സുപ്രീം കോടതിയുടെ മധ്യസ്ഥ സമിതി ശാഹീന്‍ബാഗില്‍: സമരവേദി മാറ്റാനില്ലെന്ന് പ്രതിഷേധക്കാര്‍
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരംനടത്തുന്ന പ്രതിഷേധക്കാരോട് ഗതാഗത തടസ്സം ഉണ്ടാവാതെ സമരം നടത്താനാവുമോ എന്നാരായാൻ സുപ്രീംകോടതി നിയോഗിച്ച സമിതി സമരക്കാരുമായി ചർച്ച നടത്തി. അതേസമയം സുപ്രീംകോടതി നിർദേശിച്ചതനുസരിച്ച് സമരവേദി ശാഹീന്‍ബാഗില്‍ നിന്ന് മാറ്റില്ലെന്ന് പ്രതിഷേധക്കാര്‍ അർത്ഥശങ്കക്കിടമില്ലാതെ വ്യക്തമാക്കി.

എന്നാൽ നിരാശരാവാതെ വരും ദിവസങ്ങളിലും സമരക്കാരുമായി ചര്‍ച്ച തുടരുമെന്ന് മുതിര്‍ന്ന അഭിഭാഷകരായ സഞജയ് ഹെഗ്ഡെ, സാധന രാമചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. രണ്ട് മണിയോടെയാണ് മധ്യസ്ഥത സമിതിയംഗങ്ങള്‍ സമരപന്തലിലെത്തിയത്. ആദ്യഘട്ട ചർച്ചകൾ ഫലം കണ്ടില്ലെങ്കിലും പ്രശ്നം രമ്യമായി പരിഹരിക്കാനാകുമെന്ന് സമിതി അംഗങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

റോഡ് സ്തംഭനം ഒഴിവാക്കി സമരം മുന്നോട്ടുകൊണ്ടുപോകണമെന്ന നിര്‍ദേശമാണ് സമിതി മുന്നോട്ടുവെച്ചത്. ഇതിനു മറുപടിയായി സമരക്കാർ ചൂണ്ടിക്കാണിച്ചത് പകുതി റോഡ് സ്തംഭിപ്പിച്ച്‌ അവശ്യ സേവനങ്ങള്‍ പോലീസ് തന്നെ തടസ്സപ്പെടുത്തുന്ന അവസ്ഥയാണ് സമരക്കാരുമായി ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഒരാഴ്ച സമയമാണ് കോടതി മധ്യസ്ഥ സമിതിക്ക് നൽകിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter