ചൈനയിലെ തടങ്കല്‍ ക്യാമ്പുകളിലെ ക്രൂരത വെളിപ്പെടുത്തി രക്ഷപ്പെട്ട ഉയിഗൂര്‍ മുസ്‌ലിംകള്‍

 

ചൈനയിലെ തടങ്കല്‍ ക്യാമ്പുകളില്‍ ഭീതി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. വിദ്യഭ്യാസ ക്യാമ്പുകളെന്ന പേരില്‍ തുടരുന്ന തടങ്കലുകളില്‍ ക്രൂരതകളാണ് ഭരണകൂടം നടത്തുന്നതെന്നാണ് തുര്‍ക്കിയിലെ ഉയിഗൂര്‍ മുസ്‌ലിം അഭയാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നത്.
ചൈനയിലെ തടങ്കല്‍ ക്യാമ്പുകളില്‍ നിന്നും രക്ഷപ്പെട്ട ഒരു കൂട്ടം ഉയിഗൂര്‍ മുസ്‌ലിംകള്‍ തുര്‍ക്കിയിലെ  സോഷ്യല്‍ മീഡിയ വിഭാഗത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ചൈനയിലെ ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട റുഖിയ പറയുന്നതിങ്ങനെയാണ്.
എന്റെ രണ്ട് മൂത്ത സഹോദരന്മാരെയും അഞ്ചു സുഹൃത്തുക്കളെയും സ്വ്കാഡ് എന്റെ കണ്‍ മുമ്പില്‍ വെച്ചാണ് വെടിവെച്ച് കൊന്ന്ത്.
 2017 ല്‍ തന്റെ രണ്ടു മക്കളെ പോലീസ് വെടിവെച്ച് കൊന്നതെന്ന് വാര്‍ത്തയിലൂടെ അറിയുകയായിരുന്നുവെന്ന് അബ്ദുറഹ്മാന്‍ പറയുന്നു.
ചൈനയിലെ ക്‌സിംഗ്ജിയാങ്ങില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങളും ഭരണകൂട ഭീകരതയെ കുറിച്ചും അവര്‍ വ്യക്തമാക്കി. വംശീയ ഉന്മൂലനമാണ് ഭരണകൂടം ലക്ഷീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter