കഷോഗി വധം; സഊദിയുമായുള്ള ആയുധ കരാറില്‍നിന്ന് പിന്മാറില്ല: ഫ്രാന്‍സ്

സഊദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കഷോഗി കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യത്തിലും സഊദിയുമായുണ്ടാക്കിയ ആയുധക്കരാറില്‍ നിന്ന് പിന്മാറില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍.

ഇതേ സാഹചര്യം പരിഗണിച്ച് ജര്‍മനിയടക്കമുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സഊദിയുമായുള്ള ആയുധ വില്‍പന നിറുത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇത് തള്ളിക്കളഞ്ഞുകൊണ്ടാണ് സഊദിയുമായുള്ള ആയുധ ഇടപാടുകള്‍ തുടരുമെന്ന് ഫ്രാന്‍സ് നയം വ്യക്തമാക്കിയത്.

ആയുധ വില്‍പ്പനയും കഷോഗിയും തമമിലുള്ള ബന്ധമെന്താണെന്ന് സ്ലോവാക്യയില്‍ നടന്ന പത്രസമ്മേളനത്തില്‍ മാക്രോണ്‍ ആരാഞ്ഞു.
യമനില്‍ നടക്കുന്ന സംഭവങ്ങളും ആയുധ വില്‍പനയും താന്‍ മനസ്സിലാക്കുന്നു. എന്നാല്‍ കഷോഗിവധവും ആയുധ വില്‍പനയും തമ്മില്‍ ബന്ധമില്ല,മാക്രോണ്‍ വിശദീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter