ചബഹാർ പദ്ധതിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ
തെഹ്റാൻ: ചൈനയുടെ ഇടപെടൽ മൂലം ചബഹാർ റെയിൽ ലിങ്ക് പദ്ധതിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയെന്ന റിപ്പോർട്ടുകൾ ഇറാൻ നിഷേധിച്ചു . ഇത്തരത്തിൽ ഉയർന്ന വാർത്ത വ്യാജമാണെന്ന് ഇറാനിലെ ഇന്ത്യൻ അംബാസഡർ ഗദ്ദാം ധർമേന്ദ്രയെ സന്ദർശിച്ചതിന് ശേഷം ഇറാൻ റെയിൽവേ വകുപ്പ് മേധാവി സയീദ് റസൂലി വ്യക്തമാക്കി.

“ഈ രണ്ട് രാജ്യങ്ങളും തമ്മിലുള്ള പരസ്പര പ്രതിബദ്ധതയുടെ ചരിത്രവും നിലവിലെ സാധ്യതകളും കണക്കിലെടുക്കുമ്പോൾ, ഇറാനും ഇന്ത്യയും എല്ലാവിധത്തിലും റെയിൽവേ ഗതാഗതത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണ്. പ്രത്യേകിച്ചും ചബഹാർ റെയിൽവേ ലൈനിനൊപ്പം. കാരണം ഇത് ഇരു രാജ്യങ്ങളുടെയും വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു". റെയിൽവേ മന്ത്രി പ്രസ്താവിച്ചു.

ഇന്ത്യയ്ക്ക് നേരിട്ട് അഫ്ഗാനിസ്ഥാനിലേക്ക് ചരക്കുകൾ അയക്കാൻ സാധിക്കുമെന്നതിനാൽ പദ്ധതി യാഥാർത്ഥ്യമായാൽ സാമ്പത്തികമായി ചബഹാർ ഇന്ത്യക്ക് വലിയ നേട്ടമായിരിക്കും പ്രധാനമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter