ഇറാന്‍ പ്രശ്‌നം; മധ്യസ്ഥതക്ക് വേണ്ടി ആരെയും  സമീപിച്ചിട്ടില്ലെന്ന് സഊദി

 

ഇറാനുമായുള്ള നയതന്ത്ര പ്രശ്‌നം പരിഹരിക്കുന്നതിന് മധ്യസ്ഥതക്ക് വേണ്ടി ആരെയും സമീപിച്ചിട്ടില്ലെന്ന് സഊദി അറേബ്യ. പ്രശ്‌നം പരിഹരിക്കാന്‍ സഊദി ശ്രമം തുടരുന്നുവെന്ന് വാര്‍ത്ത നിഷേധിച്ചാണ് അധികൃതര്‍ രംഗത്തെത്തിയത്.
ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. മേഖലയിലും ലോകത്തിലും ഭീകരതയും തീവ്രവാദവും പ്രചരിപ്പിക്കുകയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര അക്കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന ഇറാനുമായി യാതൊരു അടുപ്പവും അംഗീകരിക്കില്ലെന്ന നിലപാടാണ് സഊദി മുറുകെ പിടിക്കുന്നത്. ഏറെ കാലത്തെ തങ്ങളുടെ അനുഭവം വ്യക്തമാക്കുന്നത് ഇറാന്‍ സൗഹൃദ ബന്ധം ആഗ്രഹിക്കുന്നില്ലെന്നാണെന്നും അധികൃതര്‍ വ്യ്കതമാക്കി.
നിലവില്‍ ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് സാധിക്കില്ലെന്ന അഭിപ്രായമാണ് സഊദിക്കുള്ളത്.ലോക സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാവുന്ന ഇറാന്റെ നയതന്ത്ര നയങ്ങള്‍ പരിഷ്‌കരിക്കുകയാണ് വേണ്ടെതെന്നും സഊദി പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter