‍പ്‌ സന്തുലിതമാക്കുന്നു. വലിപ്പം അല്‌പം കൂടിയാല്‍ ഗുരുത്വാകര്‍ഷണം വര്‍ദ്ധിക്കുകയും ഹൈഡ്രജന്‍, കാര്‍ബണ്‍ഡൈഓക്‌സെഡ്‌ എന്നീ വാതകങ്ങളെ താഴേക്ക്‌ വലിക്കുകയും ഭൂമിയെ മനുഷ്യവാസമില്ലാതാക്കുകയും ചെയ്യും. കൂടാതെ ചന്ദ്രന്റെ കൃത്യമായ വലിപ്പമാണ്‌ കടലിന്റെ തിരയെയും, കാറ്റിന്റെ ഗതിയെയും സഹായിക്കുന്നത്‌. ഭൂമിയുടെ ചരിവ്‌ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ചന്ദ്രന്‍ സഹായിക്കുന്നു. ഇങ്ങനെ സൂക്ഷ്‌മമായി പരിശോധിച്ചാല്‍ ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനാധാരമായത്‌ ഒരു സൃഷ്‌ടാവിന്റെ ബുദ്ധിപൂര്‍വ്വമായ രൂപസംവിധാനം തന്നെയാണ്‌. അങ്ങിനെയെങ്കില്‍ പരിണാമ സിദ്ധാന്തത്തിന്റെ പ്രസക്തി എന്താണ്‌? കാരണം ഒരു കൂട്ടം യുക്തിവാദീ ശാസ്‌ത്രജ്ഞര്‍ നെയ്‌തെടുത്ത ഒരു മെറ്റീരിയലിസ്റ്റിക്‌ കാഴ്‌ചപ്പാട്‌ മാത്രമാണ്‌ ഡാര്‍വിനിസം. മതപരമായ ഒരു ചട്ടകൂടിനെ തകര്‍ക്കല്‍ യുക്തിവാദികളുടെ ലക്ഷ്യമാണല്ലോ. ദൈവത്തെ തള്ളിപ്പറയാന്‍ വേണ്ടിമാത്രം ഒരു കൂട്ടം ആളുകള്‍ മെനഞ്ഞെടുത്ത തെളിവില്ലാത്ത സങ്കല്‍പം മാത്രമായിരുന്നു ഈ സിദ്ധാന്തം. അതിനായി മഹാ വിസ്‌ഫോടന സിദ്ധാവും, അതില്‍നിന്നും ജീവനില്ലാത്ത പദാര്‍ത്ഥത്തില്‍ നിന്നും പെട്ടെന്ന്‌ ലഘുകോശം ഉണ്ടാവുകയും അത്‌ ജീവപദാര്‍ത്ഥം ആയി മാറി എന്നും പറയുന്നു. ഈ കോശ സങ്കീര്‍ണ്ണതകള്‍ സംഭവിച്ച്‌ മന്ദഗതിയില്‍ ഓരോ ജീവിവര്‍ഗ്ഗമായി പരിണമിച്ച്‌ അവസാനം ചിമ്പാന്‍സിയില്‍ നിന്നും മനുഷ്യന്‍ ഉണ്ടായി എന്ന്‌ ഡാര്‍വിനിസം വിളിച്ചുകൂവുമ്പോള്‍ വിശ്വസിക്കാന്‍ തലയില്‍ കളിമണ്ണ്‌ മാത്രം വേണ്ടിവരും. ഇതെഴുതാനും, വായിക്കാനും, ചിന്തിക്കാനും മനുഷ്യന്‌ മാത്രമായുള്ള ബുദ്ധിക്ക്‌ പരിണാമ വ്യാഖ്യാനം എങ്ങിനെ വിശ്വസിക്കാനാകും. ഡാര്‍വിനിസത്തിന്റെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

1. കാലാവസ്ഥക്കനുസരിച്ച്‌ പ്രകൃതിയില്‍ ജീവിക്കുവാനാവശ്യമായ അനുകൂലനങ്ങള്‍ എങ്ങനെയാണ്‌ മനുഷ്യനില്‍ എത്തിയത്‌?

2. പരിണാമവാദികളില്‍ പ്രഗല്‍ഭവാനായ ``ഗോര്‍ഡന്‍ ചൈല്‍ഡ്‌'' എഴുതിയത്‌ അപേക്ഷികമായി മോശമായ തന്റെ ശാരീരികവിഭവങ്ങള്‍ക്ക്‌ പകരമായി നഷ്‌ടപരിഹാരമെന്നോണം മനുഷ്യന്‌ ലഭിച്ചിട്ടുള്ളത്‌ വിപുലവും ഒരു നാഡീപടലത്തിന്റെ കേന്ദ്രമായി വലുതും സങ്കീര്‍ണ്ണവുമായ ഒരു തലച്ചോറാണ്‌. മസ്‌തിഷ്‌കം വളര്‍ന്നപ്പോള്‍ മറ്റ്‌ കഴിവുകളെല്ലാം കൊഴിഞ്ഞുപോയി എന്ന തികച്ചും വിചിത്രമായ ഒരു വാദമാണ്‌ ഇവ്വിഷയകമായി പരിണാമവാദികള്‍ക്ക്‌ അവതരിപ്പിക്കാനുള്ളതെന്ന്‌ സാരം. കൊഴിച്ചിലിനു തെളിവായി അവതരിപ്പിക്കാന്‍ പറ്റിയ ഫോസില്‍ റെക്കോഡുകളോ ഭ്രൂമശാസ്‌ത്ര തെളിവുകളോ മുന്നോട്ടുവെക്കുവാന്‍ ഇതുവരെ പരിണാമവാദികള്‍ക്ക്‌ കഴിഞ്ഞിട്ടില്ല.

3. ശാരീരിക കഴിവുകളില്‍ മൃഗങ്ങളെക്കാള്‍ പിന്നോക്കം നില്‍ക്കുന്ന മനുഷ്യനെ തന്നെക്കാള്‍ എത്രയോ മടങ്ങ്‌ ശക്തിയുള്ള മൃഗങ്ങളെപ്പോലും വരുതിയില്‍ നിര്‍ത്തുവാന്‍ കഴിയുമാറാകുന്ന ശക്തിയാണ്‌ ബുദ്ധി. മുകളില്‍ പറഞ്ഞതും പറയാത്തതുമായ കഴിവുകളെല്ലാം നേടിയെടുക്കാന്‍ മനുഷ്യനെ പര്യാപ്‌തനാക്കിയത്‌ അവന്റെ ബുദ്ധിശക്തിയാണ്‌. ഈ ബുദ്ധിശക്തി ജീവപരിണാമത്തിന്റെ ഏത്‌ ഘട്ടത്തിലാണ്‌ മനുഷ്യന്‌ കരഗതമായതെന്ന്‌?

4. കളിമണ്ണിന്റെ സത്തയില്‍ നിന്ന്‌ സൃഷ്‌ടിക്കപ്പെട്ട മനുഷ്യനെ ജീവപരിണാമത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടു മാത്രം അവന്റെ കഴിവുകളൊന്നും വിശദീകരിക്കാന്‍ സാധ്യമല്ല. പരിസ്ഥിതിയുമായി പൊരുത്തപ്പെടാനായി ജീവികള്‍ നേടിയെടുത്തിട്ടുള്ള അനുകൂലനങ്ങള്‍ പരിണാമം വഴി അനന്തര തലമുറകളിലേക്ക്‌ സംക്രമിക്കുന്നുവെന്നാണല്ലോ പരിണാമസിദ്ധാന്തം പറയുന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ നൈസര്‍ഗികമായ കഴിവുകള്‍ ഏറ്റവുമധികം ഉണ്ടാവേണ്ടത്‌ മനുഷ്യനാണ്‌. പരിണാമചക്രത്തിലെ ഏറ്റവും പുരോഗമിച്ച ജീവിയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന്‌ ധ്രുവക്കരടിയെക്കാള്‍ നല്ല തൊലിയും, പരുന്തിനെക്കാള്‍ നല്ല ചിറകും, ബീവറിനേക്കാള്‍ നന്നായി പാര്‍പ്പിടമുണ്ടാക്കുവാനുള്ള ജന്മവാസനയും ഉണ്ടാവേണ്ടതായിരുന്നില്ലേ? 5. ഭൂരിപക്ഷമോ, ന്യൂനപക്ഷമോ ആവട്ടെ, ചെറുതും വലുതുമായ ജീവജാലങ്ങള്‍ക്ക്‌ അര്‍ഹതയുണ്ടായിട്ടും അതിജീവിക്കാതെ എങ്ങനെയാണ്‌ വംശനാശം സംഭവിച്ചത്‌? 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter